ബംഗളുരു: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. 194 റണ്‍സെടുത്ത് ഓസ്‌ട്രേലിയ ലീഡ് നേടി. ഷോണ്‍ മാര്‍ഷിന്റെ അര്‍ദ്ധസെഞ്ച്വറിയാണ് ഓസീസിന് കരുത്തേകിയത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 189റണ്‍സാണ് നേടാനായത്. രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റ് വീഴ്ത്തി. അശ്വിന്‍, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇന്ത്യ 71.0ഓവറിലാണ് ഓള്‍ഔട്ടായത്. എട്ടുവിക്കറ്റെടുത്ത നഥാന്‍ ലിയോണാണ് ഇന്ത്യയെ തകര്‍ത്തത്. 205പന്തില്‍ നിന്ന് 90റണ്‍സെടുത്ത ഓപ്പണര്‍ കെ.എല്‍ രാഹുലിന് മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. കരുണ്‍നായര്‍ 26റണ്‍സും, കോലി 12റണ്‍സുമെടുത്തു.