ന്യൂഡല്‍ഹി: ആഗോള ഡിജിറ്റല്‍ കമ്പനി ഭീമന്‍ന്മാരായ ആപ്പിളിന്റെ ഐഫോണിന് ഇന്ത്യയില്‍ നിരോധനം വരാന്‍ സാധ്യത. ഇന്ത്യയിലെ ടെലികോം അതോരിറ്റിയായ ട്രായിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുകൂലമായി ആപ്പിള്‍ കമ്പനി ഐഫോണില്‍ മാറ്റം വരുത്താന്‍ തയ്യാറാകാത്തതാണ് തിരിച്ചടിക്ക് കാരണമെന്ന് ദേശീയ മാധ്യമമായ എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു. സ്പാം കോളുകള്‍ തടയുന്നതിനായുള്ള ട്രായിയുടെ ആപ്ലിക്കേഷന്‍ ആപ്പിളിന്റെ ഐ.ഒ.എസ് സ്‌റ്റോറില്‍ ലഭ്യമാക്കാത്തതാണ് ഐഫോണിന് തിരിച്ചടിയായിരിക്കുന്നത്.