india
വന്ദേഭാരത് ഫ്‌ലാഗ്ഓഫിന് സ്റ്റേഷന്‍ മാസ്റ്റര്‍ മതി, താങ്കളെ കാണേണ്ടത് കാണേണ്ടത് മണിപ്പൂരില്‍; മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രകാശ് രാജ്
മണിപ്പൂരില്‍ സംഘര്‍ഷം തുടരുമ്പോഴും മണിപ്പൂരിനെ പാടെ അവഗണിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്.

മണിപ്പൂരില്‍ സംഘര്‍ഷം തുടരുമ്പോഴും മണിപ്പൂരിനെ പാടെ അവഗണിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. വന്ദേ ഭാരത് ട്രെയിന്‍ ഫ്‌ലാഗ്ഓഫിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യപ്രദേശിലേക്ക് പോകുന്നതിനെതിരെയാണ് അദ്ദേഹം രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചത്. വന്ദേ ഭാരത് ട്രെയിന്‍ ഫ്‌ലാഗ് ഓഫ് സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ചെയ്യാന്‍ കഴിയുന്നതാണെന്നും പ്രധാനമന്ത്രി പോകേണ്ടത് മണിപ്പൂരിലേക്ക് ആണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
വന്ദേ ഭാരത് ട്രെയിന്‍ ഫ്‌ലാഗ്ഓഫിനും മധ്യപ്രദേശില്‍ എത്തുന്ന മോദിയുടെ ട്വിറ്റിനോടുമായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.
എന്നാല്‍ തന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്തതായി ആരോപിച്ച് താരം രംഗത്തെത്തി. താനൊരു പൗരന്‍ ആണെന്നും ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുമെന്നും അദ്ദേഹം മറ്റൊരു ട്വീറ്റില്‍ കുറിച്ചു.എന്നാല്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തിട്ടില്ലെന്ന് പിന്നീട് വിശദീകരണം വന്നു. പ്രകാശ് രാജ് പങ്കുവെച്ച മോദിയുടെ ആദ്യ ട്വീറ്റ് പിന്‍വലിച്ചിരുന്നു. പിന്നീട് കര്‍ണാടകയുടെ പേര് കൂടി ചേര്‍ത്ത് പുതിയ ട്വീറ്റ് പോസ്റ്റ് ചെയ്യുകയായിരുന്നു.
india
റെയില്‍വേ ട്രാക്കില്‍ അമ്മയാനയ്ക്ക് സുഖപ്രസവം; രണ്ട് മണിക്കൂറോളം ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ച് റെയിവേ
ജാര്‍ഖണ്ഡില്‍ ആനയുടെ പ്രസവത്തിനായി രണ്ട് മണിക്കൂറോളം ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെക്കുകയായിരുന്നു.

റെയിവേയും വനംവകുപ്പിന്റെയും സംരക്ഷണത്തില്‍ റെയില്‍വേ ട്രാക്കില്‍ അമ്മയാനയ്ക്ക് സുഖപ്രസവം. ജാര്‍ഖണ്ഡില്‍ ആനയുടെ പ്രസവത്തിനായി രണ്ട് മണിക്കൂറോളം ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെക്കുകയായിരുന്നു.
ബര്‍ക്കകാന ഹസാരിബാഗ് സ്‌റ്റേഷനുകള്‍ക്കിടയില്‍ കല്‍ക്കരി കൊണ്ടുപോകുകയായിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോപൈലറ്റ് രണ്ട് മണിക്കൂറോളമാണ് സര്‍വീസ് പുനരാരംഭിക്കാന്‍ കാത്തിരുന്നത്. പ്രസവിച്ചശേഷം ആന തന്റെ കുട്ടിയുമായി സന്തോഷത്തോടെ വനത്തിലേക്ക് നടന്നു പോകുകയും ചെയ്യുന്നുണ്ട്.
ഇത്തരത്തില്‍ വന്യമൃഗങ്ങളോട് ദയ കാണിച്ച ജാര്‍ഖണ്ഡ് വനംവകുപ്പിനെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. രാജ്യത്തെ പ്രധാന ആനത്താരകളിലൊന്ന് കടന്നുപോകുന്നത് ഈ മേഖലയിലൂടെയാണ്. കഴിഞ്ഞമാസം നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലടക്കം വൈറലാണ്.
india
ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 13 ആയി
1985 ല്‍ നിര്‍മിച്ച പാലത്തിന്റെ കാലപ്പഴക്കം അടക്കം പരിശോധന നടത്തുന്നുണ്ട്.

ഗുജറാത്തിലെ വാഡോദരയില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. രണ്ട് കണ്ടൈനര്‍ ലോറികള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ നദിയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. 1985 ല്‍ നിര്‍മിച്ച പാലത്തിന്റെ കാലപ്പഴക്കം അടക്കം പരിശോധന നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് മഹിസാര്‍ നദിക്ക് കുറുകെയുള്ള ഗംഭീര പാലം തകര്‍ന്നത്. രണ്ട് തൂണുകള്‍ക്കിടയിലുള്ള പാലത്തിന്റെ സ്ലാബ് മുഴുവന്‍ തകര്‍ന്ന് രണ്ട് ട്രക്കുകളും ഒരു ബൊലേറോ ജീപ്പും അടക്കമുള്ള വാഹനങ്ങള്‍ നദിയില്‍ വീഴുകയായിരുന്നു.
india
ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്
റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി.

ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി. ഇന്ന് രാവിലെ 9.05 കൂടിയാണ് ഭൂചലനം ഉണ്ടായത്. ഹരിയാനയിലെ ഝഝറിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു.
-
kerala2 days ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
kerala3 days ago
ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണു; രണ്ടുപേര്‍ കുടുങ്ങി
-
film3 days ago
സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നല്കി നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍
-
kerala3 days ago
സര്‍ക്കാറിന് തിരിച്ചടി; സൂംബക്കെതിരെ അഭിപ്രായം പറഞ്ഞ അധ്യാപകന്റെ സസ്പെന്ഷന് ഹൈക്കോടതി റദ്ദാക്കി
-
kerala3 days ago
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാം; ഗവര്‍ണര്‍ക്ക് നിയമോപദേശം
-
india3 days ago
ബീഹാറില്‍ മന്ത്രവാദം നടത്തിയെന്നാരോപിച്ച് കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു.
-
india3 days ago
ഫണ്ടില്ല; എസ്സി, എസ്ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ തടഞ്ഞ് മോദി സര്‍ക്കാര്‍
-
kerala3 days ago
ഉന്നത വിദ്യാഭ്യാസരംഗത്തെ തകര്‍ക്കുന്നതില്‍ സര്‍ക്കാരിനും രാജ്ഭവനും പങ്കുണ്ട്; കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിക്കണം; വി.ഡി. സതീശന്