ടെല്‍അവീവ്: ഇസ്രായേലിലേക്ക് ആദ്യമായി അംബാസഡറെ നിയോഗിച്ച് യുഎഇ. മുഹമ്മദ് അല്‍ ഖാജയാണ് ഇസ്രായേലിലേക്ക് നിയോഗിക്കപ്പെട്ട ആദ്യ യുഎഇ അംബാസഡര്‍. കഴിഞ്ഞ ദിവസം ഇസ്രയേലിലെത്തിയ ഇദ്ദേഹത്തെ പ്രസിഡന്റ് റവന്‍ റിവ്‌ലിന്‍ സ്വീകരിച്ചു.

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധ്യക്ഷതയില്‍ വൈറ്റ് ഹൗസില്‍ വച്ച് ഇരുരാജ്യങ്ങളും നേരത്തെ അബ്രഹാം കരാറില്‍ ഒപ്പുവച്ചിരുന്നു. ഇതിനു പിന്നാലെ ഇരു രാജ്യങ്ങളും കൂടുതല്‍ സൗഹൃദം സ്ഥാപിച്ചു. ഇസ്രായേലുമായി സമ്പൂര്‍ണ നയതന്ത്രം സ്ഥാപിച്ച ആദ്യ ഗള്‍ഫ് രാജ്യമാണ് യുഎഇ. ഈജിപ്തിനും ജോര്‍ദാനും ശേഷം ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച മൂന്നാം മുസ്ലിം രാജ്യവും യുഎഇയാണ്.