ഫറ്റോര്‍ഡ: ഐഎസ്എല്‍ ഏഴാം സീസണില്‍ ബെംഗളൂരു എഫ്‌സി പ്ലേ ഓഫ് കാണാതെ പുറത്ത്. ഗോവയോട് തോറ്റതോടെയാണ് സീസണില്‍ നിന്ന് പുറത്തായത്. ഐഎസ്എല്‍ ചരിത്രത്തില്‍ ആദ്യമായാണ് ബിഎഫ്‌സി പ്ലേ ഓഫിന് യോഗ്യത നേടാതിരിക്കുന്നത്. അതേസമയം ജയത്തോടെ ഗോവ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി.

20ാം മിനുറ്റില്‍ ഗ്ലാന്‍ മാര്‍ട്ടിനസിന്റെ അസിസ്റ്റില്‍ ഇഗോര്‍ അംഗൂളോയും 23ാം മിനുറ്റില്‍ റദീം തലാങും ഗോവക്കായി ലക്ഷ്യം കണ്ടു. അലക്‌സാണ്ടര്‍ ജെസൂരാജിന്റേതായിരുന്നു അസിസ്റ്റ്. എന്നാല്‍ കൂളിംഗ് ബ്രേക്ക് കഴിഞ്ഞെത്തി 33ാം മിനുറ്റില്‍ സുരേഷ് വാങ്ജം ബെംഗളൂരുവിനായി ഗോള്‍ മടക്കി. ക്ലീറ്റന്‍ സില്‍വയുടേതായിരുന്നു അസിസ്റ്റ്.

ഇന്നത്തെ രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ്, ചെന്നൈയിന്‍ എഫ്‌സിയെ നേരിടും. വൈകിട്ട് ഏഴരക്കാണ് മത്സരം.