Connect with us

india

ഇന്ത്യ- പാക് അതിര്‍ത്തിയില്‍ തുരങ്കം കണ്ടെത്തി; പാകിസ്താന്‍ മുദ്രയുള്ള മണല്‍ച്ചാക്കുകള്‍

ഇപ്പോള്‍ കണ്ടെത്തിയ ടണലില്‍നിന്ന് ഏകദേശം 400 മീറ്റര്‍ അകലെയാണ് പാകിസ്താന്റെ ബോര്‍ഡര്‍ പോസ്റ്റ് സ്ഥിതി ചെയ്യുന്നത്

Published

on

ശ്രീനഗര്‍: ഇന്ത്യപാകിസ്താന്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലെ വേലിക്കു താഴെ തുരങ്കം കണ്ടെത്തി. ജമ്മുവിലെ സാംബ സെക്ടറില്‍ ഇന്ത്യപാകിസ്താന്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് തുരങ്കം കണ്ടെത്തിയ്. അധികൃതരെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ പിടിഐ യാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വ്യാഴാഴ്ച പട്രോളിങ്ങിനു പോയ ബി.എസ്.എഫ്. സംഘമാണ് തുരങ്കം കണ്ടെത്തിയത്. നുഴഞ്ഞുകയറ്റക്കാര്‍ക്ക് സഹായകമാകുന്ന ഇത്തരം നിര്‍മിതികള്‍ മേഖലയില്‍ ഇനിയുമുണ്ടോ എന്നറിയാന്‍ ബി.എസ്.എഫ്. വ്യാപക പരിശോധനയും നടത്തി. ഇന്ത്യയുടെ ഭാഗത്തെ അതിര്‍ത്തിവേലിയില്‍നിന്ന് 50 മീറ്റര്‍ ദൂരത്താണ് തുരങ്കം കണ്ടെത്തിയത്. തുരങ്കമുഖത്തിന് 25 അടി താഴ്ചയുള്ളതായാണ് സൂചന.

തുരങ്കമുഖത്ത് മണല്‍നിറച്ച പത്തോളം പ്ലാസ്റ്റിക് ചാക്കുകളും കണ്ടെത്തിയിട്ടുണ്ട്. ഈ ചാക്കുകള്‍ക്കു മുകളില്‍ പാകിസ്താന്‍ മുദ്രകളുള്ളതായും അധികൃതര്‍ അറിയിച്ചു. കറാച്ചി, ശങ്കര്‍ഗഢ് എന്നിങ്ങനെയാണ് പ്ലാസ്റ്റിക് ചാക്കുകളില്‍ എഴുതിയിരിക്കുന്നത്. ചാക്കുകളില്‍ അവ നിര്‍മിച്ച തിയതിയും കാലാവധി അവസാനിക്കുന്ന തിയ്യതിയും നല്‍കിയിട്ടുണ്ട്. ഇത് നല്‍കുന്ന സൂചന പ്രകാരം ഇവ ഈയടുത്താണ് നിര്‍മിച്ചിരിക്കുന്നതെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ കണ്ടെത്തിയ ടണലില്‍നിന്ന് ഏകദേശം 400 മീറ്റര്‍ അകലെയാണ് പാകിസ്താന്റെ ബോര്‍ഡര്‍ പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. പാകിസ്താനില്‍നിന്ന് ആരംഭിക്കുന്ന തുരങ്കം, ജമ്മുവിലെ സാമ്പയിലാണ് അവസാനിക്കുന്നതെന്ന് ജമ്മു ബി.എസ്.എഫ്. ഐ.ജി. എന്‍.എസ്. ജംവാലിനെ ഉദ്ധരിച്ച് എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. മണല്‍ച്ചാക്കുകളില്‍ പാകിസ്താന്റെ മുദ്രകളുണ്ട്. ഇത് വ്യക്തമാക്കുന്നത് കൃത്യമായ ആസൂത്രണത്തോടെയും വൈദഗ്ധ്യത്തോടെയുമാണ് തുരങ്കം നിര്‍മിച്ചിട്ടുള്ളത് എന്നാണ്. പാകിസ്താനി റേഞ്ചര്‍മാരുടെയും മറ്റ് ഏജന്‍സികളുടെയും അനുമതിയും സഹായമില്ലാതെ ഇത്തരത്തില്‍ ഒരു വലിയ തുരങ്കം നിര്‍മിക്കാന്‍ സാധിക്കില്ലെന്നും ജംവാല്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പ്രതിപക്ഷത്തിനുമുന്നില്‍ മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു

ഇന്ന് നടന്ന കാര്യോപദേശക സമിതിയിലാണ് (ബിഎസി) തീരുമാനം.

Published

on

പ്രതിപക്ഷത്തിനുമുന്നില്‍ മുട്ട് മടക്കി കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റില്‍ എസ്‌ഐആര്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. 9,10 തീയതികളില്‍ ലോക്‌സഭയില്‍ ചര്‍ച്ച നടക്കും. ഇന്ന് നടന്ന കാര്യോപദേശക സമിതിയിലാണ് (ബിഎസി) തീരുമാനം. നിയമമന്ത്രി അര്‍ജുന്റാം മേഘ്‌വാള്‍ 2 ദിവസത്തെ ചര്‍ച്ചയ്ക്കു പിന്നാലെ സഭയില്‍ മറുപടി നല്‍കും. 10 മണിക്കൂറാണ് രണ്ടു ദിവസത്തെ ചര്‍ച്ചയ്ക്കായി ആകെ മാറ്റിവച്ചിരിക്കുന്നത്.

കഴിഞ്ഞ സമ്മേളനത്തില്‍ പ്രതിപക്ഷം ആവര്‍ത്തിച്ച് വിഷയം ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിനു വഴങ്ങിയിരുന്നില്ല. ഇതിനു പിന്നാലെ പ്രതിപക്ഷത്തിനുമുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ മുട്ടുമടക്കുകയായിരുന്നു. ‘വന്ദേ മാതര’ത്തിന്റെ 150ാം വാര്‍ഷികത്തിന്റെ ഭാഗമായി ഡിസംബര്‍ 8ന് പ്രത്യേക ചര്‍ച്ചയുമുണ്ടാകും.

Continue Reading

india

ഡിറ്റ് വാ ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി; മഴ തുടരും, 4 ജില്ലകളില്‍ റെഡ് അലര്‍ട്ട്

24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം ദുര്‍ബലമാകും.

Published

on

ശ്രീലങ്കയില്‍ നാശം വിതച്ച ഡിറ്റ് വാ ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി മാറി.തമിഴ്‌നാടിന്റെ വടക്കന്‍ തീരത്തേയ്ക്ക് സഞ്ചരിയ്ക്കുന്ന ഡിറ്റ് വാ, ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ന്യൂനമര്‍ദമായി മാറിയത്. 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം ദുര്‍ബലമാകും. തമിഴ്‌നാടിന്റെ തീരദേശ മേഖലകളില്‍ മഴ തുടരുകയാണ്. ചെന്നൈ,ചെങ്കല്‍പേട്ട്,തിരുവള്ളൂര്‍,കാഞ്ചീപുരം ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. ഈ ജില്ലകളിലെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.

അതേസമയം, ഇന്നലെ രാവിലെ മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇന്ന് രാവിലെയോടെ ഭൂരിഭാഗം ഇടങ്ങളിലെയും വെള്ളം കോര്‍പറേഷന്‍ ജീവനക്കാര്‍ പമ്പ് ചെയ്ത് ഒഴിവാക്കി. ന്യൂനമര്‍ദത്തിന്റെ പ്രഭാവത്താല്‍ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Continue Reading

india

വിവാഹം വൈകിപ്പിക്കാന്‍ കുടുംബനിര്‍ദേശം; 19കാരന്‍ ആത്മഹത്യ ചെയ്തു

വിവാഹത്തെ കുറിച്ചുള്ള കുടുംബനിര്‍ദ്ദേശമാണ് യുവാവില്‍ മാനസിക സമ്മര്‍ദമുണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു.

Published

on

മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ 19കാരന്‍ ആത്മഹത്യ ചെയ്ത് മരിച്ച സംഭവത്തില്‍ വിവാഹത്തെ കുറിച്ചുള്ള കുടുംബനിര്‍ദ്ദേശമാണ് യുവാവില്‍ മാനസിക സമ്മര്‍ദമുണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു. നവംബര്‍ 30നാണ് ദുരന്തം വെളിവായത്.

ഝാര്‍ഖണ്ഡില്‍ നിന്നുള്ള യുവാവ് അവിടെയുള്ള ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ആണ്‍കുട്ടികള്‍ക്ക് വിവാഹത്തിനുള്ള നിയമപരമായ പ്രായപരിധിയായ 21 വയസ്സ് വരെ കാത്തിരിക്കണമെന്നായിരുന്നു കുടുംബത്തിന്റെ നിര്‍ദേശം. ഈ തീരുമാനം യുവാവില്‍ കടുത്ത സമ്മര്‍ദമുണ്ടാക്കിയെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

നവംബര്‍ 30ന് വീട്ടിലെ സീലിങില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി. കുടുംബാംഗങ്ങള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

Trending