Connect with us

kerala

കോടികളുടെ നിക്ഷേപതട്ടിപ്പ്; കണ്ണൂര്‍ അര്‍ബന്‍ നിധി ലിമിറ്റഡ് അസി. ജനറല്‍ മാനേജര്‍ കീഴടങ്ങി

പലിശക്ക് പുറമെ മുതലും കിട്ടായതോടെയാണ് നിക്ഷേപകര്‍ പരാതിയുമായി വന്നത്

Published

on

കോടികളുടെ നിക്ഷേപതട്ടിപ്പ് കേസില്‍ പ്രതിയായ കണ്ണൂര്‍ അര്‍ബന്‍ നിധി ലിമിറ്റഡ് അസി. ജനറല്‍ മാനേജര്‍ കോടതിയില്‍ കീഴടങ്ങി. കണ്ണൂര്‍ ആദികടലയായി വട്ടംകുളത്തെ സി.വി. ജീനയാണ് ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയില്‍ കീഴടങ്ങിയത്. കമ്പനിയില്‍ പണം നിക്ഷപിച്ചവര്‍ നല്‍കിയ പരാതിയിലാണ് കണ്ണൂര്‍ അര്‍ബന്‍ നിധി ലിമിറ്റഡ് അസി. ജനറല്‍ മാനേജര്‍ പ്രതിയായത്. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം മൂന്നായി.

കാസര്‍ഗോഡ്, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലെ നിരവധി പേരാണ് കമ്പനിയില്‍ പണം നിക്ഷേപച്ചത്. പലിശക്ക് പുറമെ മുതലും കിട്ടായതോടെയാണ് നിക്ഷേപകര്‍ പരാതിയുമായി വന്നത്. 140 പേരുടെ പരാതികളിലായി അഞ്ചുകോടിയുടെ തട്ടിപ്പാണ് ഇതുവരെ പുറത്ത് വന്നത്. നൂറുകണക്കിന് പേരുടെ നിക്ഷേപമുള്ള കമ്പനിക്ക് 35 കോടിയുടെ ബാധ്യതയുണ്ട്.

crime

വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാക്കള്‍ അറസ്റ്റില്‍

ദുബായില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ ബുധനാഴ്ചയാണ് സംഭവം

Published

on

ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് രണ്ടുപേര്‍ അറസ്റ്റില്‍. ദുബായില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ ബുധനാഴ്ചയാണ് സംഭവം. ജോണ്‍ ഡിസൂസ, ദത്താത്രേയ ബപര്‍ദേക്കര്‍ എന്നിവരാണ് പിടിയിലായത്. ദുബൈയില്‍ ജോലി ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമായിരുന്നു ഇരുവരും നാട്ടിലേക്കുള്ള മടക്കം. ഇതിന്റെ ആഘോഷത്തില്‍ ഇരുവരും വിമാനത്തില്‍ ഇരുന്ന് മദ്യപിക്കാന്‍ തുടങ്ങി.

വിമാനത്തിലെ ജീവനക്കാര്‍ പലതവണ പറഞ്ഞിട്ടും മദ്യപാനം തുടര്‍ന്ന ഇവര്‍ വിമാനത്തിനുള്ളിലൂടെ വെറുതെ നടക്കാനും ബഹളം വയ്ക്കാനും തുടങ്ങി. ജീവനക്കാരോടും സഹയാത്രക്കാരൊടും അപമര്യാദയായി പെരുമാറുകയും ചെയ്തു. ഇതു കാരണമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

Continue Reading

Health

ആശുപത്രികളിലെ പരിപാടികളില്‍ ശബ്ദഘോഷങ്ങളോ കരിമരുന്ന് പ്രയോഗമോ പാടില്ലെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം

രോഗികള്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ പ്രയാസം നേരിടാതിരിക്കാന്‍ ആശുപത്രി അധികൃതര്‍ പ്രത്യേകം ശ്രദ്ധിക്കണം

Published

on

ആശുപത്രി വളപ്പില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ആരോഗ്യ വകുപ്പ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി മന്ത്രി വീണാ ജോര്‍ജ്. ആശുപത്രി കോമ്പൗണ്ടിനടുത്ത് പരിപാടികള്‍ നടത്തുന്ന സമയങ്ങളില്‍ വലിയ ശബ്ദഘോഷങ്ങളോ വെടിമരുന്ന് പ്രയോഗമോ പാടില്ല. പരിപാടികള്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലാകണം.

രോഗികള്‍, കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്ക് ഒരു തരത്തിലും അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ പാടില്ല. ആശുപത്രികളിലെ പൊതുഅന്തരീക്ഷം രോഗി സൗഹൃദമായി നിലനിര്‍ത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതില്‍ എല്ലാവരും ശ്രദ്ധിക്കണം. രോഗികള്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ പ്രയാസം നേരിടാതിരിക്കാന്‍ ആശുപത്രി അധികൃതര്‍ പ്രത്യേകം ശ്രദ്ധിക്കണം.

 

 

Continue Reading

Food

കായംകുളം നഗരസഭയില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ

മീന്‍കറിയില്‍ നിന്നാണ് വിഷബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്

Published

on

കായംകുളം നഗരസഭ ബജറ്റിനോട് അനുബന്ധിച്ച് ന്ല്‍കിയ ഉച്ചഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. നഗരസഭ കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മീന്‍കറിയില്‍ നിന്നാണ് വിഷബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്.

ബുധനാഴ്ചയാണ് കായംകുളം നഗരസഭയില്‍ ബജറ്റ് അവതരിപ്പിച്ചത്. ബജറ്റിനോട് അനുബന്ധിച്ച് കൗണ്‍സിലര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഉച്ചഭക്ഷണം എത്തിച്ചിരുന്നു. ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായി, ഭക്ഷണം കഴിച്ച നിരവധി പേരാണ് വയറിളക്കവും ഛര്‍ദ്ദിയും മൂലം താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയത്.

 

Continue Reading

Trending