Connect with us

kerala

‘ഇസോമങ്കിനെ’ ഒളിപ്പിച്ച് സ്വപ്‌ന സുരേഷ്

റെഡ്ക്രസന്റ് ഫണ്ടുപയോഗിച്ച് ലൈഫ് മിഷനില്‍ ഭവന നിര്‍മാണത്തിനായി സന്ദീപ് നായരാണ് തന്റെ സുഹൃത്തായ യദു രവീന്ദ്രന്‍ ജോലിചെയ്തിരുന്ന യൂണിടാക്കിനെ സ്വപ്‌നക്കും സരിത്തിനും പരിചയപ്പെടുത്തിയത്.

Published

on

കൊച്ചി: സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട ഒരു ഇടനിലക്കമ്പനി കൂടി പുറത്ത് വരുന്നു. മൊഴികളില്‍ സ്വപ്‌ന ഒളിപ്പിച്ചുവെച്ച ഇസോമങ്ക് എന്ന കമ്പനിയാണ് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിയിലൂടെ പുറത്തുവന്നത്. റെഡ്ക്രസന്റ് ഫണ്ടുപയോഗിച്ച് ലൈഫ് മിഷനില്‍ ഭവന നിര്‍മാണത്തിനായി സന്ദീപ് നായരാണ് തന്റെ സുഹൃത്തായ യദു രവീന്ദ്രന്‍ ജോലിചെയ്തിരുന്ന യൂണിടാക്കിനെ സ്വപ്‌നക്കും സരിത്തിനും പരിചയപ്പെടുത്തിയത്. തുടര്‍ന്നാണ് യൂണിടാക്കിന് കരാര്‍ ലഭിച്ചത്.

ഇതിന് കമ്മീഷനായി സന്ദീപിന്റെ കമ്പനിയായ ഇസോമങ്കിലേക്ക് 70 ലക്ഷം രൂപ യൂണിടാക് കൈമാറി. ഈ തുകയില്‍ നിന്നാണ് സ്വപ്‌നക്കും സരിത്തിനും കമ്മീഷന്‍ വീതിച്ചുനല്‍കിയത്. സ്വര്‍ണക്കടത്ത് കേസില്‍ കഴിഞ്ഞ ദിവസം എറണാകുളം സെഷന്‍സ് കോടതി സ്വപ്നക്ക് ജാമ്യം നിഷേധിച്ചിരുന്നു. നയതന്ത്ര ചാനലിന്റെ മറവില്‍ 21 തവണ സ്വര്‍ണം കടത്തിയതിലും ഗൂഢാലോചന നടത്തിയതിലും പങ്കുണ്ടെന്ന് സ്വ്പ്‌ന സമ്മതിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് സംഘം കോടതിയെ അറിയിച്ചിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കനത്ത മഴ; ബാണാസുരസാഗര്‍ അണക്കെട്ടില്‍ ഇന്ന് കൂടുതല്‍ ജലം തുറന്ന് വിടും

നിലവില്‍ രണ്ട്, മൂന്ന് ഷട്ടറുകള്‍ 85 സെന്റീമീറ്ററായി ഉയര്‍ത്തി വെള്ളം ഒഴുക്കി വിടുന്നുണ്ട്.

Published

on

ബാണാസുരസാഗര്‍ അണക്കെട്ടില്‍ നീരൊഴുക്ക് വര്‍ദ്ധിച്ചതിനാല്‍ ഇന്ന് രാവിലെ ഏട്ടിന് സ്പില്‍വെ ഷട്ടറുകളിലൂടെ 100 ക്യുബിക് മീറ്റര്‍ അധികം ജലം തുറന്ന് വിടുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നിലവില്‍ രണ്ട്, മൂന്ന് ഷട്ടറുകള്‍ 85 സെന്റീമീറ്ററായി ഉയര്‍ത്തി വെള്ളം ഒഴുക്കി വിടുന്നുണ്ട്. കരമാന്‍ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. അതേസമയം, വയനാട്ടില്‍ ഇന്നും മഴ മുന്നറിയിപ്പുണ്ട്.

Continue Reading

kerala

ചാവക്കാട് ദേശീയപാത 66ല്‍ വിള്ളല്‍

പത്ത് മീറ്ററിലേറെ നീളത്തിലാണ് വിള്ളല്‍ കണ്ടെത്തിയത്.

Published

on

ചാവക്കാട് അത്താണി ദേശീയപാത 66ല്‍ പാലത്തിനു മുകളില്‍ വിള്ളല്‍. പത്ത് മീറ്ററിലേറെ നീളത്തിലാണ് വിള്ളല്‍ കണ്ടെത്തിയത്. വിള്ളല്‍ കാണപ്പെട്ട ഭാഗത്ത് സിമന്റ് ഉപയോഗിച്ച് താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. എന്നാല്‍ മഴയില്‍ ഇതെല്ലാം ഒലിച്ചുപോയ നിലയിലാണ്. ഇതുവഴി നടക്കാന്‍ ഇറങ്ങിയ യുവാക്കളാണ് വിള്ളല്‍ കണ്ടത്. മാസങ്ങള്‍ക്കു മുന്‍പ് ചാവക്കാട് വിശ്വനാഥ ക്ഷേത്രത്തിനു സമീപം റോഡില്‍ വിള്ളല്‍ രൂപപ്പെട്ടിരുന്നു.

Continue Reading

kerala

പത്തനംതിട്ടയില്‍ പുഞ്ചക്കണ്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് മരിച്ചു

നാല്ലിക്കല്‍ സ്വദേശി മിഥുന്‍, കിടങ്ങന്നൂര്‍ സ്വദേശി രാഹുല്‍ എന്നിവരാണ് മരിച്ചത്.

Published

on

പത്തനംതിട്ട നെല്ലിക്കലില്‍ പമ്പയാറിനോട് ചേര്‍ന്ന പുഞ്ചക്കണ്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് മരിച്ചു. നാല്ലിക്കല്‍ സ്വദേശി മിഥുന്‍, കിടങ്ങന്നൂര്‍ സ്വദേശി രാഹുല്‍ എന്നിവരാണ് മരിച്ചത്.

ഇവരുടെ സുഹൃത്തായ ഒരാള്‍ കൂടി അപകടത്തില്‍പ്പെട്ടതായാണ് വിവരം. തിരുവല്ല സ്വദേശി ദേവ് ശങ്കറിനെ കണ്ടെത്താന്‍ അഗ്‌നിരക്ഷാ സേന തിരച്ചില്‍ നടത്തുകയാണ്. വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയപ്പോഴായിരുന്നു അപകടം.

Continue Reading

Trending