കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് 452 പേര്‍ക്കെതിരെ കേസെടുത്ത്  പൊലീസ്. 229 പേരെ അറസ്റ്റ് ചെയ്‌തെന്നും 115 വാഹനങ്ങള്‍ പിടിച്ചെടുത്തെന്നും പൊലീസ് അറിയിച്ചു. മാസ്‌ക്ക് ധരിക്കാത്ത 5000 സംഭവങ്ങളും ക്വാറന്റീന്‍ ലംഘനം നടത്തിയതിന് ഒരു കേസും റിപ്പോര്‍ട്ട് ചെയ്തതായി സ്‌റ്റേറ്റ് പൊലീസ് മീഡിയ സെമന്റര്‍ അറിയിച്ചു.