kerala
‘ഇഡി റെയ്ഡിന് നീക്കമെന്ന് വിവരം’; ചായയും ബിസ്കറ്റും തരാം, കാത്തിരിക്കുന്നുവെന്നും രാഹുൽ ഗാന്ധി
ഒരു റെയ്ഡിനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഇ.ഡിയുമായി ബന്ധപ്പെട്ട ചിലര് എന്നോട് പറഞ്ഞു. ഞാന് ഇരുകൈകളും നീട്ടി കാത്തിരിക്കുകയാണ്

പാര്ലമെന്റിലെ ചക്രവ്യൂഹ പരാമര്ശത്തിന് പിന്നാലെ ഇ.ഡി തനിക്കെതിരെ റെയ്ഡ് ആസൂത്രണം ചെയ്യുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവും കോൺഗ്രസ് എം.പിയുമായ രാഹുൽ ഗാന്ധി. ഇ.ഡിയെ കാത്തിരിക്കുകയാണെന്നും ചായയും ബിസ്കറ്റും തരാമെന്നും രാഹുല് പരിഹാസരൂപേണ എക്സില് കുറിച്ചു. ”എന്റെ ചക്രവ്യൂഹ പ്രസംഗം പലര്ക്കും ഇഷ്ടമായില്ല. ഒരു റെയ്ഡിനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഇ.ഡിയുമായി ബന്ധപ്പെട്ട ചിലര് എന്നോട് പറഞ്ഞു. ഞാന് ഇരുകൈകളും നീട്ടി കാത്തിരിക്കുകയാണ്. ചായയും ബിസ്കറ്റും തരാം” എന്നാണ് രാഹുല് എക്സില് കുറിച്ചത്.
കുരുക്ഷേത്ര യുദ്ധത്തില് അഭിമന്യുവിനെ ചക്രവ്യൂഹത്തില്പ്പെടുത്തിയതുപോലെ രാജ്യം മറ്റൊരു ചക്രവ്യൂഹത്തിലകപ്പെട്ടിരിക്കുകയാണെന്നാണ് രാഹുല് പറഞ്ഞത്. രാജ്യത്ത് ഭീതിയുടെ അന്തരീക്ഷമാണ് നിലനില്ക്കുന്നതെന്ന്, ബജറ്റ് ചര്ച്ചയില് പങ്കെടുത്തുകൊണ്ട് രാഹുല് ഗാന്ധി ലോക്സഭയില് പറഞ്ഞിരുന്നു.
”കുത്തക മൂലധനത്തിന്റെയും രാഷ്ട്രീയ കുത്തകയുടെയും ചട്ടക്കൂടാണ് ബിജെപി നിര്മിച്ചിരിക്കുന്ന ചക്രവ്യൂഹം. എംപിമാരും കര്ഷകരും തൊഴിലാളികളും ഉള്പ്പെടെ എല്ലാവരും അതില് കുടുങ്ങിയിരിക്കുകയാണ്. നിങ്ങള് നിര്മിക്കുന്ന ചക്രവ്യൂഹം പ്രതിപക്ഷം ജാതി സെന്സസ് നടത്തി ഭേദിക്കും.21ാം നൂറ്റാണ്ടില് മറ്റൊരു ചക്രവ്യൂഹം നിര്മിച്ചിട്ടുണ്ട്. അത് താമരയുടെ രൂപത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നെഞ്ചിലാണ് ആ ചിഹ്നമുള്ളത്.
ഈ ചക്രവ്യൂഹത്തിന് സിബിഐ, ഇഡി, ഐടി എന്നിങ്ങനെ മൂന്ന് ശക്തികളാണുള്ളത്. കര്ഷകര്, തൊഴിലാളികള്, ചെറുകിട ഇടത്തരം വ്യവസായികള് എന്നിവരെ ബജറ്റ് സഹായിക്കുമെന്ന് ഞങ്ങള് പ്രതീക്ഷിച്ചു. എന്നാല് മുന്പ് അഭിമന്യുവിനോട് ചെയ്തത് ഇപ്പോള് ചെറുപ്പക്കാരോടും സ്ത്രീകളോടും കര്ഷകരോടും ചെറുകിടക്കാരോടും ചെയ്യുന്നു” പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ആര്.എസ്.എസ് തലവന് മോഹന് ഭാഗവത്, മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരെയും രാഹുല് പ്രസംഗത്തില് കടന്നാക്രമിച്ചിരുന്നു. ഈ ആറുപേരും ചേര്ന്ന് രാജ്യത്തെ മുഴുവൻ തങ്ങളുടെ ചക്രവ്യൂഹത്തിൽ കുടുക്കിയെന്നും രാഹുല് ആരോപിച്ചിരുന്നു.
kerala
സംസ്ഥാനത്ത് മഴ കനക്കും; നാളെ 5 ജില്ലകളില് യെല്ലോ അലര്ട്ട്
തിങ്കളാഴ്ച ഒമ്പത് ജില്ലകളിലും യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മഴ ശക്തമാകുന്നു. നാളെ അഞ്ച് ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളിലാണ് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച ഒമ്പത് ജില്ലകളിലും യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 20ന് കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് എന്നീ ജില്ലകളില് ഓറഞ്ച് അലര്ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.
kerala
പാക്കിസ്ഥാനെതിരായ നയതന്ത്രനീക്കം; സര്വ്വകക്ഷി സംഘത്തില് ഇ.ടി മുഹമ്മദ് ബഷീര് എം.പിയും
വിദേശ പര്യടനം 22 മുതല്

ഭീകരവാദത്തിന് പിന്തുണ നല്കുന്ന പാകിസ്ഥാനെ ആഗോള തലത്തില് ഒറ്റപ്പെടുത്താനും ഇന്ത്യന് നിലപാട് വിശദീകരിക്കാനുമുള്ള സംയുക്ത സംഘത്തില് മുസ്ലിംലീഗ് ദേശീയ ഓര്ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര് എം.പിയും. മെയ് 22നോ 23നോ എം.പിമാരുടെ സംഘം വിദേശ പര്യടനത്തിന് തിരിക്കുമെന്നാണ് വിവരം. ഭരണ പ്രതിപക്ഷ എം.പിമാരുടെ സംയുക്ത സംഘമാണ് വിദേശ പര്യടനം നടത്തുക.
അഞ്ച് ആറ് എം.പിമാര് വീതമുള്ള എട്ട് സംഘങ്ങളെയാണ് അയക്കുന്നത്. ബി.ജെ.പിക്കു പുറമെ കോണ്ഗ്രസ്, മുസ്ലിം ലീഗ്, തൃണമൂല് കോണ്ഗ്രസ്, ഡി.എം.കെ, എന്.സി.പി അംഗങ്ങളാണുള്ളത്. യാത്ര തിരിക്കും മുമ്പ് വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില് ചര്ച്ച ചെയ്യേണ്ട വിഷയങ്ങള് സംബന്ധിച്ച് എം.പിമാര്ക്ക് ബ്രീഫിങ് നടത്തും. വിദേശകാര്യ മന്ത്രാലയത്തിലെ ഓരോ മുതിര്ന്ന ഉദ്യോഗസ്ഥര് വീതം ഓരോ സംഘത്തേയും അനുഗമിക്കും. അതത് രാജ്യങ്ങളിലെ ഇന്ത്യന് എംബസികളാണ് കൂടിക്കാഴ്ചക്ക് അവസരം ഒരുക്കുക.
kerala
യുവ അഭിഭാഷകയെ മര്ദിച്ച കേസ്; ബെയ്ലിന് ദാസിന്റെ ജാമ്യാപേക്ഷയില് വിധി തിങ്കളാഴ്ച
നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്ഡ് ചെയ്തിരുന്നു

വഞ്ചിയൂരിൽ യുവ അഭിഭാഷകയെ മർദിച്ച കേസിൽ അറസ്റ്റിലായ സീനിയർ അഭിഭാഷകൻ ബെയ്ലിന് ദാസിൻ്റെ ജാമ്യാപേക്ഷയിൽ വിധി പറയൽ തിങ്കളഴ്ചയിലേക്ക് മാറ്റി. മജിസ്ട്രേറ്റ് കോടതി 12 ആണ് ജാമ്യ ഹർജി പരിഗണിച്ചത്. നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്ഡ് ചെയ്തിരുന്നു.
ബെയ്ലിൻ ദാസിനു ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ഇന്നലെ വാദം നടക്കുമ്പോൾ ശക്തമായി ആവശ്യപ്പെട്ടിരുന്നു.ഗൗരവമായ കുറ്റകൃത്യമാണ് ബെയ്ലിൻ ദാസ് നടത്തിയിരിക്കുന്നതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.എന്നാൽ പ്രകോപനമുണ്ടാക്കിയത് യുവ അഭിഭാഷകയെന്ന് പ്രതിഭാഗവും വാദിച്ചു. ബെയ്ലിന് മുഖത്ത് പരുക്കേറ്റിരുന്നുവെന്ന മെഡിക്കൽ റിപ്പോർട്ടും കോടതിയിൽ ഇന്നലെ ഹാജരാക്കിയിരുന്നു.
പ്രതിക്ക് നിയമത്തിൽ ധാരണയുണ്ടെന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇരയുടെ രഹസ്യ മൊഴി ശേഖരിച്ചില്ല . അതുകൊണ്ടുതന്നെ ജാമ്യം ഇപ്പോൾ നൽകുന്നത് ശരിയാണോയെന്നത് കോടതി പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പ്രതിക്കും മർദനമേറ്റിട്ടുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ബെയ്ലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റും കോടതിയിൽ പ്രതിഭാഗം ഉയർത്തികാട്ടിയിരുന്നു. എന്നാൽ ഇരു ഭാഗങ്ങളുടേയും വാദം കേട്ട കോടതി ജാമ്യം 19ലേക്ക് മാറ്റുകയായിരുന്നു.
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന് വിദ്യാര്ത്ഥിയെ മോചിപ്പിക്കാന് ജഡ്ജി ഉത്തരവിട്ടു
-
india3 days ago
ഇന്ത്യയുടെ എതിര്പ്പിനു പിന്നാലെ പാകിസ്ഥാന് വീണ്ടും ഐഎംഎഫ് സഹായം
-
india3 days ago
‘ഞങ്ങള് രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്ക്കിയിലെ സര്വകലാശാലയുമായുള്ള കരാര് റദ്ദാക്കി ജെഎന്യു
-
india3 days ago
കേണല് സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്ശം; ബിജെപി മന്ത്രിക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി
-
kerala3 days ago
പാലക്കാട് ബെവ്കോയ്ക്ക് മുന്നിലുണ്ടായ തര്ക്കത്തിനിടെ ഒരാള് കുത്തേറ്റ് മരിച്ചു
-
india3 days ago
മുസ്ലിം ലീഗ് ദേശീയ കൗണ്സില് നാളെ ചെന്നൈയില്
-
india3 days ago
‘സിന്ധു നദീജല കരാര് മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; ഇന്ത്യക്ക് കത്തയച്ച് പാകിസ്ഥാന് ജലമന്ത്രാലയം
-
india2 days ago
രാഷ്ട്രപതിയും ഗവര്ണര്മാരും ബില്ലുകള് അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന് കഴിയുമോ?: ദ്രൗപതി മുര്മു