Connect with us

kerala

സാമ്പത്തിക പ്രതിസന്ധിയിലും പൊലീസിനുള്‍പ്പെടെ 141 പുതിയ മഹീന്ദ്ര ബൊലേറോ

എന്നാല്‍ മറുവശത്ത് ആകട്ടെ സുരക്ഷിതമല്ലാത്ത ഗതാഗത സംവിധാനങ്ങളാല്‍ പൊതുജനം പൊറുതിമുട്ടി കൊണ്ടിരിക്കുകയാണ്.

Published

on

ജിത കെ.പി

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു ട്രഷറി നിയന്ത്രണം തുടരുമ്പോഴും സര്‍ക്കാര്‍ പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുകയാണ് പൊലീസ്. ഫിംഗര്‍ പ്രിന്റ് ബ്യൂറോ, എക്സൈസ് എന്നിവയ്ക്കായി 141 വാഹനങ്ങള്‍ വാങ്ങാന്‍ മന്ത്രിസഭാ തീരുമാനം. ഇതിനായി 12.27 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

കേരളം സാമ്പത്തികമായി ഒരുപാട് പ്രതിസന്ധികള്‍ നേരിടുന്ന ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ചിലവുകള്‍ക്ക് യാതൊരു കുറവുമില്ല.ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന് 35 ലക്ഷത്തിന്റെ കാര്‍ വാങ്ങാനുള്ള തീരുമാനം ഉള്‍പ്പെടെ പോലീസ്, ഫിംഗര്‍ പ്രിന്റ് ബ്യൂറോ, എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കായി 12.27 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

പൊലിസ് സ്റ്റേഷനുകള്‍ക്കായി 8,26,74,270 രൂപയ്ക്ക് 98 മഹീന്ദ്ര ബൊലേറോ വാഹനങ്ങളാണ് വാങ്ങുക. ഫിംഗര്‍പ്രിന്റ് ബ്യൂറോയിക്കായി മഹീന്ദ്ര ബൊലേറോ വാഹനങ്ങള്‍ വാങ്ങാന്‍ 1,87,01,820 രൂപ അനുവദിച്ചു. അതേ വിഭാഗത്തിലെ വാഹനങ്ങള്‍ കണ്ടം ചെയ്യുന്നതിന് ആനുപാതികമായി മാത്രമേ വാഹനം വാങ്ങാവൂ എന്ന വ്യവസ്ഥയുമുണ്ട്. എക്‌സൈസ് വകുപ്പിന് 2,13,27,170 രൂപയ്ക്ക് 23 മഹീന്ദ്ര നിയോ വാഹനങ്ങള്‍ വാങ്ങാനും അനുമതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ മറുവശത്ത് ആകട്ടെ സുരക്ഷിതമല്ലാത്ത ഗതാഗത സംവിധാനങ്ങളാല്‍ പൊതുജനം പൊറുതിമുട്ടി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പല ദിവസങ്ങളിലായി കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ചും, എന്‍ജിന്‍ തകരാറുകളിലുമായി നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പൊതുജനങ്ങളുടെ ഗതാഗത സൗകര്യത്തിന് ആവശ്യമായ സംരക്ഷണം നല്‍കാതെ സര്‍ക്കാര്‍ വാഹനങ്ങള്‍ മെച്ചപ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക താല്‍പര്യത്തെ വികസനം എന്ന് എങ്ങനെയാണ് വിശേഷിപ്പിക്കാന്‍ കഴിയുക?

പി.ജയരാജന് 35 ലക്ഷത്തിന്റെ കാര്‍ വാങ്ങാനുള്ള തീരുമാനം ന്യായീകരിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ രംഗതെത്തിയത് അത്ഭുതപെടുത്തുന്ന മറുപടിയുമായാണ് . സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ ചെയ്യാതിരിക്കാനാകില്ലെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി . സാമ്പത്തിക ചെലവ് ചുരുക്കലിനിടെയാണ് ജയരാജനായി ആഡംബര കാര്‍ വാങ്ങുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തിരുന്നു.

india

മുന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷ്ണര്‍ എന്‍.മോഹന്‍ദാസ് അന്തരിച്ചു

തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം

Published

on

വയനാട്: മുന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷ്ണര്‍ എന്‍.മോഹന്‍ദാസ് (73) അന്തരിച്ചു. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം.2001 മുതല്‍ അഞ്ച് വര്‍ഷക്കാലം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ആയിരുന്നു. ജില്ല ജഡ്ജി, പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി ദക്ഷിണമേഖല ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ആറ്റിങ്ങല്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ഥിയായും മത്സരിച്ചു.തിരുവനന്തപുരം ആറ്റിങ്ങല്‍ കുഴിയില്‍മുക്ക് കുന്നില്‍വീട്ടില്‍ നാണുക്കുട്ടന്‍-നളിനി ദമ്ബതികളുടെ മകനാണ്.

ഏറെക്കാലമായി വയനാട്ടിലായിരുന്നു താമസം. ഭാര്യ: സൂക്ഷ്മ മോഹന്‍ദാസ്, മക്കള്‍: മനു മോഹന്‍ദാസ്, നീനു മോഹന്‍ദാസ്. മരുമക്കള്‍: ഇന്ദു, സേതു. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് നാലിന് വയനാട്ടിലെ ഇരുളത്തെ വസതിയായ ഗീത ഗാര്‍ഡന്‍സില്‍ നടക്കും.

Continue Reading

india

ഡല്‍ഹിയില്‍ ഒറ്റക്കു താമസിച്ചിരുന്ന 88കാരിയെ കൊലപ്പെടുത്തി പണം കവര്‍ന്നു

ദയാല്‍പൂര്‍ പൊലീസ് മോഷണം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.

Published

on

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഒറ്റക്കു താമസിച്ചിരുന്ന വയോധികയെ അജ്ഞാതര്‍ കൊലപ്പെടുത്തി. ഇവരുടെ വീട്ടില്‍ നിന്ന് പണവും ലക്ഷക്കണക്കിന് രൂപ വില വരുന്ന സാധനങ്ങളും കവര്‍ന്നതായും പൊലീസ് പറഞ്ഞു.ഞായറാഴ്ചയാണ് സംഭവം. ദയാല്‍പൂര്‍ പൊലീസ് മോഷണം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.

ഞായറാഴ്ച രാവിലെ വിവരമറിഞ്ഞ് വയോധികയുടെ വീട്ടിലെത്തുമ്ബോഴേക്കും അവര്‍ കൊല്ലപ്പെട്ടിരുന്നു. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്നാണ് വയോധിക വീട്ടില്‍ ഒറ്റക്കായത്. അവരുടെ മൂന്ന് ആണ്‍മക്കള്‍ മറ്റിടങ്ങളിലാണ് താമസം. കൊലപാതകത്തിനു മുമ്ബ് ഇവരുടെ വീട്ടിലെത്തിയവരുടെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പൊലീസ് പരിശോധിക്കുകയാണ്.

Continue Reading

india

സിനിമ നടൻ ഇടവേള ബാബുവിനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപം നടത്തിയ വ്ലോഗ്ഗർ പിടിയില്‍

വ്ളോഗര്‍ കൃഷ്ണപ്രസാദാണ് കാക്കനാട് സൈബര്‍ പൊലീസിന്‍റെ പിടിയിലായത്.

Published

on

സിനിമ നടൻ ഇടവേള ബാബുവിനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപം നടത്തിയ ആള്‍ പിടിയില്‍. വ്ളോഗര്‍ കൃഷ്ണപ്രസാദാണ് കാക്കനാട് സൈബര്‍ പൊലീസിന്‍റെ പിടിയിലായത്.
ഇടവേള ബാബുവിന്‍റെ പരാതിയിലാണ് നടപടി . സൈബര്‍ പൊലീസിനെതിരെയും ഇയാള്‍ അധിക്ഷേപം നടത്തിയിരുന്നു.

തന്നെയും താരസംഘടനയായ അമ്മയെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ പ്രസിദ്ധീകരിച്ചെന്ന് കാട്ടിയായിരുന്നു പരാതി. വിനീത് ശ്രീനിവാസന്‍ നായകനായ ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തെക്കുറിച്ച്‌ ഇടവേള ബാബു നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് വ്ളോഗറുടെ വീഡിയോയും പുറത്തുവന്നത്.

Continue Reading

Trending