വയനാട്  ബാണാസുര സാഗര്‍ ഡാമിന്റെ റിസര്‍വോയറില്‍ യുവാവ് മുങ്ങിമരിച്ചു. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം നടന്നത്.
കുളിക്കുന്നസമയം ചെളിയില്‍ പെട്ട് വെള്ളത്തില്‍ താഴ്ന്നതിനെ തുടര്‍ന്നാണ് മുങ്ങിമരിച്ചത്. കൊടുവള്ളിയില്‍ നിന്നുള്ള റശീദ് ആണ് മരിച്ചത്. 28 വയസ് പ്രായമുണ്ട് ഇദ്ദേഹത്തിന്. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്ന സമയമാണ് അപകടം നടന്നത്. കഴിഞ്ഞ ദിവസം വിനോദയാത്രക്ക് എത്തിയതായിരുന്നു ഇദ്ദേഹം.  കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം ബാണാസുര സാഗറില്‍ ആര്‍ക്കും പ്രവേശനമുണ്ടായിരുന്നില്ല. റിസര്‍വോയറിന്റെ മറ്റൊരു ഭാഗത്തായിരുന്നു ഇവര്‍ ഇറങ്ങിയത്.