തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നാളെ മുതല്‍ സംസ്ഥാനത്ത് നടത്താനിരുന്ന സമരത്തില്‍ നിന്ന് പിന്‍മാറി. സംസ്ഥാന ധനമന്ത്രിയടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചതെന്ന് പ്രസിഡന്റ് ടി നസിറുദ്ദീന്‍ അറിയിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.
500,1000 നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയിലാണ് കടകളടച്ച് സമരം ചെയ്യാന്‍ തീരുമാനിച്ചത്. കൂടാതെ കടകളില്‍ നികുതി വകുപ്പ് നടത്തുന്ന റെയ്ഡിലും പ്രതിഷേധിച്ചായിരുന്നു സമരം.
Be the first to write a comment.