ന്യൂഡല്‍ഹി: ഇന്ത്യ-ന്യൂസിലാന്റ് രണ്ടാം ഏകദിന ക്രിക്കറ്റ് ടെസ്റ്റില്‍ കിവീസിന് മൂന്നു വിക്കറ്റ് നഷ്ടം. ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഇന്ത്യ മത്സരം ആരംഭിച്ച് രണ്ടാം ബോളില്‍ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്ടിലിനെ പുറത്താക്കുകയായിരുന്നു. മാര്‍ട്ടിന്‍ റണ്‍സൊന്നും എടുത്തിട്ടില്ല. ടോം ലാതം 46ഉം റോസ് ടെയ്‌ലര്‍ 21ഉം റണ്‍സെടുത്ത് പുറത്തായി. ഉമേഷ് യാദവ്, കേദര്‍ ജാദവ്, അമിത് മിശ്ര എന്നിവര്‍ക്കാണ് വിക്കറ്റ്. കെയിന്‍ വില്യംസണും കോറി ആന്റേഴ്‌സണുമാണ് ക്രീസില്‍. 38 ഓവറില്‍ ന്യൂസിലാന്റ് 194 റണ്‍സെടുത്തു.

253739
ഒന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയം നേടിയ ഇന്ത്യ അതേ ടീമിനെ നിലനിര്‍ത്തിയപ്പോള്‍ ന്യൂസിലാന്റ് മാറ്റങ്ങള്‍ വരുത്തിയാണ് കളിക്കാനിറങ്ങിയത്. ബ്രെയ്‌സ്‌വെല്‍, നീഷാം, സോധി എന്നിവര്‍ക്കു പകരം ട്രെന്റ് ബൗള്‍ട്ട്, മാട്ട് ഹെന്റി, അന്റോണ്‍ ഡെവ്‌സിച്ച് എന്നിവരെയാണ് രണ്ടാം ഏകദിനത്തില്‍ കിവീസ് ക്രീസിലിറക്കുന്നത്.

253735