Connect with us

kerala

മദ്യവില അമിതമായി വര്‍ധിപ്പിക്കുന്നത് മാരക ലഹരി വസ്തുക്കളിലേക്ക് വഴിതിരിച്ച് വിടും; വി.ഡി സതീശന്‍

മദ്യവില വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അശാസ്ത്രീയവും നേരിട്ടോ അല്ലാതെയോ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളംതെറ്റിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

Published

on

മദ്യവില വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അശാസ്ത്രീയവും നേരിട്ടോ അല്ലാതെയോ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളംതെറ്റിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.മദ്യവില അമിതമായി വര്‍ധിപ്പിക്കുന്നത് മാരക ലഹരി വസ്തുക്കളിലേക്ക് വഴിതിരിച്ച് വിടുമെന്ന യാഥാര്‍ത്ഥ്യവും സര്‍ക്കാര്‍ കാണാതിരിക്കരുത്. ലഹരിവിരുദ്ധ കാമ്പയിന്‍ നടത്തുന്ന സര്‍ക്കാര്‍ തന്നെ മയക്കുമരുന്ന് വ്യാപനത്തിന് വഴിമരുന്നിടുന്നത് ദൗര്‍ഭാഗ്യകരമാണ് അദ്ദേഹം പറഞ്ഞു.

മദ്യവില കൂട്ടിയാലും ഉപഭോഗം കുറയില്ലെന്നതാണ് നമുക്ക് മുന്നിലുള്ള യാഥാര്‍ത്ഥ്യം. അതുകൊണ്ടു തന്നെ മദ്യപിക്കുന്നവര്‍ക്ക് തന്റെ വരുമാനത്തിലൈ നല്ലൊരു ഭാഗം മദ്യത്തിനായി നല്‍കേണ്ടി വരും. ഇത് വീട്ടുചെലവിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി നീക്കി വയ്ക്കുന്ന തുകയില്‍ കുറവുണ്ടാക്കുകയും കുടുംബങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളി വിടുകയും ചെയ്യും അദ്ദേഹം ചൂണ്ടിക്കാട്ടി.

മദ്യ കമ്പനികള്‍ നല്‍കേണ്ടിയിരുന്ന അഞ്ച് ശതമാനം വിറ്റുവരവ് നികുതി ഒഴിവാക്കിയതിനെ തുടര്‍ന്നുണ്ടാകുന്ന 150 കോടി രൂപയുടെ വരുമാന നഷ്ടം പരിഹരിക്കാനാണ് മദ്യവില കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴത്തെ വര്‍ധന കൂടിയാകുമ്പോള്‍ വിദേശ മദ്യത്തിനുള്ള വില്‍പന നികുതി 247 ശതമാനത്തില്‍ നിന്നും 251 ശതമാനമായി വര്‍ധിക്കും. മദ്യ ഉപഭോക്താവിന് ഇരുട്ടടിയാകുന്ന ഈ വര്‍ധനവ് മദ്യ കമ്പനികളെ സഹായിക്കാന്‍ വേണ്ടി മാത്രമാണ്. ഇത് പകല്‍ക്കൊള്ളയാണെന്നതില്‍ തര്‍ക്കമില്ല. വന്‍കിട മദ്യകമ്പനികള്‍ക്കു വേണ്ടി വിറ്റുവരവ് നികുതി ഒഴിവാക്കിക്കൊടുക്കാന്‍ സി.പി.എം നേതാക്കള്‍ ഇടപെട്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണം വേണം അദ്ദേഹം പറഞ്ഞു.

മദ്യ ഉപഭോഗം ഘട്ടം ഘട്ടമായി കുറയ്ക്കുമെന്ന വാഗ്ദാനവുമായി അധികാരത്തില്‍ എത്തിയ എല്‍.ഡി.എഫ് അത് നടപ്പാക്കിയില്ലെന്നു മാത്രമല്ല പൂട്ടിക്കിടന്ന 407 ബാറുകള്‍ തുറക്കുകയും 118 പുതിയ ബാറുകള്‍ക്ക് പുതുതായി അനുമതി നല്‍കുകയും ചെയ്തു. സര്‍ക്കാരിന്റെ ധൂര്‍ത്തും നികുതി പിരിവിലെ കെടുകാര്യസ്ഥതയെയും തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് പകരമായി മദ്യ വില അടിക്കടി വര്‍ധിപ്പിക്കുന്നത് തെറ്റായ സാമ്പത്തികശാസ്ത്ര രീതിയാണ് അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ ഒന്ന് മുതല്‍ പാല്‍ വില ലിറ്ററിന് ആറ് രൂപ കൂട്ടാനാണ് തീരുമാനം. ഇതില്‍ 5.02 രൂപ ക്ഷീര കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കുമെന്ന തീരുമാനത്തെ യു.ഡി.എഫ് സ്വാഗതം ചെയ്യുന്നു. ഏറെക്കാലമായി നഷ്ടം സഹിക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് ഇത് ചെറിയൊരു ആശ്വാസമാകും. കര്‍ഷകര്‍ക്ക് അഞ്ച് രൂപ ഇന്‍സെന്റീവ് നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇന്‍സെന്റീവ് നല്‍കിയിരുന്നെങ്കില്‍ പാല്‍ വില വര്‍ധനവിന്റെ അധികഭാരം സാധാരണക്കാരന് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ഒഴിവാക്കാമായിരുന്നു അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

വിഷയം സംബന്ധിച്ചുള്ള മൊഴികളില്‍ മറ്റ് ബോര്‍ഡ് അംഗങ്ങള്‍ പത്മകുമാറിനെ തള്ളി പറഞ്ഞ സാഹചര്യത്തില്‍, എല്ലാ തീരുമാനങ്ങളും വ്യക്തിപരമായതല്ല, ബോര്‍ഡ് കൂട്ടായമായാണ് എടുത്തതെന്ന് തന്റെ ഹരജിയില്‍ പത്മകുമാര്‍ വ്യക്തമാക്കുന്നു.

Published

on

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ നല്‍കിയ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിക്കും. വിഷയം സംബന്ധിച്ചുള്ള മൊഴികളില്‍ മറ്റ് ബോര്‍ഡ് അംഗങ്ങള്‍ പത്മകുമാറിനെ തള്ളി പറഞ്ഞ സാഹചര്യത്തില്‍, എല്ലാ തീരുമാനങ്ങളും വ്യക്തിപരമായതല്ല, ബോര്‍ഡ് കൂട്ടായമായാണ് എടുത്തതെന്ന് തന്റെ ഹരജിയില്‍ പത്മകുമാര്‍ വ്യക്തമാക്കുന്നു.

കേസില്‍ പ്രത്യേക അന്വേഷണം സംഘം (എസ്‌ഐടി) നാളെ കോടതിയില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന് ഉള്‍പ്പെടെ നിര്‍ണായക വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത്. മൊഴിയെടുപ്പ് ഉള്‍പ്പെടെ അന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങള്‍ പൂര്‍ത്തിയായതായി എസ്ഐടി അറിയിച്ചു. നിലവിലെ അറസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളുന്നത്.

കേസില്‍ തന്ത്രി കണ്ഠരര്‍ മഹേഷ് മോഹനറുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. 2025ല്‍ ദ്വാരപാലക പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാന്‍ നല്‍കിയ അനുമതിയെക്കുറിച്ചും മറ്റ് തീരുമാനങ്ങളിലെ വ്യക്തത തേടിയും മൊഴിയെടുക്കുകയുണ്ടായി. ദേവസ്വം ബോര്‍ഡ് നല്‍കിയ അനുമതിയോടെയാണ് പാളികള്‍ കൈമാറിയതെന്ന് തന്ത്രി മൊഴിയില്‍ വ്യക്തമാക്കി.

കൂടാതെ, വാതിലും കട്ടിലപ്പാളികളും കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇവയുടെ അറ്റകുറ്റപ്പണി സന്നിധാനം വിട്ട് പുറത്തുപോയി നടത്തരുതെന്ന് നിര്‍ദ്ദേശം നല്‍കിയതായും മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. ഗോവര്‍ധന്റെ ബെല്ലാരിയിലെ ജ്വല്ലറിയില്‍ നടന്ന പൂജയെക്കുറിച്ചും, പൂജക്ക് ക്ഷണിച്ചപ്പോള്‍ പോകാറുണ്ടെന്ന പൊതുവായ വിശദീകരണമാണ് നല്‍കിയിരിക്കുന്നത്.

 

Continue Reading

kerala

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി ആത്മഹത്യ ചെയ്തു

വയനാട് കേണിച്ചിറ സ്വദേശി ജില്‍സണ്‍ (ജിന്‍സണ്‍) ആണ് മരിച്ചത്. കഴിഞ്ഞ അഞ്ച് മാസത്തോളമായി ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ ജയില്‍ റിമാന്‍ഡിലായിരുന്നു.

Published

on

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. വയനാട് കേണിച്ചിറ സ്വദേശി ജില്‍സണ്‍ (ജിന്‍സണ്‍) ആണ് മരിച്ചത്. കഴിഞ്ഞ അഞ്ച് മാസത്തോളമായി ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ ജയില്‍ റിമാന്‍ഡിലായിരുന്നു.

ജയില്‍ സെല്ലില്‍ കത്തികൊണ്ട് കഴുത്തറുത്ത നിലയില്‍ ജില്‍സണിനെ കണ്ടെത്തുകയായിരുന്നു. രാത്രി ഉറങ്ങാന്‍ കിടന്നശേഷം പുതപ്പിട്ട് മൂടിയ നിലയില്‍ സ്വയം കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിച്ചതാണെന്ന് പ്രാഥമിക നിഗമനം. രക്തസ്രാവം കൂടുതലായതിനെ തുടര്‍ന്ന് ജയില്‍ ജീവനക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.

ഏപ്രില്‍ 14ന് ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ജില്‍സണ്‍ പ്രതിയായത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും കയറുപൊട്ടി വീണതിനാല്‍ ശ്രമം പരാജയപ്പെട്ടിരുന്നു. അയല്‍ക്കാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത് പിന്നീട് റിമാന്‍ഡിലാക്കാനായിരുന്നു.

ജയില്‍ അധികൃതരുടെ പ്രകാരം, ജില്‍സണ്‍ മുന്‍പും ആത്മഹത്യയ്ക്ക് ശ്രമിച്ചതായി രേഖകളുണ്ട്. കൗണ്‍സിലിംഗ് അടക്കം ആവശ്യമായ സഹായം നല്‍കിയിരുന്നതായും അധികൃതര്‍ വ്യക്തമാക്കി.

 

 

Continue Reading

kerala

ബോണക്കാട് ഉള്‍വനത്തില്‍ കാണാതായ മൂന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി

ബോണക്കാട് ഇരാറ്റ്മുക്ക് ഭാഗത്തുനിന്നാണ് ഇവരെ കണ്ടെത്തിയത്. ഇപ്പോള്‍ മൂന്ന് പേരെയും പുറത്തേക്കു കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Published

on

തിരുവനന്തപുരം: കടുവയുടെ കണക്കെടുപ്പിനായി ബോണക്കാട് ഉള്‍ക്കാട്ടിലേക്ക് പോയി കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്ന മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെയും സുരക്ഷിതരായി കണ്ടെത്തി. ബോണക്കാട് ഇരാറ്റ്മുക്ക് ഭാഗത്തുനിന്നാണ് ഇവരെ കണ്ടെത്തിയത്. ഇപ്പോള്‍ മൂന്ന് പേരെയും പുറത്തേക്കു കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

കാണാതായത് പാലോട് റേഞ്ച് ഓഫീസിലെ ഫോറസ്റ്റ് ഓഫീസര്‍ വിനീത, ബി.എഫ്.ഒ രാജേഷ്, വാച്ചര്‍ രാജേഷ് എന്നിവരാണ്. രാജ്യത്താകമാനം നടക്കുന്ന കടുവ സെന്‍സസ് സര്‍വേയുടെ ഭാഗമായി ഇവര്‍ ഇന്നലെ രാവിലെ കണക്കെടുപ്പിനായി വനത്തിലേക്ക് കടന്നത് പിന്നീട് ബന്ധം നഷ്ടപ്പെടുകയായിരുന്നു.

വനം വകുപ്പ് അധികൃതര്‍ പറഞ്ഞു പ്രകാരം, വനത്തിന്റെ ഭൂപ്രകൃതി സങ്കീര്‍ണമായതിനാല്‍ മുന്‍പ്യും ഉദ്യോഗസ്ഥര്‍ കാണാതാകുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കണ്ടെത്തല്‍ വൈകാതെ സാധാരണയായി നടക്കാറുണ്ട്. വനമേഖലയെ കുറിച്ച് വ്യക്തമായ പരിചയമുള്ള ഉദ്യോഗസ്ഥരായിരുന്നു കാണാതായത്.

മൂന്ന് പേരും സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചതോടെ വകുപ്പ് പ്രതികരണ സംഘങ്ങള്‍ ആശ്വാസം പ്രകടിപ്പിച്ചു.

 

Continue Reading

Trending