വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊളറാഡോ സംസ്ഥാനത്ത് വെടിവെപ്പ്. ബോള്‍ഡര്‍ നഗരത്തിലെ ഒരു ഗ്രോസറി കടയിലാണ് വെടിവെപ്പ് നടന്നത്. ഒരു പൊലീസ് ഓഫീസര്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിങ്കളാഴ്ച്ച വൈകീട്ടാണ് സംഭവം.