Connect with us

GULF

ദാറസ്സിഹ മെഡിക്കൽ സെന്ററിന്റെ പുതിയ ആസ്ഥാനം ഇന്ത്യൻ അംബാസഡർ ഉദ്ഘാടനം ചെയ്തു

Published

on

ദമ്മാം: അതുര ശുശ്രൂഷ മേഖലയിൽ രണ്ട് പതിറ്റാണ്ടിലധികമായി പ്രവർത്തിക്കുന്ന ദാറസ്സിഹ മെഡിക്കൽ സെന്ററിന്റെ പുതിയ ആസ്ഥാനം ദമ്മാമിൽ തുറന്നു. ഇന്ത്യൻ അംബാസഡർ ഡോ: സുഹൈൽ അജാസ്ഖാൻ പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സൗദിയുടെ സ്വപ്ന പദ്ധതിയായ വിഷൻ 2030 വിജയിപ്പിക്കുന്നതിന് ശക്തമായ പിന്തുണയുമായി ആരോഗ്യ മേഖലയിൽ നിരവധി ഇന്ത്യക്കാരാണ് ജോലിചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.സാധാരണ പ്രവാസികൾക്ക് നിലാവരമുള്ള ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിൽ ദാറസ്സിഹ പോലുള്ള ക്ലിനിക്കുകളുടെ പങ്ക് അഭിനന്ദിക്ക​പെടേണ്ടതാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.”നൂതന ആരോഗ്യ പരിചരണവും സാമൂഹ്യ ആരോഗ്യവും തമ്മിലുള്ള വിടവ് നികത്തുന്നതിനുള്ള ചുവടുവയ്പ്പാണിത്. ഇന്ത്യയുടെ പ്രതിനിധി എന്ന നിലയിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ആരോഗ്യ സംരക്ഷണ സഹകരണം ശക്തിപ്പെടുത്തുന്നതും, ദാറസ്സസിഹ മെഡിക്കൽ സെന്ററിന്റെ പുതിയ സൗകര്യവും കാണുന്നതിലും ഞാൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സൗദി മുൻ ആരോഗ്യകാര്യ ഉപമന്ത്രി ഹമാദ് അൽ ദിവാലിയ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ചികിൽസക്കൊപ്പം മനസ്സ് തൊടുന്ന സ്നേഹവും പരിചരണവും രോഗികൾക്ക് നൽകുന്നതാണ് ഏറ്റവും മികച്ച ആതുരാലയങ്ങൾ ചെയ്യേണ്ടത്. അത് ദാറസ്സിഹയിൽ ലഭ്യമാകുന്നു എന്നതാണ് ഇതിന്റെ പുതിയ അധ്യയം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയുടെ വിഷൻ 2030 ഭാഗമായി ആരോഗ്യ രംഗത്തെ പരിഷ്കരണ അജണ്ടയുമായി ദാറസ്സിഹ മെഡിക്കൽ സെന്ററിനെ ബന്ധിപ്പിക്കാനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയതെന്ന് സിഎം.ഡി ഡോ: സിദ്ദീഖ് അഹമ്മദ് പറഞ്ഞു.
ഇന്റേണൽ മെഡിസിൻ മുതൽ പീഡിയാട്രിക്‌സ്, ഗൈനക്കോളജി, ഡെർമറ്റോളജി, ജനറൽ സർജറി തുടങ്ങി ആരോഗ്യ മേഖലയിൽ സമഗ്ര സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന അത്യാധുനിക മെഡിക്കൽ സാങ്കേതികവിദ്യയാണ് പുതിയ ദാർ അസ് സിഹ്ഹ മെഡിക്കൽ സെന്ററിൽ സജ്ജീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാധാരക്കാർക്ക് ഏറ്റവും മികച്ചസംവിധാനങ്ങൾ ഉപയോഗിച്ചുള്ള ചികിൽസയും, വിദഗ്ദരുടെ സേവനവും ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ദാറസ്സിഹ പിന്തുടരുന്നതെന്നും, പുതിയ സംവിധാനങ്ങൾ സേവന മേഖലയെ കൂടുതൽ നിലവാരത്തിലേക്ക് ഉയർത്തുമെന്നും ഡയറകട്ർ മുഹമ്മദ് അഫ്നാസ് പറഞ്ഞു.
1995-ൽ ആരംഭിച്ച് 2006-ൽ ഇറാം ഹോൾഡിംഗ്സ് ഏറ്റെടുത്തത് മുതൽ, മികച്ച പരിചരണം നൽകുന്ന ആരോഗ്യ കേന്ദ്രമാണ് ദാറസ്സിഹ. ദമ്മാമിലും,അൽ ഖോബാറിലും രണ്ട് പ്രധാന ക്ലിനിക്കുകൾ കൂടാതെ 75 ലധികം റിമോട്ട് ഏരിയ ക്ലിനിക്കുകൾ, 50 ഓളം ഡോക്ടർമാർ , മറ്റ് സംവിധനങ്ങൾ ഉൽപടെ 24 മണിക്കുറും സേവനം ലഭ്യമാക്കുന്നു.
ചടങ്ങിൽ 15,20 25 വർഷത്തെ സേവനങ്ങൾ പൂറത്തിയാക്കിയവരെ മൊമന്റോയും, പ്രശംസാ പത്രവും, സമ്മാനങ്ങളും നൽകി ആദരിച്ചു.
ഇറാം ഹോൾഡിംഗ് ഡയറക്ടർ രിസ്‍വാൻ അഹമ്മദ് സിദ്ധീഖ് , സി.ഒ.ഒ മധുകൃഷ്ണൻ, സി.ഇ. ഒ അബ്ദുൾ റസ്സാഖ് , ദാറസ്സിഹ ഓപറേഷൻ മാനേജർ ഓപറേഷൻ മാനേജർ സുധീർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തു.
പടം: ദാറസ്സിഹ മെഡിക്കൽ സെന്ററിന്റെ പുതിയ ആസ്ഥാനം ഇന്ത്യൻ അംബാസഡർ ഡോ: സുഹൈൽ അജാസ്ഖാൻ ഉദ്ഘാടനം ചെയ്യുന്നു. ഇറാം ഹോൾഡിംഗ് സി.എം.ഡി ഡോ: സിദ്ധീഖ് അഹമ്മദ്, ഇന്ത്യൻ എംബസ്സി എക്കണോമിക്, ആന്റ് കൊമേഴ്സ് കോൺസുലാർ മനുസ്മൃതി എന്നിവർ സമീപം.

GULF

മ​ബെ​ല കെ.​എം.​സി.​സി ഗ്രാ​ൻ​ഡ് ഫാ​മി​ലി ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു

സ​മീ​പ​കാ​ല​ത്ത് ഒ​മാ​നി​ൽ ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ഫാ​മി​ലി ഇ​ഫ്താ​റു​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു മ​ബെ​ല കെ.​എം.​സി.​സി യു​ടേ​ത്.

Published

on

മ​സ്ക​ത്ത് കെ.​എം.​സി.​സി മ​ബെ​ല ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ്രാ​ൻ​ഡ് ഫാ​മി​ലി ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു.

മ​ബെ​ല മാ​ൾ ഓ​ഫ് മ​സ്ക​ത്തി​ന് സ​മീ​പ​മു​ള്ള അ​ൽ ശാ​ദി ഫു​ട്ബാ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന സ​മൂ​ഹ നോ​മ്പു​തു​റ​യി​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കാ​ളി​ക​ളാ​യി. സ​മീ​പ​കാ​ല​ത്ത് ഒ​മാ​നി​ൽ ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ഫാ​മി​ലി ഇ​ഫ്താ​റു​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു മ​ബെ​ല കെ.​എം.​സി.​സി യു​ടേ​ത്.

സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം 2500 ല​ധി​കം ആ​ളു​ക​ൾ ഇ​ഫ്താ​റി​ൽ പ​ങ്കെ​ടു​ത്തു.മ​ബെ​ല കെ.​എം.​സി.​സി യു​ടെ പ്ര​വ​ർ​ത്ത​ക​രും കു​ടും​ബ​ങ്ങ​ളും അ​തി​ഥി​ക​ളും പ​ങ്കെ​ടു​ത്തു. മ​ബെ​ല കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളെ

കൂ​ടാ​തെ പ്ര​ത്യേ​കം തെ​ര​ഞ്ഞെ​ടു​ത്ത വള​ന്റി​യ​ർ വി​ങ്ങും, വി​മ​ൻ ആ​ൻ​ഡ് ചി​ൽ​ഡ്ര​ൻ​സ് വി​ങ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളും ഗ്രാ​ൻ​ഡ് ഇ​ഫ്താ​റി​ന് നേ​തൃ​ത്വം ന​ൽ​കി.

Continue Reading

GULF

വിപുലമായ ഇഫ്താര്‍ സംഘടിപ്പിച്ച് സലാല കെ.എം.സി.സി

വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ന്ന് വ​രു​ന്ന ഇ​ഫ്താ​റി​ൽ വി​വി​ധ മ​ത സാ​മൂ​ഹ്യ സം​ഘ​ട​ന നേ​താ​ക്ക​ളും സ്വ​ദേ​ശി പ്ര​മു​ഖ​രും സം​ബ​ന്ധി​ച്ചു.

Published

on

സ​ലാ​ല: കെ.​എം.​സി.​സി ദോ​ഫാ​ർ ക്ല​ബ്‌ മൈ​താ​നി​യി​ൽ ന​ട​ന്ന ഇ​ഫ്താ​ർ മീ​റ്റി​ൽ ആ​യി​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ചു. ഇ​ഫ്താ​റി​ൽ സ​ലാ​ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രാ​ണ് സം​ബ​ന്ധി​ച്ച​ത്. വി​വി​ധ രാ​ജ്യ​ക്കാ​രാ​യ പ്ര​വാ​സി​ക​ളും സം​ബ​ന്ധി​ച്ചു. മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ഇ​ക്കു​റി ഊ​ന്ന​ൽ ന​ൽ​കു​ന്ന​തെ​ന്ന് കെ.​എം.​സി.​സി. പ്ര​സി​ഡ​ന്റ് നാ​സ​ർ പെ​രി​ങ്ങ​ത്തൂ​ർ പ​റ​ഞ്ഞു.

വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ന്ന് വ​രു​ന്ന ഇ​ഫ്താ​റി​ൽ വി​വി​ധ മ​ത സാ​മൂ​ഹ്യ സം​ഘ​ട​ന നേ​താ​ക്ക​ളും സ്വ​ദേ​ശി പ്ര​മു​ഖ​രും സം​ബ​ന്ധി​ച്ചു. നാ​യി​ഫ് അ​ഹ​മ​ദ് ഷ​ൻ​ഫ​രി കോ​ൺ​സു​ലാ​ർ ഏ​ജ​ന്റ് ഡോ:​കെ.​സ​നാ​ത​ന​ൻ, രാ​കേ​ഷ് കു​മാ​ർ ജാ, ​ഡോ: അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് , ദീ​പ​ക് പ​ഠാ​ങ്ക​ർ, ഒ.​അ​ബ്ദു​ൽ ഗ​ഫൂ​ർ , ജി.​സ​ലീം സേ​ട്ട്, മു​ഹ​മ്മ​ദ് ന​വാ​ബ് , അ​ബ്ദു​ല്ല​ത്തീ​ഫ് ഫൈ​സി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

നാ​സ​ർ പെ​രി​ങ്ങ​ത്തു​ർ ,ഷ​ബീ​ർ കാ​ല​ടി, വി.​പി അ​ബ്ദു സ​ലാം ഹാ​ജി, റ​ഷീ​ദ് ക​ൽ​പ​റ്റ, ക​ൺ​വീ​ന​ർ ഷൗ​ക്ക​ത്ത്, നി​സാ​ർ മു​ട്ടു​ങ്ങ​ൾ, ഷൗ​ക്ക​ത്ത് വ​യ​നാ​ട്, വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ നേ​ത്യ​ത്വം ന​ൽ​കി സ​മാ​ന്ത​ര​മാ​യി കെ.​എം.​സി.​സി വ​നി​ത വിങ്ങിന്റെ ഇ​ഫ്താ​ർ പബ്ലിക് പാ​ർ​ക്കി​ലും ന​ട​ന്നു. റൗ​ള ഹാ​രി​സ്, ശ​സ്ന നി​സാ​ർ, സ​ഫി​യ മ​നാ​ഫ് എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ൽ​കി.

Continue Reading

GULF

മരണംവരെ സംഭവിക്കാവുന്ന അപകട സാധ്യത കുട്ടികളെ മടിയിലിരുത്തി വാഹനമോടിക്കുന്നത് ഗുരുതരമായ നിയമലംഘനം

Published

on

ദുബൈ: കുട്ടികളെ മടിയിലിരുത്തി വാഹനമോടിക്കുന്നത് ഗുരുതരമായ നിയമലംഘനവും മരണം വരെ സംഭവിക്കാവുന്ന അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നല്‍കി. ഈയിടെയുണ്ടായ ഒരു വാഹനാപകടത്തിന് കാരണം കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതാ ണെന്ന് ദുബൈ പൊലീസ് കണ്ടെത്തിയിരുന്നു.

പൊലീസിന്റെ ആധുനിക റഡാര്‍ സംവിധാനത്തിലൂടെയാ ണ് ഇത് തിരിച്ചറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. ഈ അപകടകരമായ പ്രവൃത്തി കുട്ടിയുടെ സുരക്ഷയെ മാത്രമല്ല, മറ്റു റോഡ് ഉപയോക്താക്കള്‍ക്കും കാര്യമായ അപകടസാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

ഇത്തരം സംഭവങ്ങള്‍ കണ്ടെത്തുന്നതിനുള്ള സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇങ്ങിനെ അപകടം വരുത്തിയ ഡ്രൈവറെ വിളിച്ചുവരുത്തി വാഹനം പിടിച്ചെടുത്തതായി ദുബൈ പോലീസ് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍മസ്‌റൂഇ പ റഞ്ഞു.

പത്ത് വയസ്സിന് താഴെയുള്ള അല്ലെങ്കില്‍ 145 സെന്റിമീറ്ററില്‍ താഴെ ഉയരമുള്ള കുട്ടികള്‍ മുന്‍ സീ റ്റില്‍ ഇരിക്കുന്നത് ആന്തരിക ക്ഷതമേല്‍ക്കുന്നതിന് കാരണമാകുന്നതുകൊണ്ട് ഫെഡറല്‍ ട്രാഫിക് നിയമം ഇത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. വാഹനങ്ങള്‍തമ്മിലുള്ള കൂട്ടിയിടിയുടെ ശക്തിയില്‍ കുട്ടിയെ കാറിന്റെ ഉള്‍ഭാഗത്തേക്ക് തള്ളിവിടുകയോ വാഹനത്തില്‍നിന്ന് പുറത്തേക്ക് തെറിയിപ്പിക്കുകയോ ചെയ്യും. കൂടാതെ, അപകടങ്ങളില്‍ എയര്‍ബാഗുകള്‍ വേഗത്തിലും വലിയ ശക്തിയിലും പ്രവര്‍ത്തിക്കുന്നതു കൊണ്ട് ചെറിയ കുട്ടികള്‍ക്ക് ഗുരുതരമായ പരിക്കുകള്‍ക്ക് ഇടയാക്കും.

മുന്‍സീറ്റിലെ ബെല്‍റ്റുകള്‍ മുതിര്‍ന്നവര്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതിനാല്‍ അവ കുട്ടിക ള്‍ക്ക് അനുയോജ്യമല്ലാതാകുകയും തല, നെഞ്ച്, കഴുത്ത് എന്നീ ഭാഗങ്ങളില്‍ പരിക്കുകള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഗുരുതരമായ അപകടങ്ങളിലേക്ക് നയിച്ചേക്കാവുന്ന അപകടകരമായ നിയമലംഘന ങ്ങളുടെ വീ ഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള കഴിവ് ഉള്‍പ്പെടെ ദുബൈ പോലീസിന്റെ സാങ്കേതിക ഉപകരണങ്ങള്‍ നൂതന സവിശേഷതകളുള്ളവയാണ്.

Continue Reading

Trending