ന്യൂഡല്‍ഹി: ഇന്ത്യയെ ഏറ്റവും കൂടുതല്‍ വെറുക്കുന്ന രാജ്യങ്ങളേതെന്ന് ചോദിച്ചാല്‍ നമ്മള്‍ ആദ്യം പറയുന്ന പേര് പാക്കിസ്താന്റേതായിരിക്കും. അത് ശരിതന്നെയാണ്. ഇന്ത്യയെ ഏറ്റവും വെറുക്കുന്ന അഞ്ചുരാജ്യങ്ങളുടെ പേരില്‍ പാക്കിസ്താന്‍ തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. ഇന്ത്യയുടെ വിഭജനം മുതല്‍ ഇന്ത്യയും പാക്കിസ്താനും വര്‍ഗ്ഗ ശത്രുക്കളാണ്. ടോപ് കൗണ്ട് സൈറ്റില്‍ വന്ന ലേഖനമനുസരിച്ച് ഇന്ത്യയെ വെറുക്കുന്ന അഞ്ചുരാജ്യങ്ങള്‍ ഇവയാണ്.

ശ്രീലങ്ക ഇന്ത്യയെ വെറുക്കുന്ന രാജ്യമാണ്. തമിഴ് വംശീയ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയും ശ്രീലങ്കയും നല്ല സ്ഥിതിയിലല്ല. തമിഴ് വംശജര്‍ക്ക് ഇന്ത്യ പരോക്ഷമായ സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നാണ് ശ്രീലങ്കയുടെ വിശ്വാസം. കൂടാതെ അവരുടെ വികസനത്തിന് ഇന്ത്യ തടസ്സം നില്‍ക്കുന്നുവെന്ന ധാരണയും അവര്‍ക്കിടയില്‍ ഉണ്ട്. ബംഗ്ലാദേശുകാര്‍ക്ക് ഇന്ത്യക്കാരോട് വലിയ ശത്രുതയൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ത്യയുടെ ഇപ്പോഴത്തെ ഭരണനേതൃത്വത്തില്‍ അവര്‍ക്ക് വിദ്വേഷമുണ്ടെന്നാണ് അറിയുന്നത്.

സാങ്കേതിക തൊഴില്‍ രംഗത്ത് വര്‍ദ്ധിച്ചുവരുന്ന ഇന്ത്യക്കാരാണ് ഓസ്‌ട്രേലിയക്ക് ഇന്ത്യയോടുള്ള വിരോധത്തിന് കാരണം. ഇന്ത്യന്‍ കുടിയേറ്റക്കാര്‍ മൂലം ഒസ്‌ട്രേലിയക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നുവെന്നതാണ് മുഖ്യ പ്രശ്‌നം. പാക്കിസ്താന്റെ പേര് പറഞ്ഞതുപോലെ പെട്ടെന്ന് തന്നെ പറയാന്‍ കഴിയുന്ന മറ്റൊരു രാജ്യമാണ് ചൈന. കാലങ്ങളായി നിലനിന്നിരുന്ന അതിര്‍ത്ഥി തര്‍ക്കം കുറേയായി പ്രശ്‌നങ്ങളില്ലാതാക്കുന്നുവെങ്കിലും ചൈനക്ക് ഇന്ത്യയോട് കലിപ്പാണ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അടുപ്പമാണ് ചൈനക്ക് ഇന്ത്യയോട് വെറുപ്പുണ്ടാക്കുന്ന ഒരു മുഖ്യകാരണം. കൂടാതെ ഇന്ത്യയുടെ വളര്‍ച്ചയും ചൈനക്ക് താങ്ങാന്‍ കഴിയുന്നതല്ല.