X

ഇര്‍ഫാന്‍ പത്താന്‍ പറയുന്നു….’മടങ്ങി വരും ഞാന്‍’

ന്യൂഡല്‍ഹി: ഐപിഎല്‍ താരലേലത്തില്‍ ആരും ഏറ്റെടുക്കാതിരുന്ന മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ ആരാധകര്‍ക്കു മുന്നില്‍ മനസ്സ് തുറക്കുന്നു. ട്വിറ്ററിലൂടെയാണ് ആരാധകര്‍ക്ക് താരം ഹൃദയഭേദകമായ തുറന്ന കത്ത് അയച്ചിരിക്കുന്നത്. കരിയറിലുടനീളം നിരവധി പ്രതിസന്ധികളിലൂടെയാണ് താന്‍ കടന്ന് പോയതെന്നും ഇപ്പോഴത്തെ തിരിച്ചടിയും താന്‍ അതിജീവിക്കുമെന്നും 32കാരനായ മുന്‍ ഇന്ത്യന്‍ താരം പറയുന്നു.

2010ല്‍ എന്റെ പുറത്ത് അഞ്ച് ഒടിവുകളുണ്ടായി, ഫിസിക്കോ എന്നോട് പറഞ്ഞു നിനക്കിനി ഒരിക്കലും ക്രിക്കറ്റ് കളിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന്, ആ സമയം ഞാന്‍ പറഞ്ഞു, രാജ്യത്തിന് വേണ്ടി ക്രിക്കറ്റ് കളിക്കാനാകാത്തതിനേക്കാള്‍ വലിയ വേദന മറ്റ് എന്തില്‍ നിന്നും എനിക്കുണ്ടാകില്ല, എനിക്ക് തിരിച്ചുവരാനാകില്ല എന്നറിഞ്ഞുകൊണ്ട് തന്നെ ഞാന്‍ കഠിനമായി അധ്വാനിച്ചു ഇതോടെ എനിക്ക് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനായി. എന്റെ കരിയറിലും ജീവിതത്തിലും ധാരാളം പ്രതിസന്ധികളും പരീക്ഷണങ്ങളും ഉണ്ടായിട്ടുണ്ട്, പക്ഷെ അതെല്ലാം എനിക്ക് അതിജീവിക്കാനായി, അത്തരത്തിലൊരു വ്യക്തിത്വം എനിക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

അതുപോലെ തന്നെ ഇപ്പോള്‍ എനിക്ക് നേരിട്ട ഈ പ്രതിസന്ധിയും, നിങ്ങളുടെ പ്രാര്‍ത്ഥനകളും പിന്തുണയും ആര്‍ജ്ജിച്ചു കൊണ്ട് ഞാന്‍ അതിജീവിക്കും, ഇക്കാര്യം എന്നെ പിന്തുണയ്ക്കുന്ന ഒരോ ആരാധകരോടും പങ്കുവെക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നന്നുവെന്നും ഇര്‍ഫാന്‍ ട്വീറ്റ് ചെയ്തു. ഐപിഎല്‍ താരലേലത്തില്‍ നിന്നും പുറത്തായെങ്കിലും ഇര്‍ഫാന് പ്രതീക്ഷകള്‍ പൂര്‍ണമായും നഷ്ടമായിട്ടില്ല. ഐപിഎല്‍ പോലുളള നീണ്ട ടൂര്‍ണമെന്റില്‍ പരിക്കിന്റെ കളികള്‍ ഏറെ ഉണ്ടാകുമെന്നതിരിക്കെ ബാറ്റുകൊണ്ടും പന്തുകൊണ്ടും പോരാടുന്ന ഈ ഓള്‍റൗണ്ടര്‍ ഏതെങ്കിലുമെരു ഫ്രാഞ്ചൈസിയില്‍ എത്തിപ്പെടും എന്ന് തന്നെയാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തല്‍. അന്‍പത് ലക്ഷം രൂപയായിരുന്നു ഇര്‍ഫാന്റെ അടിസ്ഥാന വില.

chandrika: