ഡല്‍ഹി: ജനുവരി സെഷനിലെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഫൈനല്‍, ഫൗണ്ടേഷന്‍ കോഴ്‌സുകളുടെ ഫലം പ്രഖ്യാപിച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ. പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്ക് icai.org, icaiexam.icai.org, caresults.icai.org, icai.nic.in എന്നീ വെബ്‌സൈറ്റുകള്‍ വഴി യൂസര്‍ നെയിമും പാസ്‌വേര്‍ഡും നല്‍കി ഫലം പരിശോധിക്കാം.

ജനുവരി 21,22,24,27,29 തീയതികളില്‍ നടന്ന പരീക്ഷയുടെ ഫലമാണിപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.