ഐഫോണ്‍ വിവാദത്തില്‍ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഇന്ന് കസ്റ്റംസിനു മുന്നില്‍ ഹാജരാവണം. രാവിലെ 11 മണിക്ക് കൊച്ചി കസ്റ്റസംസ് പ്രവന്റിവ് ഓഫീസില്‍ ഹാജരാവാനാണ് നിര്‍ദേശം. എന്നാല്‍ വിനോദിനി ഹാജരാവുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പ് ലഭിച്ചിട്ടില്ല.

മുമ്പ് കഴിഞ്ഞ പത്താം തീയതി ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും വിനോദിനി ഹാജരായിരുന്നില്ല. ലൈഫ് മിഷന്‍ പദ്ധതിയില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ കൈക്കൂലിയായി നല്‍കിയ ഐ ഫോണുകളില്‍ ഒന്ന് വിനോദിനിക് എങ്ങനെ ലഭിച്ചു എന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്.

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അഞ്ച് ഐ ഫോണുകളാണ് സന്തോഷ് ഈപ്പന്‍ വാങ്ങിയിരുന്നത്. ഇതില്‍ ഏറ്റവും വില കൂടിയ ഐഫോണാണ് വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചിരുന്നതെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.