കൊച്ചി : കോവിഡ് പ്രോട്ടോകോള്‍ കാറ്റില്‍പറത്തി നടന്ന ഐ എന്‍ എല്‍ യോഗത്തില്‍ കയ്യാങ്കളി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന യോഗത്തിനിടെയിരുന്നു സംഭവം. സംസ്ഥാന പ്രസിഡണ്ടും ജനറല്‍ സെക്രട്ടറിയും തമ്മില്‍ നിലനില്‍ക്കുന്ന രൂക്ഷമായ അഭിപ്രായ ഭിന്നതകള്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ തമ്മില്‍ തല്ലുന്ന അവസ്ഥയില്‍ എത്തി നില്‍ക്കുന്നു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്

ചരിത്രത്തിലാദ്യമായി മന്ത്രി സ്ഥാനം ലഭിച്ചതും നേതാക്കള്‍ക്കിടയിലെ ഭിന്നതയുമാണ്
ഇന്ന് കയ്യാങ്കളിയില്‍ എത്തി നില്‍ക്കുന്നത്.