തിരുവനന്തപുരം: കടയടപ്പ് സമരം പിന്‍വലിക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് യാതൊരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കടയടപ്പ് സമരം ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്നും അതിനാല്‍ പിന്‍വലിക്കണമെന്നും വ്യാപാരികളുടെ സംഘടനയോട് അഭ്യര്‍ഥിച്ചിരുന്നുവെന്നും കുമ്മനം പറഞ്ഞു.

സമരം പിന്‍വലിച്ചത് കുമ്മനം നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നാണ് വ്യാപാരികള്‍ ആദ്യം വ്യക്തമാക്കിയിരുന്നത്. വാര്‍ത്തകള്‍ വന്നതും കുമ്മനത്തിന്റെ പ്രസ്താവന ചുവടുപിടിച്ചായിരുന്നു. ഇതാണ് ഇപ്പോള്‍ കുമ്മനം നിഷേധിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വ്യാപാരികള്‍ക്ക് ഇക്കാര്യത്തില്‍ ഒരുറപ്പ് നല്‍കാന്‍ എന്താണ് ബിജെപിക്കുളള അധികാരമെന്ന് ധനമന്ത്രി തോമസ് ഐസക്കും പ്രതികരിച്ചേതാടെ സംഭവം വിവാദമായിട്ടുണ്ട്. നോട്ടുകള്‍ പിന്‍വലിച്ചതിലുള്ള ബുദ്ധിമുട്ട് കാരണമാണ് വ്യാപാരികള്‍ നാളെ മുതല്‍ സമരം പ്രഖ്യാപിച്ചിരുന്നത്.

also read: പിന്‍വലിച്ച 500,1000 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നതിനുള്ള സമയപരിധി നീട്ടി