Connect with us

More

‘ഇര്‍മ’: യുഎസില്‍ വന്‍ കുടിയൊഴിപ്പിക്കല്‍

Published

on

 

വാഷിങ്ടണ്‍: മണിക്കൂറുകള്‍ക്കുള്ളില്‍ ഇര്‍മ ചുഴലിക്കാറ്റ് ഫ്‌ളോറിഡയില്‍ എത്തും. ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് ഒട്ടേറെ പേരെ ഫ്‌ളോറിഡയില്‍ നിന്നും ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ നിന്നും മാറ്റി പാര്‍പ്പിച്ചു. യുഎസിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് ഇപ്പോള്‍ നടക്കുന്നത്. ഇര്‍മയുടെ ശക്തിയില്‍ ക്യൂബയില്‍ കനത്ത മഴ പെയ്യുകയാണ്. ശക്തിയേറിയ കാറ്റും തീരങ്ങളില്‍ വീശുന്നുണ്ട്. ഇന്നലെയാണ് ക്യൂബന്‍ തീരങ്ങളില്‍ ഇര്‍മ നാശം വിതച്ചത്. നാശനഷ്ടങ്ങളുടെ കണക്കുകള്‍ ഇതുവരെയും പുറത്തു വന്നിട്ടില്ല. ശബാനാ , കാംഗെയ്, ആര്‍ക്കിപെലായോ എന്നിവിടങ്ങളില്‍ കാറ്റും മഴയും കനത്ത നാശം വിതച്ചു. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് കാറ്റഗറി അഞ്ച് കരുത്തുള്ള ചുഴലിക്കാറ്റ് ക്യൂബയില്‍ വീശുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു. ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് പതിനായിരക്കണക്കിന് ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു.
ഇര്‍മ ചുഴലിക്കാറ്റ് ഫ്‌ളോറിഡയിലും സമീപസംസ്ഥാനങ്ങളിലും വന്‍നാശമുണ്ടാക്കുമെന്ന് അമേരിക്കന്‍ ഫെഡറല്‍ എമര്‍ജന്‍സി ഏജന്‍സിയുടെ മുന്നറിയിപ്പ്. കാറ്റ് ഇന്ന് അമേരിക്കന്‍ തീരത്തെത്തുമെന്നാണ് വിലയിരുത്തല്‍. ഹാര്‍വി ചുഴലിക്കാറ്റിന് പിന്നാലെ അമേരിക്കന്‍ തീരത്ത് വീശിയടിക്കാനൊരുങ്ങുന്ന ഇര്‍മയുണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ സമാനതകളില്ലാത്തതാകുമെന്നാണ് വിദഗ്ദരുടെ നിഗമനം.
ഫ്‌ളോറിഡയില്‍ ദിവസങ്ങളോളും വൈദ്യുതി ഉണ്ടായിരിക്കില്ല, 5 ലക്ഷത്തോളം പേരോട് ഇതിനോടകം സ്ഥലം വിട്ടുപോകാന്‍ ഫെഡറല്‍ എമര്‍ജന്‍സി ഏജന്‍സി നിര്‍ദേശിച്ചു. കരീബീയന്‍ ദ്വീപ്‌സമൂഹങ്ങളില്‍ വീശിയതിനെ അപേക്ഷിച്ച് കാറ്റിന്റെ വേഗം കുറഞ്ഞിട്ടുണ്ട്.
270 കിലോമീറ്ററിലധികം വേഗത്തില്‍ വീശുന്ന ഇര്‍മ ഫ്‌ളോറിഡയിലും തെക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുമായിരിക്കും ഏറ്റവും കൂടുതല്‍ നാശമുണ്ടാക്കുക .ക്യൂബ, ഡോമിനിക്കന്‍ റിപ്പബ്ലിക്ക്, ഹെയ്ത്തി, ബഹാമസിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം,ബര്‍ബുഡാ ദ്വീപുകളിലും സെന്റ് മാര്‍ട്ടിനിലും കൊടുങ്കാറ്റിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 20 ആയി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ചെങ്കോട്ട സ്ഫോടനം; മരണം 15 ആയി

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ലുക്മാൻ, വിനയ് പഥക് എന്നിവരാണ് മരിച്ചത്

Published

on

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ലുക്മാൻ, വിനയ് പഥക് എന്നിവരാണ് മരിച്ചത്.അതിനിടെ സ്ഫോടനവുമായി ബന്ധപ്പെട്ട് ശ്രീനഗറിൽ നിന്ന് ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു.

കേസിൽ എൻഐഎ നടത്തുന്ന രണ്ടാമത്തെ അറസ്റ്റ് ആണ് ഇത്. ജാസിർ ബിലാൽ വാനി എന്ന ഡാനിഷ് ആണ് അറസ്റ്റിലായത്. ഭീകരാക്രമണത്തിന് സാങ്കേതിക സഹായം നൽകിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾ ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ആക്രമണം നടത്താൻ പദ്ധതി തയ്യാറാക്കിയതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Continue Reading

Education

എസ്എസ്എല്‍സി പരീക്ഷ രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും

ഈ മാസം 30നകം രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നു പരീക്ഷാഭവന്‍ അറിയിച്ചു.

Published

on

തിരുവനന്തപുരം: 2026 മാര്‍ച്ചില്‍ നടക്കുന്ന എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും. ഈ മാസം 30നകം രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നു പരീക്ഷാഭവന്‍ അറിയിച്ചു. വിജ്ഞാപനത്തില്‍ നല്‍കിയിരിക്കുന്ന സമയക്രമത്തില്‍ യാതൊരു തരത്തിലുള്ള മാറ്റവും അനുവദിക്കില്ലെന്നും പരീക്ഷാഭവന്‍ സെക്രട്ടറി വ്യക്തമാക്കി.

പരീക്ഷാ ഫീസ് അടച്ചതിനു ശേഷമാണ് വിദ്യാര്‍ത്ഥികള്‍ രജിസ്ട്രേഷന്‍ ചെയ്യേണ്ടത്. പിഴ കൂടാതെ നാളെ വരെ ഫീസ് അടയ്ക്കാവുന്നതാണ്. നവംബര്‍ 21 മുതല്‍ 26 വരെ 10 രൂപ പിഴയോടെ ഫീസ് അടയ്ക്കാന്‍ സാധിക്കും. തുടര്‍ന്ന് 350 രൂപ പിഴയോടെ ഫീസ് അടയ്ക്കാനും അവസരം ഉണ്ടായിരിക്കും.

2026 മാര്‍ച്ച് 5 മുതല്‍ 30 വരെയാണ് പ്രധാന പരീക്ഷകള്‍ നടക്കുക. ഐ.ടി. പരീക്ഷകള്‍ ഫെബ്രുവരി 2 മുതല്‍ 13 വരെ നടത്തും.

 

Continue Reading

More

പുരുഷന്‍മാര്‍ മാത്രമുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം; രൂക്ഷ വിമര്‍ശനവുമായി ഇടത് അനുഭാവികൾ

പുരുഷ മാനിഫെസ്‌റ്റോ…പുരുഷന്‍മാരില്‍ എഴുതപ്പെട്ട് പുരുഷന്‍മാര്‍ പ്രകാശനം ചെയ്ത ഫെസ്‌റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്

Published

on

എല്‍ഡിഎഫ് പ്രകടനപത്രികയുടെ പ്രകാശനത്തില്‍ സ്ത്രീകളെ പങ്കെടുപ്പിക്കാതെ പാര്‍ട്ടി. സംഭവത്തില്‍ ഇടത് പക്ഷക്കാരുള്‍പ്പടെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകയായ കെ.കെ ഷാഹിന അടക്കമുള്ളവര്‍ വിമര്‍ശിച്ചു. ”എല്‍ഡിഎഫ് മാനിഫെസ്‌റ്റോ റിലീസ് ആണ്. ഇടത് പക്ഷക്കാരായ സുഹൃത്തുക്കള്‍ക്ക് ഇത് കണ്ടിട്ട് എന്ത് തോന്നുന്നു എന്നറിയാന്‍ താത്പര്യമുണ്ട്” എന്നാണ് ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ്.

വിമര്‍ശനം ശരിവെച്ചുകൊണ്ട് നിരവധിപേര്‍ കമന്റ് ബോക്‌സില്‍ അഭിപ്രായം പറയുന്നുണ്ട്. പുരുഷ മാനിഫെസ്‌റ്റോ…പുരുഷന്‍മാരില്‍ എഴുതപ്പെട്ട് പുരുഷന്‍മാര്‍ പ്രകാശനം ചെയ്ത ഫെസ്‌റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, മാത്യു ടി തോമസ് തുടങ്ങിയ നേതാക്കളാണ് പ്രകാശന ചടങ്ങില്‍ പങ്കെടുത്തത്.

Continue Reading

Trending