News

പ്രളയത്തില്‍ കുടുങ്ങിയ 9 മാസം ഗര്‍ഭിണിയെ രക്ഷപ്പെടുത്തി ഇന്ത്യന്‍ സേന

By webdesk18

December 03, 2025

കൊളംബോ: ശ്രീലങ്കയിലെ അലവത്തുംഗയില്‍ പ്രളയക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ കുടുങ്ങിയ ഒന്‍പത് മാസം ഗര്‍ഭിണിയായ സ്ത്രീയെ ഇന്ത്യന്‍ സേന രാത്രി നടത്തിയ അതിവേഗ രക്ഷാപ്രവര്‍ത്തനത്തിലൂടെ സുരക്ഷിതമായി പുറത്തെടുത്തു.

തകര്‍ന്ന വീടുകളുടെ ഭാഗത്ത് നിന്ന് കേട്ട കരച്ചിലിന്‍ പിന്നാലെയാണ് ഇന്ത്യന്‍ ദുരന്തനിവാരണസംഘം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ഗര്‍ഭിണിയെയും കൂടെയുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെയും ഉടന്‍ മെഡിക്കല്‍ ക്യാമ്പിലേക്ക് മാറ്റി ചികിത്സ നല്‍കി. ഓപ്പറേഷന്‍ ‘സാഗര്‍ ബന്ധു’യുടെ ഭാഗമായി ഇന്ത്യന്‍ സംഘം പ്രളയബാധിത പ്രദേശങ്ങളിലേയ്ക്ക് ഭക്ഷണം, മരുന്ന് തുടങ്ങി അടിയന്തര സഹായങ്ങള്‍ എത്തിച്ചു വരികയാണ്.