ചെന്നൈ: തമിഴ്‌നാട്ടില്‍ ഭരണം ഉറപ്പിച്ച ഡി എം കെ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച നടക്കും. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ രാജ്ഭവനില്‍ ലളിതമായ രീതിയില്‍ ആയിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുക.

തമിഴ്‌നാട്ടില്‍ മികച്ച വിജയമാണ് ഡിഎംകെ സ്വന്തമാക്കിയത്. 234 അംഗ നിയമസഭയില്‍ 157 സീറ്റുകളില്‍ അവര്‍ക്ക് വിജയിക്കാനായി. അണ്ണാ ഡി എം കെ 75 സീറ്റുകളില്‍ മാത്രമായി ഒതുങ്ങി. രണ്ടു സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും വിജയം കൈവരിച്ചിട്ടുണ്ട്.