പനാജി: സ്വന്തം തട്ടകത്തില്‍ എഫ്.സി ഗോവയുടെ തകര്‍പ്പന്‍ പ്രകടനം. കേരള ബ്ലാസ്‌റ്റേഴ്‌സിനെ എഫ്.സി.ഗോവ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ആദ്യപകുതിയില്‍ ഇരു ടീമും രണ്ട് ഗോള്‍ വീതം നേടി ഒപ്പത്തിനൊപ്പമായിരുന്നു. രണ്ടാം പകുതിയില്‍ മൂന്ന് ഗോള്‍ നേടിയ കോറോയാണ് ഗോവയ്ക്ക് വന്‍ ലീഡ് സമ്മാനിച്ചത്. 7 മിനിട്ടുകള്‍ക്കിടെയിലായിരുന്നു കോറോയുടെ ഹാട്രിക്. മാര്‍ക്ക് സിഫ്‌നിയോസും ജാക്കിചന്ദ് സിങുമാണ് കേരളത്തിന്റെ സ്‌കോറര്‍മാര്‍.

 

കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ കേരളത്തിന്റെ സൂപ്പര്‍ താരം ബെര്‍ബറ്റോവ് പരിക്കേറ്റ് മടങ്ങിയിരുന്നു. പകരക്കാരനായി മിലന്‍ സിംഗാണ് ഇറങ്ങിയത്. കഴിഞ്ഞ കളിയില്‍ ചുവപ്പു കാര്‍ഡ് കണ്ട സികെ വിനീത് ഈ കളിയില്‍ ഇറങ്ങില്ല. ഇയാന്‍ ഹ്യൂമിനെയും കോച്ച് മ്യൂലന്‍സ്റ്റീന്‍ ആദ്യ ഇലവനില്‍ മത്സരിപ്പിച്ചില്ല.