നാല് മലയാളി താരങ്ങളെ ഉള്‍പ്പെടുത്തി ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള 34 അംഗ സാധ്യതാ ടീമിനെ ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച് പ്രഖ്യാപിച്ചു. അനസ് എടത്തൊടിക, ആഷിഖ് കുരുണിയന്‍, സഹല്‍ അബ്‌ദുല്‍ സമദ്, ജോബി ജസ്റ്റിന്‍ എന്നിവരാണ് സ്റ്റിമാച്ചിന്‍റെ ടീമിലിടംപിടിച്ച മലയാളികള്‍.