രാമേശ്വരം: ശ്രീലങ്കന്‍ നാവികസേനയുടെ വെടിവെപ്പില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളി മരിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. തമിഴ്‌നാട് രാമേശ്വരം സ്വദേശി ബ്രിട്‌സോയാണ് മരിച്ചത്. ശ്രീലങ്കന്‍ അധീനതയിലുള്ള കച്ചിതീവ് എന്ന ദ്വീപിനടുത്താണ് സംഭവം. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് മുന്നറിയിപ്പില്ലാതെ ലങ്കന്‍ സേന വെടിയുതിര്‍ക്കുകയായിരുന്നു. ബ്രിട്‌സോക്കൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.