ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,68,147 കോവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 1,99,147 ആയി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ മഹാരാഷ്ട്രയിലാണ്.

പ്രതിദിന കേസുകള്‍ വര്‍ധിക്കുന്നതോടൊപ്പം മരണനിരക്കും ഉയരുകയാണ് 3,417 കോവിഡ് മരണങ്ങള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 2,18,959 ആയി. 34,13,642 സജീവ കോവിഡ് കേസുകളാണ് രാജ്യത്ത് നിലനില്‍ക്കുന്നത്.