ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇന്ത്യ സഖ്യം. ഹരിയാന-ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇല്ലാതിരുന്ന സഖ്യമാണ് ബിഹാറിലൂടെ വീണ്ടും വരുന്നത്. ഈ വര്‍ഷം അവസാനമാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ്.
കഴിഞ്ഞ ദിവസം ബിഹാറിലെത്തിയ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ് സഖ്യം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നത്. ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെയും ബിഹാര്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിനെയും പറ്റ്‌നയിലെ ലാലുവിന്റെ വസതിയിലെത്തി രാഹുല്‍ ഗാന്ധി കണ്ടിരുന്നു.
അതേസമയം ബിഹാറിലെത്തിയ രാഹുല്‍ ഗാന്ധിയെ തേജസ്വി കണ്ടെന്നും അദ്ദേഹത്തിന്റെ ക്ഷണപ്രകാരമാണ് രാഹുല്‍ ഗാന്ധി വീട്ടിലെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലാലുവിന്റെ ഭാര്യയും മുന്‍ മുഖ്യമന്ത്രിയുമായ റാബ്രി ദേവിയാണ് രാഹുലിന്, ഷാള്‍ സമ്മാനിച്ചത്.
അതേസമയം കൂടിക്കാഴ്ചയില്‍ പ്രതീക്ഷ പ്രകടിപ്പിച്ച് ആര്‍ജെഡി രംഗത്ത് എത്തി. അനൗപചാരിക കൂടിക്കാഴ്ചയായിരുന്നെങ്കിലും ഇരുവശത്തും ധാരാളം സന്തോഷമുണ്ടാക്കുന്നതാണിതെന്ന് ആര്‍ജെഡി ദേശീയവക്താവ് സുബോധ് കുമാര്‍ മേത്ത പറഞ്ഞു. കോണ്‍ഗ്രസ് വക്താവ് ഗ്യാന്‍ രഞ്ജന്‍ ഗുപ്തയും സമാന അഭിപ്രായമാണ് പങ്കുവെച്ചത്. സീറ്റ് വിഭജന ചര്‍ച്ചകളിലേക്കൊക്കെ ആത്മവിശ്വാസത്തോടെ പ്രവേശിക്കാന്‍ ഇരുപാര്‍ട്ടികള്‍ക്കും ഈ കൂടിക്കാഴ്ച വഴിയൊരുക്കും.