സംഘര്‍ഷം തടയാനെത്തിയ വനിതാ കോണ്‍സ്റ്റബിളിന്റെ മുഖത്ത് എംഎല്‍എ അടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഷിംലയിലാണ് സംഭവം. ഗുജറാത്ത്, ഹിമാചല്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി ഷിംലയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് ഉന്നതതലയോഗത്തിനിടെയാണ് സംഘര്‍ഷം. യോഗം നടക്കുന്ന ഹാളിനകത്തേക്ക് തള്ളി കയറാന്‍ ശ്രമിച്ച എംഎല്‍എ ആശാകുമാരിയെ വനിതാ കോണ്‍സ്റ്റബിള്‍ തടഞ്ഞു. തുടര്‍ന്ന് എംഎല്‍എ കോണ്‍സ്റ്റബിളിനെ അസഭ്യം പറഞ്ഞ് മുഖത്തടിക്കുകയായിരുന്നു. തിരിച്ചടിച്ച് പൊലീസ് ഉദ്യോഗസ്ഥയും തന്റെ കരുത്ത് കാട്ടിയതോടെ പ്രശ്‌നം രൂക്ഷമായി. ഏറെ നേരത്തെ വാക്കേറ്റത്തിനൊടുവില്‍ നേതാക്കള്‍ ഇടപ്പെട്ടതോടെയാണ് എംഎല്‍എ മടങ്ങി പോയത്.

Watch Video: