ന്യൂഡല്‍ഹി: കിഴക്കന്‍ രാഷ്ട്രങ്ങളുമായുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 10 ആസിയാന്‍ രാഷ്ട്രത്തലവന്മാര്‍ക്ക് ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങുകളിലേക്ക് ക്ഷണം. അടുത്തവര്‍ഷം നടക്കുന്ന ആഘോഷച്ചടങ്ങുകളിലേക്കാണ് ബ്രൂണൈ, കംബോഡിയ, ഇന്തൊനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്മര്‍, ഫിലിപ്പൈന്‍സ്, സിംഗപൂര്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം രാഷ്ട്രത്തലവന്മാരെ ക്ഷണിച്ചത്. ആദ്യമായണ് ഇത്രയും കൂടുതല്‍ രാഷ്ട്രത്തലവന്മാരെ ഇന്ത്യ പരേഡിലേക്ക് ക്ഷണിക്കുന്നത്.