Connect with us

News

ഇറാഖ് പാര്‍ലമെന്റ് കയ്യേറി വീണ്ടും പ്രക്ഷോഭകര്‍

ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് പ്രക്ഷോഭകര്‍ പാര്‍ലമെന്റ് കയ്യേറുന്നത്.

Published

on

ബഗ്ദാദ്: ഇറാഖ് പാര്‍ലമെന്റില്‍ വീണ്ടും പ്രക്ഷോഭകരുടെ കയ്യേറ്റം. പ്രമുഖ ഷിയാ നേതാവ് മുഖ്തദ അല്‍ സദ്‌റിന്റെ അനുയായികളാണ് പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് ഇരച്ചുകയറിയത്. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് പ്രക്ഷോഭകര്‍ പാര്‍ലമെന്റ് കയ്യേറുന്നത്. ഇറാന്‍ അനുകൂല നേതാവായ മുന്‍ മന്ത്രി മുഹമ്മദ് ഷിയാ അല്‍ സുഡാനിയെ പ്രധാനമന്ത്രിയാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.

പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനായി ബുധനാഴ്ച സമ്മേളിച്ചപ്പോഴായിരുന്നു പാര്‍ലമെന്റിലേക്ക് പ്രതിഷേധക്കാര്‍ ആദ്യം ഇരച്ചുകയറിയത്.

ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടസ്സം കൂടാതെ കയറ്റിവിട്ടിരുന്നു. രഹസ്യ വോട്ടെടുപ്പിന് ഇന്ന് നീക്കമുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് പ്രക്ഷോഭകര്‍ വീണ്ടും പാര്‍ലമെന്റ് കെട്ടിടത്തിലെത്തിയത്. സുപ്രധാനമായ ഗ്രീന്‍ സോണില്‍ കോണ്‍ക്രിറ്റ് ബാരിയറുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച ജനക്കൂട്ടത്തിനു നേരെ സുരക്ഷാ സേന കണ്ണീര്‍ വാതകം പ്രയോഗിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാമനവമി ഘോഷയാത്രക്കിടെ ബംഗാളിൽ സംഘർഷം; 23 പേർക്ക് പരിക്ക്

സംഘർഷത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് കോൺഗ്രസ്

Published

on

പശ്ചിമ ബംഗാളിൽ രാമനവമി ഘോഷയാത്രക്കിടെ സംഘർഷം. ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബൽദങ്ക, ഈസ്റ്റ് മിഡ്നാപൂരിലെ ഇഗ്ര എന്നിവിടങ്ങളിലാണ് സംഘർഷം റിപ്പോർട്ട് ചെയ്തത്. സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥരടക്കം 23 പേർക്ക് പരിക്കേറ്റു.

മുർഷിദാബാദിലെ ശക്തിപൂരിലുണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു. രെജിനഗറിലും ഘോഷയാത്രക്ക് നേരെ കല്ലേറുണ്ടായി. പുർബ മേദിനിപുർ ജില്ലയിൽ ഘോഷയാത്രക്കിടെ കല്ലേറിൽ നാലു പേർക്ക് പരിക്കേറ്റു. സംഭവത്തിൽ നാലു പേരെ കസ്റ്റഡിയിലെടുത്തു. സംഘർഷത്തെ തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തിയതായും റിപ്പോർട്ടുണ്ട്.

അതേസമയം, രാംനവമി ആഘോഷത്തോട് അനുബന്ധിച്ച് സംഘർഷത്തിൽ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ആരോപിച്ചു. രാംനവമിക്ക് തലേന്ന് മുർഷിദാബാദ് ഡി.ഐ.ജിയെ സ്ഥലംമാറ്റി. ഇത് അക്രമം നടത്താൻ ബി.ജെ.പിക്കാർക്ക് സൗകര്യമൊരുക്കാനായിരുന്നുവെന്നും മമത കുറ്റപ്പെടുത്തി.

സംഘർഷത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി, മനഃപൂർവം സംഘർഷം സൃഷ്ടിക്കുന്നതിൽ ബി.ജെ.പിയെയും ടി.എം.സിയെയും കുറ്റപ്പെടുത്തി.

Continue Reading

kerala

ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത; 46കാരന്‍ മരിച്ചു

ചെമ്മീൻ കറി കഴിച്ച ശേഷം ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

Published

on

ചെമ്മീൻ കറി കഴിച്ചതിനെത്തുടർന്നു ശാരീരിക അസ്വസ്ഥത നേരിട്ട യുവാവ് മരിച്ചു. നീറിക്കോട് കളത്തിപ്പറമ്പിൽ സിബിൻദാസാണു (46) മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചെമ്മീൻ കറി കഴിച്ച ശേഷം ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു. സംസ്കാരം നാളെ രാവിലെ പതിനൊന്നിനു വീട്ടുവളപ്പിൽ. എൻജിൻ ഓയിലിന്റെ വിതരണക്കാരനായിരുന്നു സിബിൻ. ഭാര്യ: സ്മിത (മാൾട്ടയിൽ നഴ്സ്). മക്കൾ: പൃഥ്വി, പാർവണേന്ദു (ഇരുവരും മൂന്നാംക്ലാസ് വിദ്യാർഥികൾ).

Continue Reading

kerala

തൊണ്ടിമുതൽ കേസിൽ സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പിഴവുണ്ട്: ആന്റണി രാജു

വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജുവാണോ എന്ന് സുപ്രിം കോടതി ചോദിച്ചു.

Published

on

തൊണ്ടിമുതല്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പിഴവുണ്ടെന്ന് മുന്‍ ഗതാഗതമന്ത്രി ആന്റണി രാജു. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് സത്യവാങ്മൂലത്തിലെന്ന് ആന്റണി രാജു പറഞ്ഞു. വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജുവാണോ എന്ന് സുപ്രിം കോടതി ചോദിച്ചു. സര്‍ക്കാര്‍ എതിര്‍ത്തതാണോ പ്രശ്നമെന്ന് ആന്റണി രാജുവിനോട് കോടതി ചോദിച്ചു.

വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജു അല്ലെന്ന് ജഡ്ജിമാരായ സുധാന്‍ഷു ധൂലിയ, രാജേഷ് ബിന്ദാല്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കേസ് വിശദമായ വാദത്തിന് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് എല്ലാ കക്ഷികളും ആവശ്യപ്പെട്ടതിന് തുടര്‍ന്ന് അടുത്തമാസം ഏഴിലേക്ക് മാറ്റി.

നേരത്തെ തൊണ്ടി മുതലില്‍ കൃത്രിമം കാണിച്ചെന്ന് കേസ് ഗുരുതരം ആണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ അന്ന് ജൂനിയര്‍ അഭിഭാഷകനായ ആന്റണി രാജു കൃത്യമം നടത്തിയെന്നായിരുന്നു കേസ്. ഈ കേസില്‍ രണ്ടാം പ്രതിയായ ആന്റണി രാജു കുറ്റം ചെയ്തിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

Continue Reading

Trending