സിഡ്‌നി: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് ഭീഷണിയായി താരങ്ങളുടെ പരിക്ക്. ആറു താരങ്ങളെയാണ് പരിക്ക്മൂലം ഇന്ത്യക്ക് നഷ്ടമായത്. ഇതോടെ നാലാംടെസ്റ്റില്‍ കാര്യമായ മാറ്റങ്ങളോടെയാകും ടീം ഇന്ത്യ ഇറങ്ങുക. മികച്ച ഫോമിലുള്ള ജസപ്രീത് ബുംറ, രവീന്ദ്രജഡേജ, ഹനുമ വിഹാരി എന്നിവരെയെല്ലാം ഇന്ത്യക്ക് നഷ്ടമാകും.ആര്‍ അശ്വിനും ഋഷഭ് പന്തും പരിക്ക് കാരണം നാലാംടെസ്റ്റിലുണ്ടായേക്കില്ല. നേരത്തെതന്നെ വിക്കറ്റ് കീപ്പര്‍ ബാറ്റസ്മാന്‍ കെ.എല്‍ രാഹുല്‍, ബൗളര്‍ മുഹമ്മദ് ഷമി എന്നിവര്‍ പരിക്ക്കാരണം നാട്ടിലേക്ക് തിരിച്ചിരുന്നു.
മൂന്നാംടെസ്റ്റില്‍ വിജയത്തോടൊപ്പം നില്‍ക്കുന്ന സമനില നേടിയ ഇന്ത്യയ്ക്ക് പരമ്പരവിജയംനേടാന്‍ ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. അതേസമയം, പുതിയതാരങ്ങള്‍ക്ക് ടീമിനൊപ്പം ചേരാനാകില്ലെന്ന സാഹചര്യവുമുണ്ട്. 14ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയായാല്‍മാത്രമാകും ടീമിനൊപ്പം ചേരാനാകുക.