Culture
കടലിന്റെ അടിത്തട്ട് കോരി യന്ത്രവല്‍കൃത ബോട്ടുകള്‍; മത്സ്യോല്‍പ്പാദനത്തില്‍ വന്‍ കുറവ്
നജ്മുദ്ദീന്‍ മണക്കാട്ട്
ഫറോക്ക്: അശാസ്ത്രീയ മത്സ്യബന്ധനത്തില്‍ മത്സ്യങ്ങള്‍ നിലനില്‍പ്പിനായി കേഴുന്നു. നിരോധിത മത്സ്യബന്ധനത്തില്‍ മത്സ്യോല്‍പ്പാദനം കുത്തനെ താഴ്ന്നു. സര്‍ക്കാര്‍ ധ്രുതഗതിയില്‍ അശാസ്ത്രീയവും അനധികൃതവുമായ മത്സ്യബന്ധനത്തിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ മത്സ്യങ്ങള്‍ നാമാവശേഷമാകുമെന്നും ഈ മേഖലതന്നെ തുടച്ചു നീക്കപ്പെടുമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
അശാസ്ത്രീയ മത്സ്യബന്ധനത്തില്‍ ഉത്പാദനത്തില്‍ വന്‍ കുറവാണുണ്ടായത്. 2017ല്‍ 5.2 ലക്ഷം ടണ്‍ ഉത്പാദനം മാത്രമാണ് മത്സ്യബന്ധനമേഖലയില്‍ ഉണ്ടായത്. 2012ല്‍ 8.5 ലക്ഷം ടണ്‍ ആയിരുന്നു. യന്ത്രവല്‍കൃത ബോട്ടുകളുടെ വര്‍ധനവ് ഉണ്ടായതിന് ശേഷമാണ് ഇത്തരത്തില്‍ മത്സ്യക്കുറവ് ഉണ്ടായിരിക്കുന്നത്. 5,500 കോടിയുടെ സമുദ്രോല്‍പ്പന്നം ഒരു വര്‍ഷം ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. അതിന്റെ അഞ്ചിലൊന്നോളം വളം പിടിക്കലിലൂടെ നഷ്ടപ്പെടുന്നുണ്ടെന്ന് സമുദ്രോല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റി അധികൃതരും പറയുന്നു. മത്സ്യസമ്പത്ത് കുറഞ്ഞതോടെ കഴിഞ്ഞ ഒക്ടോബറിനുശേഷം നൂറുകണക്കിന് തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്ടമായിരിക്കുന്നത്.
നിശ്ചിത വലിപ്പത്തില്‍ താഴെയുള്ള മത്സ്യങ്ങളെ പിടിക്കരുതെന്ന് സര്‍ക്കാറും ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റും കലക്ടറും നിര്‍ദ്ദേശിച്ചിട്ടും ബോട്ടുകളുടെ കടല്‍ക്കൊള്ള ഓരോ ദിവസവും തുടരുകയാണ്. നിയമങ്ങള്‍ കാറ്റില്‍ പറത്തി ട്രോളി വലകള്‍ ഉപയോഗിച്ചാണ് ചെറുമീനുകളെ കൂട്ടത്തോടെ കോരിയെടുക്കുന്നത്. ചെറുമത്സ്യങ്ങളെ വളം നിര്‍മാണത്തിനും മറ്റും ഇതര സംസ്ഥാനത്തേക്ക് കയറ്റിയയക്കുന്ന ലോബിയാണ് ഇതിന് പിന്നില്‍. ജൈവവളങ്ങളുടെ നിര്‍മ്മാണം, കോഴിത്തീറ്റ നിര്‍മ്മാണം എന്നിവയ്ക്കാണ് ചെറുമീനുകളെ പ്രധാനമായും പിടിച്ച് കയറ്റി അയക്കുന്നത്. സംസ്ഥാനത്തെ ഹാര്‍ബറുകളില്‍നിന്ന് ഓരോ ദിവസവും ടണ്‍ കണക്കിന് മത്സ്യമാണ് കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വളം നിര്‍മാണ കേന്ദ്രങ്ങളിലേക്ക് കയറ്റിപ്പോകുന്നത്.
14 ഇനം മീനുകളുടെ പിടിച്ചെടുക്കാവുന്ന കുറഞ്ഞ നീളം നിജപ്പെടുത്തി 2015 ജൂലൈയില്‍ സംസ്ഥാന സര്‍ക്കാര്‍ മിനിമം ലീഗല്‍ സൈസ് ഏര്‍പ്പെടുത്തിയിരുന്നു. മത്തി, അയല, ചൂര, പാമ്പാട, കിളിമീന്‍, കോര, കടല്‍ക്കൊഞ്ച്, പരവ തുടങ്ങിയ 14 ഇനം മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നത് കുറ്റകരമാണ്. മിനിമം ലീഗല്‍ സൈസ് പ്രകാരം 58 ഇനം മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നത് നിരോധിക്കണമെന്നായിരുന്നു സമുദ്ര മത്സ്യ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ശുപാര്‍ശയെങ്കിലും 14 ഇനത്തെ പിടികൂടുന്നതിനാണ് സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നത്. മത്തി 10 സെന്റീ മീറ്റര്‍, അയല 14 സെന്റീ മീറ്റര്‍, വാള 46 സെന്റീ മീറ്റര്‍, ചമ്പാന്‍ അയല 11 സെന്റീ മീറ്റര്‍, കിളിമീന്‍ 12 സെന്റീ മീറ്റര്‍, പരവ് 10 സെന്റീ മീറ്റര്‍ എന്നിങ്ങനെയാണ് മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ അളവ് പരിധി. ഇവക്ക് താഴെ വലുപ്പമുള്ള മത്സ്യങ്ങള്‍ പിടിക്കരുതെന്നാണ് നിര്‍ദേശം. 60 മീറ്ററോളം ആഴത്തില്‍ വലവിരിച്ചാണ് ബോട്ടുകള്‍ ചെറുമീനുകളെ കോരിയെടുക്കുന്നത്. പ്രജനനത്തിനൊരുങ്ങിയ മുട്ടച്ചാളകളെയും ഇതിനൊപ്പം കോരുന്നത് ഉല്‍പ്പാദനത്തെ ബാധിക്കുന്നതായി കൊച്ചിയിലെ സെന്‍ട്രല്‍ മറീന്‍ ഫിഷറീസ് റിസര്‍ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍, യന്ത്രവല്‍കൃത ബോട്ടുകളില്‍ 2500 കിലോ എന്ന തോതില്‍ ഓരോ ഹാര്‍ബറിലും മുപ്പതോളം ബോട്ടുകളില്‍നിന്ന് നേരിട്ട് ഏജന്റുമാര്‍ വഴി ചെറുമീനുകളെ വിലയ്‌ക്കെടുക്കുകയാണ്. ഇരട്ടി വില കിട്ടുമെന്നതാണ് ചെറുമീനുകളെ പിടിക്കാന്‍ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് ചെറുമത്സ്യങ്ങള്‍ നിറച്ച യന്ത്രവത്കൃത ബോട്ട് ഫിഷറീസ് മറൈന്‍ എന്‍ഫൊഴ്സ്മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്തിരുന്നു. ബോട്ടിലുണ്ടായിരുന്ന ഭക്ഷ്യയോഗ്യമല്ലാത്ത ഒരു ടണ്ണോളം കുഞ്ഞുമത്സ്യങ്ങളെ ആഴക്കടലില്‍ തള്ളിയ അധികൃതര്‍ നിരോധിത മത്സ്യങ്ങള്‍ പിടിച്ചതിന് അര ലക്ഷം രൂപ പിഴയും ചുമത്തി.
കടലിന്റെ അടിത്തട്ട് വരെ വാരിയെടുക്കുന്ന ബോട്ടുകളുടെ പ്രവര്‍ത്തനത്തിനെതിരെ പരമ്പരാഗത മത്സ്യബന്ധനതൊഴിലാളികള്‍ രംഗത്തെത്തിയിട്ടുണ്ട്. മുമ്പ് ഞങ്ങള്‍ക്ക് ആവശ്യത്തിന് മീന്‍ കിട്ടുമായിരുന്നു. ഇപ്പോള്‍ കടലില്‍ മണിക്കൂറുകളോളം നിന്നാലും ചിലപ്പോഴോക്കെ ഒന്നും കിട്ടാതെ തിരിച്ച് വരേണ്ടിവരും. എന്നാല്‍ തന്നെ അതിന്റെ പകുതി സമയം കൊണ്ട് ബോട്ടുകാര്‍ നിറയെ മീന്‍ പിടിച്ചോണ്ട് പോകുകയാണെന്നു തൊഴിലാളികള്‍പറയുന്നു. അശാസ്ത്രീയ മത്സ്യബന്ധനം തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണെമെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദിയുടെ പ്രസിഡന്റ് ചാള്‍സ് ജോര്‍ജ്ജ് വ്യക്തമാക്കി.
Film
‘ദൃശ്യം 3’യുടെ വിതരണം പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തു; റിലീസ് തീയതി സംബന്ധിച്ച് ആശങ്കയിൽ ആരാധകർ
ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കൊച്ചി: ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിന്റെ ഏറെ പ്രതീക്ഷയുണർത്തുന്ന ‘ദൃശ്യം 3’യുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, ചിത്രത്തിന്റെ പ്രധാന വിതരണാവകാശങ്ങൾ പ്രമുഖ പ്രൊഡക്ഷൻ–വിതരണ സ്ഥാപനമായ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ആശിർവാദ് സിനിമാസിൽ നിന്ന് ഇന്ത്യയിലും വിദേശത്തുമുള്ള എക്സ്ക്ലൂസീവ് വേൾഡ്‌വൈഡ് തീയറ്റർ അവകാശങ്ങൾ സ്വന്തമാക്കിയതായും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ പനോരമ സ്റ്റുഡിയോസ് വ്യക്തമാക്കി.
വിതരണാവകാശങ്ങൾ വിറ്റതോടെ ‘ദൃശ്യം 3’യുടെ മലയാളം റിലീസ് വൈകുമോ എന്ന ആശങ്കയിലാണ് ആരാധകർ. ഹിന്ദി, തെലുങ്ക് റീമേക്കുകൾക്കൊപ്പം ചിത്രം ഒരുമിച്ച് റിലീസ് ചെയ്യുമോ എന്നതും ചോദ്യം. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം എല്ലാ ഭാഷാ പതിപ്പുകളും ഒരേ സമയം തീയറ്ററുകളിൽ എത്താനാണ് സാധ്യതയെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും, മറ്റ് പതിപ്പുകളുടെ നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. മലയാളം പതിപ്പ് ആദ്യം എത്തും, റീമേക്കുകൾ പിന്നീട്—എന്ന അഭ്യൂഹങ്ങളും പ്രചരിച്ചുവരുന്നു. എന്നാൽ നിർമാതാക്കളോ സംവിധായകനോ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
ജീത്തു ജോസഫ് എഴുതിയും സംവിധാനം ചെയ്‌ത ‘ദൃശ്യം’ പരമ്പര മലയാള സിനിമയിലെ ഏറ്റവും വിജയം നേടിയ ത്രില്ലർ ഫ്രാഞ്ചൈസികളിൽ ഒന്നാണ്. 2013ൽ പുറത്തിറങ്ങിയ ആദ്യഭാഗം ബോക്‌സ് ഓഫീസിൽ വൻ വിജയം നേടി; 2021ൽ രണ്ടാം ഭാഗം ആമസോൺ പ്രൈം വീഡിയോയിലൂടെ OTT റിലീസായിരുന്നു. കുടുംബത്തെ സംരക്ഷിക്കാൻ കേബിൾ ടിവി നെറ്റ്‌വർക്കുടമ ജോര്‍ജുകുട്ടി (മോഹൻലാൽ) നടത്തുന്ന കഠിന പോരാട്ടമാണ് കഥയുടെ പ്രമേയം.
Film
ഭൂട്ടാന്‍ കാര്‍ കള്ളക്കടത്ത് കേസ്: നടന്‍ അമിത് ചക്കാലക്കലിന്റെ പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ കസ്റ്റംസ് വിട്ടു നല്‍കി
കൊച്ചി: ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ കടത്തുന്ന കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ അമിത് ചക്കാലക്കലിന്റെ ലാന്‍ഡ് ക്രൂയിസര്‍ വാഹനം തിരികെ വിട്ടു നല്‍കി. ‘ ഓപ്പറേഷന്‍ നുംഖോര്‍ ‘ പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത മധ്യപ്രദേശ് രജിസ്‌ട്രേഷനിലുള്ള വാഹനമാണ് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്ന് വിട്ടുനല്‍കിയത്. അമിത് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ബോണ്ടില്‍ ഒപ്പുവെക്കുകയും 20 ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് വാഹനം താല്‍ക്കാലികമായി വിട്ടു നല്‍കിയത്. എന്നാല്‍ വാഹനം ഉപയോഗിക്കരുത് കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ തുടരും.
ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങള്‍ കേരളത്തിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കസ്റ്റംസ് റെയ്ഡിനിടെയാണ് അമിത്തിന്റെ വാഹനങ്ങളും ഗാരേജിലുള്ള മറ്റ് വാഹനങ്ങളും പിടിച്ചെടുത്തത്. അമിത് ചക്കാലക്കല്‍ ഒന്നിലധികം തവണ കസ്റ്റംസ് മുന്നില്‍ ഹാജരായി രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഗാരേജില്‍ നിന്നുള്ള വാഹനങ്ങള്‍ അറ്റകുറ്റപ്പണിക്കെത്തിച്ചതാണെന്ന് അമിത് വ്യക്തമാക്കി. വാഹനങ്ങളുടെ യഥാര്‍ത്ഥ ഉടമകളും നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് ഹാജരായിരുന്നു. ഭൂട്ടാന്‍, നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ പോലുള്ള ആഡംബര കാറുകള്‍ വ്യാജ രേഖകളുടെ സഹായത്തോടെ ഇന്ത്യയില്‍ കടത്തുകയും പിന്നീട് താരങ്ങള്‍ക്കുള്‍പ്പെടെ വിലകുറച്ച് വില്‍ക്കുകയും ചെയ്ത ഒരു സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനമാണ് അന്വേഷണത്തില്‍ പുറത്തുവന്നത്.
ഇന്ത്യന്‍ ആര്‍മി, യുഎസ് എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് തോന്നിക്കുന്ന വ്യാജ രേഖകളും, വ്യാജ ആര്‍ടിഒ രജിസ്‌ട്രേഷനുകളും ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഈ കേസിന്റെ ഭാഗമായി ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ തുടങ്ങിയ നടന്മാരുടെ വീടുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 17 ഇടങ്ങളില്‍ കസ്റ്റംസ് കഴിഞ്ഞ സെപ്റ്റംബറില്‍ റെയ്ഡ് നടത്തിയിരുന്നു. വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടന്നു. വ്യാജ രേഖകള്‍ വഴി ഇറക്കുമതി ചെയ്ത വാഹനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകള്‍, സാമ്പത്തിക കള്ളപ്പണം എന്നിവയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിലവിലെ അന്വേഷണത്തിന്റെ കേന്ദ്രീകരണം. കസ്റ്റംസിനൊപ്പം ഇഡിയും കേസില്‍ അന്വേഷണം തുടരുകയാണ്.
Film
‘പൊതുവേദിയില്‍ സംസാരിക്കാന്‍ കഴിയില്ല; തുറന്ന് പറഞ്ഞ് നടന്‍ വിനായകന്‍
ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് വിനായകന്‍ പ്രത്യക്ഷപ്പെടുന്നത്.
ഡാന്‍സിലൂടെ സിനിമാ രംഗത്തെത്തിയ വിനായകന്‍ ഇന്ന് പാന്‍ഇന്ത്യന്‍ ശ്രദ്ധ നേടിയ നടനാണ്. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന കളങ്കാവല്‍ ആണ് റിലീസിനൊരുങ്ങുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രം. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് വിനായകന്‍ പ്രത്യക്ഷപ്പെടുന്നത്. നായകവേഷം തന്നെയാണെന്ന് പറയപ്പെടുന്ന കഥാപാത്രത്തെ സംബന്ധിച്ച അന്തിമ മറുപടി ഡിസംബര്‍ 5ന് പ്രേക്ഷകര്‍ക്ക് ലഭിക്കും.
സിനിമകളില്‍ സജീവമായിരുന്നെങ്കിലും പൊതുവേദികളില്‍ വിനായകനെ അപൂര്‍വ്വം മാത്രമേ കാണാറുള്ളൂ. അതിന്റെ കാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം കളങ്കാവല്‍ പ്രമോഷന്‍ ഇന്റര്‍വ്യൂവില്‍ മറുപടി പറഞ്ഞു.’സിനിമയും അതിന്റെ ബിസിനസുമാണ് ഞാന്‍ പ്രധാനമായി ശ്രദ്ധിക്കുന്നത്. ജനങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കാന്‍ അറിയില്ല. പൊതുവേദിയില്‍ സംസാരിക്കാന്‍ പറ്റുന്നില്ല’ അതിന്റെ പ്രശ്‌നങ്ങളും അനുഭവിച്ചിട്ടുണ്ട്. പൊതുവേദികളില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്നല്ല, താല്‍പര്യമുണ്ട്’പക്ഷേ കഴിയുന്നില്ല. പിന്നെ പത്ത് പേരില്‍ രണ്ടുപേര്‍ എനിക്കു ചൊറിയും എന്റെ സ്വഭാവത്തിന് അനുസരിച്ച് ഞാന്‍ എന്തെങ്കിലുമൊക്കെ പറയാം, അതാണ് പിന്നെ പ്രശ്‌നമാകുന്നത്. അതിനേക്കാള്‍ നല്ലത് വീടിനുള്ളില്‍ ഇരിക്കുക തന്നെയാണ്, എന്നാണ് വിനായകന്‍ വ്യക്തമാക്കിയത്.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
Sports18 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala3 days agoമണിക്കൂറുകളായി സ്കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടന്ന വിനോദ സഞ്ചാരികളില്‍ ഒരാളെ രക്ഷപ്പെടുത്തി

