ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ വിമാനങ്ങളിലേക്ക് യാത്രികരെ കൊണ്ടിറക്കുന്ന ബസിന് തീപ്പിടിച്ചു. വിമാനത്തില്‍ നിന്നും യാത്രക്കാരെ ഇറക്കിയ ശേഷം എയര്‍പോര്‍ട്ട് ബേയിലേക്ക് മടങ്ങുകയായിരുന്ന ഇന്‍സിഗോ പാസഞ്ചര്‍ ബസിനാണ് തീപ്പിടിച്ചത്. വാഹനത്തില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ധന ചോര്‍ച്ചയുണ്ടായിരുന്നു. ചൊവ്വാഴ്ച ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരിക്കെ ടേക്ക്ഓഫിന് ഏതാനും സമയം മുമ്പാണ് ഇന്ധന ചോര്‍ച്ച ശ്രദ്ധയില്‍പെട്ടത്. വിമാനത്തില്‍ 173 യാത്രക്കാരുണ്ടായിരിക്കെയാണ് വന്‍ അപകടം ഒഴിവായത്.