Connect with us

india

മണിപ്പൂർ സന്ദർശിക്കാൻ പ്രധാനമന്ത്രിക്ക് കത്തയച്ച് ഇന്ത്യ മുന്നണി

‘2023 മെയ് 3 മുതൽ പ്രക്ഷുബ്ധമായ നമ്മുടെ സംസ്ഥാനമായ മണിപ്പൂരിലേക്കുള്ള സന്ദർശനത്തിനായി മണിപ്പൂരിലെ ജനങ്ങൾക്കുവേണ്ടിയും മണിപ്പൂരിലെ ഇന്ത്യ ബ്ലോക്കിന് വേണ്ടിയും ഞങ്ങൾ താങ്കളെ ക്ഷണിക്കുന്നു’വെന്ന് കത്തിൽ പറയുന്നു.

Published

on

രണ്ടു വർഷത്തിലേറെയായി സംഘർഷഭരിതമായ മണിപ്പൂർ സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ ‘ഇന്ത്യ’ സഖ്യം കത്തയച്ചു. തങ്ങളുടെ നിസ്സഹായമായ ശബ്ദം ഉയർത്തുന്നതിനായി പ്രധാനമന്ത്രി മോദിയെ മലയോര മേഖലയിലെ ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് പ്രതിപക്ഷം ഉന്നയിച്ചു.

‘2023 മെയ് 3 മുതൽ പ്രക്ഷുബ്ധമായ നമ്മുടെ സംസ്ഥാനമായ മണിപ്പൂരിലേക്കുള്ള സന്ദർശനത്തിനായി മണിപ്പൂരിലെ ജനങ്ങൾക്കുവേണ്ടിയും മണിപ്പൂരിലെ ഇന്ത്യ ബ്ലോക്കിന് വേണ്ടിയും ഞങ്ങൾ താങ്കളെ ക്ഷണിക്കുന്നു’വെന്ന് കത്തിൽ പറയുന്നു. ലക്ഷത്തോളം മനുഷ്യരെ ആഭ്യന്തരമായി കുടിയൊഴിപ്പിക്കുകയും നൂറുകണക്കിന് മനുഷ്യജീവനുകൾ അപഹരിക്കുകയും ചെയ്ത പ്രക്ഷുബ്ധത സംസ്ഥാനത്തെ മുഴുവൻ തകർത്തു.

കൂടാതെ, തുടർച്ചയായ അക്രമങ്ങൾ മണിപ്പൂരിലെ ജനങ്ങൾക്കിടയിൽ അഭൂതപൂർവമായ വേദനയും ആഘാതവും ഭയവും പൂർണമായ നിസ്സഹായതയും ഉണ്ടാക്കിയെന്നും ഊന്നിപ്പറഞ്ഞു.

മോദി മണിപ്പൂർ സന്ദർശിക്കണമെന്നത് ഉൾപ്പെടെ സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കുന്നതിന് മൂന്ന് ആവശ്യങ്ങളാണ് പ്രതിപക്ഷം പ്രധാനമന്ത്രിക്കു മുന്നിൽ വെച്ചത്. പ്രധാനമന്ത്രിക്ക് സമയമില്ലെങ്കിൽ മണിപ്പൂരിലെ എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഡൽഹിയിലെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിക്കാൻ പ്രതിപക്ഷം ആവശ്യപ്പെട്ടു.

അവിടുത്തെ ജനങ്ങളുമായുള്ള പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ മാത്രമേ അവിടെ സമാധാനവും സാധാരണ നിലയും കൊണ്ടുവരാൻ കഴിയൂ എന്ന് ഇൻഡ്യാ മുന്നണി അതി​ന്‍റെ മൂന്നാമത്തെ ആവശ്യത്തിൽ പറഞ്ഞു. മണിപ്പൂരിലെ ജനങ്ങൾ താങ്കളെ മണിപ്പൂരി​ന്‍റെ മണ്ണിൽ കാണാൻ കൊതിക്കുന്നുവെന്നും കത്തിൽ പറയുന്നു.

കഴിഞ്ഞ മാസം മണിപ്പൂരിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും വീടുകൾക്കു നേരെ ആക്രമണം ഉൾപ്പെടെയുള്ള പുതിയ സംഭവങ്ങൾ അരങ്ങേറിയിരുന്നു. സംഘർഷഭരിതമായ ജിരിബാമിലെ ബരാക് നദിയിൽ മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടെ ആറ് മൃതദേഹങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.

അതിനിടെ, മുൻ സർക്കാറുകൾ വികസനത്തെ വോട്ടുമായി തൂക്കിനോക്കിയിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. ജനസംഖ്യയും വോട്ടും കുറവായതിനാൽ വടക്കുകിഴക്കൻ മേഖലയുടെ പുരോഗതിക്ക് അവർ വലിയ പ്രാധാന്യം നൽകിയിരുന്നില്ലെന്നും ആരോപിച്ചു. വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള കലാപം വർഷം പിന്നിട്ടിട്ടും രാജ്യത്തി​ന്‍റെ പ്രധാനമന്ത്രി അവിടെ സന്ദർശിക്കാത്തതിനെ ചൊല്ലി തദ്ദേശീയരും പ്രതിപക്ഷ പാർട്ടികളും വിമർശനം ഉന്നയിക്കുന്നതിനിടെയാണ് മോദിയുടെ പ്രസ്താവന.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ഊർജ്ജസ്വലത ആഘോഷിക്കുന്നതിനായി അവിടെ ‘അഷ്ടലക്ഷ്മി’ മഹോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് അടൽ ബിഹാരി വാജ്‌പേയിയുടെ സർക്കാറാണ് ഈ മേഖലക്കുവേണ്ടി ആദ്യമായി ഒരു സമർപ്പിത മന്ത്രാലയം സൃഷ്ടിച്ചതെന്നും അതി​ന്‍റെ വികസനത്തിനായി എല്ലാ മന്ത്രാലയങ്ങളുടെയും 20 ശതമാനം ബജറ്റ് നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നാളുകൾ കിഴക്കൻ ഇന്ത്യയുടെയും വടക്കുകിഴക്കൻ മേഖലകളുടേതുമാണെന്ന് താൻ ശക്തമായി വിശ്വസിക്കുന്നുവെന്നും മോദി പറഞ്ഞു.

മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു എന്നിവ പോലെ ഗുവാഹത്തി, ഷില്ലോങ്, ഇംഫാൽ, ഇറ്റാനഗർ, ഐസ്വാൾ തുടങ്ങിയ മേഖലയിലെ നഗരങ്ങൾ വളർച്ചയുടെ പുതിയ വഴിവിളക്കുകളാകും. ഊർജസ്വലമായ സംസ്‌കാരവും ചലനാത്മക ജനങ്ങളുമുള്ള വടക്കുകിഴക്കൻ മേഖലക്ക് ഇന്ത്യയുടെ വളർച്ചയെ മുന്നോട്ട് നയിക്കാനുള്ള വലിയ ശേഷിയുണ്ടെന്നും മോദി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വിയറ്റ്‌നാം കോളനിയിലെ ‘റാവുത്തര്‍’ , നടന്‍ വിജയ രംഗ രാജു അന്തരിച്ചു

കഴിഞ്ഞയാഴ്ച ഹൈദരാബാദില്‍ സിനിമാ ചിത്രീകരണത്തിനിടെ നടന് പരുക്കേറ്റിരുന്നു.

Published

on

വിയറ്റ്‌നാം കോളനിയിലെ വില്ലന്‍ കഥാപാത്രമായ റാവുത്തറെ അവതരിപ്പിച്ച നടന്‍ വിജയ രംഗ രാജു (70) അന്തരിച്ചു. കഴിഞ്ഞയാഴ്ച ഹൈദരാബാദില്‍ സിനിമാ ചിത്രീകരണത്തിനിടെ നടന് പരുക്കേറ്റിരുന്നു. തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു നടന്റെ മരണം.

ചെന്നൈയില്‍ നാടകങ്ങളിലൂടെയണ് വിജയ രംഗ രാജു അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീടാണ് സിനിമയിലെത്തുന്നത്. നന്ദമൂരി ബാലകൃഷ്ണയുടെ ‘ഭൈരവ ദ്വീപം ‘എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പ്രതിനായക വേഷങ്ങളിലൂടെ അദ്ദേഹം പ്രേഷകരെ ത്രല്ലടിപ്പിക്കുകയായിരുന്നു.

തെലുങ്ക്, മലയാളം സിനിമകളിലായി വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ വിജയരംഗരാജു നിരവധി സഹനടന്റെ വേഷങ്ങളും ചെയ്തു. അഭിനയത്തിന് പുറമെ ബോഡി ബില്‍ഡിങ്, ഭാരോദ്വഹനം മേഖലകളിലും വിജയ രംഗരാജു സജീവമായിരുന്നു.

 

 

Continue Reading

india

മംഗളൂരു ബാങ്ക് കവര്‍ച്ച; മൂന്ന് പ്രതികള്‍ പിടിയില്‍

സംഘം കവര്‍ച്ചയ്ക്കു വേണ്ടി ഉപയോഗിച്ച കാറും ആയുധങ്ങളും കണ്ടെടുത്തു.

Published

on

മംഗളൂരുവില്‍ ബാങ്ക് കവര്‍ച്ച നടത്തിയ സംഘത്തിലെ മൂന്ന് പ്രതികള്‍ പിടിയില്‍. രണ്ട് പ്രതികള്‍ക്ക് കൂടിയുള്ള തിരച്ചില്‍ തുടരുകയാണ്. സംഘം കവര്‍ച്ചയ്ക്കു വേണ്ടി ഉപയോഗിച്ച കാറും ആയുധങ്ങളും കണ്ടെടുത്തു. തമിഴ്നാട് തിരുവണ്ണാമലൈയില്‍ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

തോക്കുമായെത്തിയ അക്രമിസംഘം ബാങ്കില്‍ നിന്ന് 12 കോടിയോളം രൂപ കവര്‍ച്ച നടത്തിയിരുന്നു. മംഗലാപുരത്തെ ഉള്ളാളിലുള്ള കൊട്ടേക്കര്‍ സഹകരണ ബാങ്കിലായിരുന്നു കവര്‍ച്ച നടന്നത്. മുഖംമൂടി ധരിച്ച് കാറിലെത്തിയ അഞ്ചംഗസംഘമാണ് കവര്‍ച്ച നടത്തിയത്. സ്വര്‍ണവും പണവുമടക്കം 12 കോടിയോളം സംഘം തട്ടിയെടുത്തിരുന്നു.

സംഭവം നടക്കുന്ന ദിവസം ബാങ്കിലെ സിസിടിവി കാമറകള്‍ സര്‍വീസ് ചെയ്യുകയായിരുന്നു. ഇത് മനസിലാക്കിയ സംഘം ആ സമയം എത്തുകയായിരുന്നു. അതേസമയം സംഘം സഞ്ചരിച്ച കാറിന്റെ നമ്പര്‍ പ്ലേറ്റ് പരിശോധിച്ചെങ്കിലും ഇത് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

 

 

Continue Reading

india

മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ്​ നാസിയ ഇലാഹി ഖാനെതിരെ പരാതി

ഇസ്‌ലാമിനെയും മുസ്ലിംകളെയും ലക്ഷ്യമിട്ട് ഖാന്‍ അപകീര്‍ത്തികരവും ഭിന്നിപ്പിക്കുന്നതുമായ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു.

Published

on

വിദ്വേഷ പ്രസംഗത്തില്‍ ബിജെപി നേതാവ് നാസിയ ഇലാഹി ഖാനെതിരെ സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് പരാതി നല്‍കി. ഡല്‍ഹി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ആര്‍. ആലീസ് വാസിനാണ് പരാതി നല്‍കിയത്.

ജനുവരി അഞ്ചിന് ഹിന്ദുത്വ സംഘടനയായ ‘രോഹിണി’ ഡല്‍ഹിയില്‍ നടത്തിയ പരിപാടിക്കിടെയാണ് നാസിയ വിദ്വേഷ പ്രസംഗം നടത്തിയതെന്ന് പരാതില്‍ പറയുന്നു. ഇസ്‌ലാമിനെയും മുസ്ലിംകളെയും ലക്ഷ്യമിട്ട് ഖാന്‍ അപകീര്‍ത്തികരവും ഭിന്നിപ്പിക്കുന്നതുമായ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു.

അവ കുറ്റകരം മാത്രമല്ല, മാതൃകാ പെരുമാറ്റച്ചട്ടത്തിെന്റയും 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളുടെയും വ്യക്തമായ ലംഘനമാണ്. പൊതുസമാധാനം തകര്‍ക്കുകയും സാമുദായിക സൗഹാര്‍ദത്തെ ബാധിക്കുകയും 2025ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുകയും ചെയ്യുന്ന ലംഘനങ്ങളാണ് അവര്‍ നടത്തിയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

മുസ്‌ലിംകളോട് വിദ്യാഭ്യാസം നേടാന്‍ പറയൂ, അവര്‍ ചെയ്യില്ല! അവരോട് മനുഷ്യനാകാന്‍ പറയൂ, അവര്‍ ചെയ്യില്ല! പഠിക്കാന്‍ പറയൂ, അവര്‍ പഠിക്കില്ല! അവരോട് എന്തെങ്കിലും ചെയ്യാന്‍ പറയൂ, അവര്‍ അത് ചെയ്യില്ല! പക്ഷേ, ബലാത്സംഗം ചെയ്യാന്‍ പറഞ്ഞാല്‍ ഉടന്‍ അത് ചെയ്യും. അവരോട് ലൗ ജിഹാദ് ചെയ്യാന്‍ പറയൂ, അവര്‍ അത് ഉടനെ ചെയ്യും.

ബോംബുകളും വെടിയുണ്ടകളും വെടിക്കോപ്പുകളും എറിയാന്‍ അവരോട് പറയുക! അവര്‍ ഉടനെ എറിയുകയും ചെയ്യും. അവരോട് ഭീകരത സൃഷ്ടിക്കാന്‍ പറയൂ, അവര്‍ അത് ഉടനെ ചെയ്യും’ എന്നായിരുന്നു നാസിയ പ്രസംഗിച്ചത്. മുമ്പും മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് നാസിയക്കെതിരെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

Continue Reading

Trending