ന്യൂഡല്‍ഹി: പിന്‍വലിച്ച 500, 1000 രൂപയുടെ നോട്ടുകള്‍ ഉപയോഗിക്കുന്നതിന്റെ സമയപരിധി നീട്ടി. ഇന്ന് അര്‍ധ രാത്രി 12മണിക്ക് അവസാനിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാറിന്റെ പുതിയ തീരുമാനം. ഈ മാസം 24 വരെ തുടരാനാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് സര്‍ക്കാര്‍ സമയപരിധി നീട്ടുന്നത്.

പെട്രോള്‍ പമ്പുകള്‍, സര്‍ക്കാര്‍ ആസ്പത്രികള്‍, ടോള്‍ ബൂത്തുകള്‍, റെയില്‍വെ, എയര്‍പോര്‍ട്ട്, ശ്മശാനം, സര്‍ക്കാര്‍ ഫാര്‍മസികള്‍ തുടങ്ങിയ ഇടങ്ങളിലാണ് പിന്‍വലിച്ച നോട്ടുകള്‍ ഉപയോഗിക്കാനാവുക. ചില്ലറ പ്രതിസന്ധിയുടെ അനിശ്ചിത്വത്തില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ബാങ്കുകള്‍ക്ക് മുന്നിലുള്ള രാജ്യവ്യാപകമായി വരി തുടരുകയാണ്. പല എടഎമ്മുകളില്‍ പണം ഇല്ലാത്തതും ജനങ്ങള്‍ക്ക് വമ്പന്‍ തിരിച്ചടിയായി.