kerala
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദ; സി.പി.എം കൗണ്‍സിലര്‍ക്കെതിരെ കേസ്
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സി.പി.എം കൗണ്‍സിലര്‍ക്കതിരെ കേസ്.

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സി.പി.എം കൗണ്‍സിലര്‍ക്കതിരെ കേസ്.പന്തളം നഗരസഭ 17ാം വാര്‍ഡ് കൗണ്‍സിലറും സി.പി.എം പ്രദേശിക നേതാവുമായ ജി രജേഷ് കുമാറിനിതിരെയാണ് പന്തളം പോലീസ് കേസെടുത്തത്.മലയാള മനോരമ പത്തനംത്തിട്ട ലേഖികയോട് ആണ് ഇയാള്‍ മോശമായി പെരുമാറിയ്ത്.
കഴിഞ്ഞ നവംബര്‍ ഒന്നിന് രജേഷ് കുമാര്‍ ഓടിച്ച ബൈക്കിടിച്ച് ഇവരുടെ മകന് പരിക്ക് പറ്റിയിരുന്നു.അപകടസ്ഥലത്തും ആശുപത്രിയിലും വെച്ചാണ് കൗണ്‍സിലര്‍ മോശമായി സംസാരിച്ചത്.ഇയാള്‍ക്കെതിരെ അലക്ഷ്യമായി വാഹനം ഓടിച്ചതിനും കേസുണ്ട്.
kerala
ഇടുക്കി അണക്കെട്ട് ജലനിരപ്പ് 65 ശതമാനത്തിലേക്ക് ഉയര്‍ന്നു
2,371 അടിയില്‍ എത്തിയാല്‍ ഓറഞ്ച് അലര്‍ട്ട്

ഇടുക്കി അണക്കെിലെ ജലനിരപ്പ് 65 ശതമാനത്തിലേക്ക് ഉയര്‍ന്നു. ഇന്ന് രാവിലത്തെ കണക്ക് പ്രകാരം ജലനിരപ്പ് 2370.40 അടിയാണ്. ജലനിരപ്പ് .60 അടി ഉയര്‍ന്ന് 2,371 അടി ആയാല്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കും.
നിലവില്‍ 939.85 ഘനയടി ജലമാണ് സംഭരണിയിലുള്ളത്. മൊത്തം സംരണശേഷിയുടെ 64.85 ശതമാനം വരുമിത്. 1459.49 ഘനയടി വെള്ളമാണ് ആകെ സംഭരണശേഷി. 2,403 അടിയാണ് അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ്.
റൂള്‍കര്‍വ് നിയമം അനുസരിച്ച് ജലനിരപ്പ് 2,365 അടിയില്‍ എത്തിയാല്‍ ആദ്യം ബ്ലൂ അലര്‍ട്ട്? നല്‍കുക. 2,371 അടി ആയാല്‍ ഓറഞ്ച് അലര്‍ട്ടും 2,372 അടിയെത്തിയാല്‍ റെഡ് അലര്‍ട്ടും പുറപ്പെടുവിക്കും. 2,373 അടിയില്‍ വെള്ളം എത്തിയാല്‍ ഷട്ടറുകള്‍ ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കണം.
kerala
കനത്ത മഴ; സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. കോട്ടയത്ത് മറ്റക്കരയില്‍ വീട് തകര്‍ന്നുവീണു. ചോറ്റി സ്വദേശിയുടെ വീടിനു മുകളില്‍ തെങ്ങ് വീണ് കേടുപാട് സംഭവിച്ചു.
കോഴിക്കോട് കല്ലാച്ചിയില്‍ മിന്നല്‍ ചുഴലിയില്‍ വന്‍ മരങ്ങള്‍ കടപുഴകി വീടുകള്‍ക്ക് മുകളില്‍ വീണു. ഇലക്ട്രിക് പോസ്റ്റുകളും തകര്‍ന്നു. ഇന്നലെ രാത്രിയിലാണ് മിന്നല്‍ ചുഴലിയുണ്ടായത്. കൊടിയത്തൂരില്‍ വീടിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണു.
പാലക്കാട് ജില്ലയിലും കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി. നെന്മാറയില് വീട് തകര്‍ന്നു.മംഗലാം ഡാം ചിറ്റടിയില്‍ റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.
ആലപ്പുഴ മാരാരിക്കുളത്ത് റെയില്‍വെ ട്രാക്കില്‍ മരം വീണു ഗതാഗത തടസപ്പെട്ടു.
kerala
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: തേവലക്കര സ്കൂള്‍ മാനേജറെ പുറത്താക്കി
സ്കൂള്‍ ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു

കൊല്ലം: തേവലക്കര ബോയ്സ് സ്കൂള്‍ വിദ്യാര്‍ഥി മിഥുന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്കൂള്‍ മാനേജറെ പുറത്താക്കി. സ്കൂളിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കെ ആര് എ പ്രകാരം മാനേജര്‍ നടപടിക്ക് അര്‍ഹനായതാനില്‍ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പിരിച്ചുവിട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.
സ്കൂളിന്റെ ചുമതല കൊല്ലം വിദ്യാഭ്യാസ ജില്ലാ ഓഫിസര്‍ക്ക് കൈമാറി. സ്കൂള്‍ ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു. സ്കൂള്‍ സുരക്ഷ ഉറപ്പാക്കുന്നതില്‍ മാനേജ്മെന്റിനും പ്രധാനാദ്ധ്യാപികക്കും ഗുരുതരവീഴ്ച ഉണ്ടായതായി കണ്ടെത്തി.
മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ച് തന്നെ സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഡി ഇ ഒ യുടെ റിപ്പോര്‍ട്ട് ഇന്ന് ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
മിഥുന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ അടിയന്ത്ര സഹായം നല്‍കും. അപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്കൂളുകളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പിക്കാന്‍ ഉള്ള നടപടികള്‍ തുടരുന്നുവെന്നും സ്കൂളുകളില്‍ സുരക്ഷ പ്രശ്നം ഉണ്ടായാല്‍ ചൂണ്ടി കാണിക്കാന്‍ ടോള്‍ ഫ്രീ നമ്പറുണ്ടെന്നും മന്ത്രി അറിയിച്ചു.
വൈദ്യുതി ലൈന്‍ മാറ്റുന്നതുമായി ബന്ധപ്പെട്ടടക്കം സ്കൂള്‍ മാനേജ്മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
നേരത്തെ സംഭവത്തില്‍ മാനേജറുടെ വിശദീകരണം വിദ്യാഭ്യാസ വകുപ്പ് തേടിയിരുന്നു. എന്നാല്‍ മാനേജരുടെ വിശദീകരണം തള്ളിയാണ് സര്‍ക്കാര്‍ നടപടി.
-
india3 days ago
കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
-
india2 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
india3 days ago
‘മേജര്‍ വിന്’: ജാതി വിവേചനത്തിനെതിരെ നടപടിയെടുക്കാനുള്ള കാലിഫോര്‍ണിയ സര്‍ക്കാരിന്റെ അധികാരത്തെ യുഎസ് ഫെഡറല്‍ കോടതി ശരിവച്ചു
-
Film3 days ago
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം: വിദേശ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് ലഭിച്ചത് തെറ്റായ മൃതദേഹങ്ങള്‍
-
kerala3 days ago
വിപഞ്ചികയുടെ മരണം; ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയായി
-
kerala3 days ago
മാസപ്പടി കേസ്: സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വീണ വിജയനുൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്
-
More3 days ago
“ഞങ്ങൾ വിശപ്പിൽ മുങ്ങുകയാണ്, ക്ഷീണത്താൽ വിറയ്ക്കുകയാണ്”; ഗാസയിലെ മാധ്യമപ്രവർത്തകരെ സംരക്ഷിക്കാൻ ആഗോളതലത്തിൽ നടപടി ആവശ്യപ്പെട്ട് അൽ ജസീറ