മുംബൈ: ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും നടി തപ്‌സി പന്നുവിന്റെയും വീടുകളില്‍ ആദായനികുതി വകുപ്പ് പരിശോധന. ഇവരുമായി ബന്ധപ്പെട്ട 20ഓളം ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. നിര്‍മാതാവും സംരംഭകനുമായ മധു വര്‍മ മന്തേനയുടെ വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നു.

മുംബൈ, പുണെ തുടങ്ങിയ ഇടങ്ങളിലാണ് റെയ്ഡ്. നികുതി വെട്ടിപ്പ് നടത്തുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് പരിശോധന.

കര്‍ഷക പ്രക്ഷോഭങ്ങള്‍ ഉള്‍പെടെയുള്ള സാമൂഹിക വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ വിമര്‍ശം രേഖപ്പെടുത്തിയവരാണ് ഇരുവരും.