പുനെ: ഇന്ത്യഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് തുടക്കം. പുനെയില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക.

ടെസ്റ്റ്, ട്വന്റി 20 പരമ്പരകള്‍ നേടിയ ആത്മവിശ്വാസത്തിലാണ് വിരാട് കോലിയും സംഘവും. അതേസമയം ഇന്ത്യന്‍ പര്യടനത്തില്‍ ഒരു ട്രോഫിയെങ്കിലും നേടി മാനംകാക്കാനാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. പുനെയിലെ റണ്ണൊഴുകുന്ന വിക്കറ്റില്‍ ആദ്യ ജയം ഇരുടീമിനും നിര്‍ണായകം. ഫോമിലല്ലെങ്കിലും ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മയുടെ ഓപ്പണിംഗ് പങ്കാളിയാവും.