ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീമിലെ 13 അംഗങ്ങള്‍ക്ക്  കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതിനെതുടര്‍ന്ന് ഡി.വൈ പാട്ടില്‍ സ്റ്റേഡിയത്തില്‍  വെച്ച് ഇന്ന് നടക്കേണ്ടിയിരുന്ന ഏഷ്യന്‍ കപ്പിലെ ചൈനീസ് തായ്‌പെയ്‌ക്കെതിരായ മത്സരത്തില്‍ നിന്ന് ഇന്ത്യന്‍ ടീം പിന്‍മാറി. താരങ്ങള്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇന്നത്തെ മത്സരത്തില്‍ ഇന്ത്യക്ക് 13 കളിക്കാരെ കളത്തിലിറക്കാന്‍ കഴിയാതെ സാഹചര്യമായിരുന്നു. മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുമൊ അല്ലെങ്കില്‍ ഉപേക്ഷിക്കുമോ എന്നതില്‍ അന്തിമ തീരുമാനം പുറത്തുവന്നിട്ടില്ല.