GULF

ദാറസ്സിഹ മെഡിക്കൽ സെന്ററിന്റെ പുതിയ ആസ്ഥാനം ഇന്ത്യൻ അംബാസഡർ ഉദ്ഘാടനം ചെയ്തു

By webdesk17

February 03, 2025

ദമ്മാം: അതുര ശുശ്രൂഷ മേഖലയിൽ രണ്ട് പതിറ്റാണ്ടിലധികമായി പ്രവർത്തിക്കുന്ന ദാറസ്സിഹ മെഡിക്കൽ സെന്ററിന്റെ പുതിയ ആസ്ഥാനം ദമ്മാമിൽ തുറന്നു. ഇന്ത്യൻ അംബാസഡർ ഡോ: സുഹൈൽ അജാസ്ഖാൻ പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സൗദിയുടെ സ്വപ്ന പദ്ധതിയായ വിഷൻ 2030 വിജയിപ്പിക്കുന്നതിന് ശക്തമായ പിന്തുണയുമായി ആരോഗ്യ മേഖലയിൽ നിരവധി ഇന്ത്യക്കാരാണ് ജോലിചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.സാധാരണ പ്രവാസികൾക്ക് നിലാവരമുള്ള ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിൽ ദാറസ്സിഹ പോലുള്ള ക്ലിനിക്കുകളുടെ പങ്ക് അഭിനന്ദിക്ക​പെടേണ്ടതാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.”നൂതന ആരോഗ്യ പരിചരണവും സാമൂഹ്യ ആരോഗ്യവും തമ്മിലുള്ള വിടവ് നികത്തുന്നതിനുള്ള ചുവടുവയ്പ്പാണിത്. ഇന്ത്യയുടെ പ്രതിനിധി എന്ന നിലയിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ആരോഗ്യ സംരക്ഷണ സഹകരണം ശക്തിപ്പെടുത്തുന്നതും, ദാറസ്സസിഹ മെഡിക്കൽ സെന്ററിന്റെ പുതിയ സൗകര്യവും കാണുന്നതിലും ഞാൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സൗദി മുൻ ആരോഗ്യകാര്യ ഉപമന്ത്രി ഹമാദ് അൽ ദിവാലിയ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ചികിൽസക്കൊപ്പം മനസ്സ് തൊടുന്ന സ്നേഹവും പരിചരണവും രോഗികൾക്ക് നൽകുന്നതാണ് ഏറ്റവും മികച്ച ആതുരാലയങ്ങൾ ചെയ്യേണ്ടത്. അത് ദാറസ്സിഹയിൽ ലഭ്യമാകുന്നു എന്നതാണ് ഇതിന്റെ പുതിയ അധ്യയം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയുടെ വിഷൻ 2030 ഭാഗമായി ആരോഗ്യ രംഗത്തെ പരിഷ്കരണ അജണ്ടയുമായി ദാറസ്സിഹ മെഡിക്കൽ സെന്ററിനെ ബന്ധിപ്പിക്കാനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയതെന്ന് സിഎം.ഡി ഡോ: സിദ്ദീഖ് അഹമ്മദ് പറഞ്ഞു. ഇന്റേണൽ മെഡിസിൻ മുതൽ പീഡിയാട്രിക്‌സ്, ഗൈനക്കോളജി, ഡെർമറ്റോളജി, ജനറൽ സർജറി തുടങ്ങി ആരോഗ്യ മേഖലയിൽ സമഗ്ര സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന അത്യാധുനിക മെഡിക്കൽ സാങ്കേതികവിദ്യയാണ് പുതിയ ദാർ അസ് സിഹ്ഹ മെഡിക്കൽ സെന്ററിൽ സജ്ജീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാധാരക്കാർക്ക് ഏറ്റവും മികച്ചസംവിധാനങ്ങൾ ഉപയോഗിച്ചുള്ള ചികിൽസയും, വിദഗ്ദരുടെ സേവനവും ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ദാറസ്സിഹ പിന്തുടരുന്നതെന്നും, പുതിയ സംവിധാനങ്ങൾ സേവന മേഖലയെ കൂടുതൽ നിലവാരത്തിലേക്ക് ഉയർത്തുമെന്നും ഡയറകട്ർ മുഹമ്മദ് അഫ്നാസ് പറഞ്ഞു. 1995-ൽ ആരംഭിച്ച് 2006-ൽ ഇറാം ഹോൾഡിംഗ്സ് ഏറ്റെടുത്തത് മുതൽ, മികച്ച പരിചരണം നൽകുന്ന ആരോഗ്യ കേന്ദ്രമാണ് ദാറസ്സിഹ. ദമ്മാമിലും,അൽ ഖോബാറിലും രണ്ട് പ്രധാന ക്ലിനിക്കുകൾ കൂടാതെ 75 ലധികം റിമോട്ട് ഏരിയ ക്ലിനിക്കുകൾ, 50 ഓളം ഡോക്ടർമാർ , മറ്റ് സംവിധനങ്ങൾ ഉൽപടെ 24 മണിക്കുറും സേവനം ലഭ്യമാക്കുന്നു. ചടങ്ങിൽ 15,20 25 വർഷത്തെ സേവനങ്ങൾ പൂറത്തിയാക്കിയവരെ മൊമന്റോയും, പ്രശംസാ പത്രവും, സമ്മാനങ്ങളും നൽകി ആദരിച്ചു. ഇറാം ഹോൾഡിംഗ് ഡയറക്ടർ രിസ്‍വാൻ അഹമ്മദ് സിദ്ധീഖ് , സി.ഒ.ഒ മധുകൃഷ്ണൻ, സി.ഇ. ഒ അബ്ദുൾ റസ്സാഖ് , ദാറസ്സിഹ ഓപറേഷൻ മാനേജർ ഓപറേഷൻ മാനേജർ സുധീർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തു. പടം: ദാറസ്സിഹ മെഡിക്കൽ സെന്ററിന്റെ പുതിയ ആസ്ഥാനം ഇന്ത്യൻ അംബാസഡർ ഡോ: സുഹൈൽ അജാസ്ഖാൻ ഉദ്ഘാടനം ചെയ്യുന്നു. ഇറാം ഹോൾഡിംഗ് സി.എം.ഡി ഡോ: സിദ്ധീഖ് അഹമ്മദ്, ഇന്ത്യൻ എംബസ്സി എക്കണോമിക്, ആന്റ് കൊമേഴ്സ് കോൺസുലാർ മനുസ്മൃതി എന്നിവർ സമീപം.