അസമില്‍ 18 ബി.ജെ.പി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഗുവാഹത്തിയിലെ പാര്‍ട്ടി ആസ്ഥാനത്തുവെച്ചാണ് ഇവര്‍ കോണ്‍ഗ്രസിന്റെ ഭാഗമായത്. അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ഭൂപന്‍ കുമാര്‍ ബോറ, കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ് ദേബബ്രത സൈകിയ, പ്രദ്യുത് ബൊര്‍ദോലോയ് എം.പി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ബി.ജെ.പി നേതാക്കള്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

സംസ്ഥാനത്തെ ജനങ്ങളും യുവാക്കളും  ബി.ജെ.പി സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തരല്ലെന്ന് എപിസിസി അധ്യക്ഷന്‍ ഭൂപന്‍ ബോറ പറഞ്ഞു. എന്‍.എസ്.യു.ഐയുടെ സ്ഥാനാര്‍ത്ഥികള്‍ അസമിലെ കോളജുകളിലും സര്‍വകലാശാലകളിലും നടന്ന തെരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം കരസ്ഥമാക്കിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.