News
ഇസ്രാഈലികള്‍ കൊല്ലപ്പെട്ട സംഭവം; ഫലസ്തീനിയുടെ വീട് തകര്‍ത്ത് ഇസ്രാഈല്‍
ഇസ്രാഈല്‍ നടപടിക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തു വന്നു. അധിനിവേശ വെസ്റ്റ്ബാങ്കിലെ പട്ടണമായ ജെനിന് സമീപമുള്ള സിലാത്ത് അല്‍ഹരീതിയ ഗ്രാമത്തിലാണ് ഇസ്രാഈല്‍ സൈന്യത്തിന്റെ ക്രൂരമായ ആക്രമണമുണ്ടായത്.
ടെല്‍ അവീവ്: മധ്യ ഇസ്രാഈലില്‍ ആക്രമണം നടത്തി കുടിയേറ്റക്കാരനെ കൊന്നുവെന്ന് ആരോപിച്ച് ഫലസ്തീന് യുവാവിന്റെ വീട് ഇസ്രാഈല്‍ സൈന്യം തകര്‍ത്തു. ഇസ്രാഈല്‍ നടപടിക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തു വന്നു. അധിനിവേശ വെസ്റ്റ്ബാങ്കിലെ പട്ടണമായ ജെനിന് സമീപമുള്ള സിലാത്ത് അല്‍ഹരീതിയ ഗ്രാമത്തിലാണ് ഇസ്രാഈല്‍ സൈന്യത്തിന്റെ ക്രൂരമായ ആക്രമണമുണ്ടായത്. കഴിഞ്ഞ ഡിസംബറില്‍ വൈല്‍ഡ് ക്യാറ്റ് സെറ്റില്‍മെന്റ് ഔട്ട്പോസ്റ്റില്‍ ആക്രമണം നടത്തി കുടിയേറ്റക്കാരനായ ഇസ്രാഈലിയെ കൊലപ്പെടുത്തിയെന്നാരോപിച്ച് ഒമര്‍ ജറാദത്ത് എന്ന യുവാവിന്റെ വീടാണ് തകര്‍ത്തത്.
സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് സൈനികര്‍ വീട് തകര്‍ത്തതെന്ന് ഇസ്രാഈല്‍ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് സൈനികര്‍ക്കെതിരെ ശക്തമായ പ്രതിഷേധവും തിരിച്ചടിയും ഫലസ്തീനികള്‍ നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഫലസ്തീന് യുവാക്കള്‍ കല്ലേറു ശക്തമാക്കിയപ്പോള്‍ ഇസ്രാഈല്‍ സൈന്യം ഗ്രനേഡ് ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് തിരിച്ച് ആക്രമണം നടത്തുകയും ചെയ്തു. മൂന്ന് ഫലസ്തീനികള്‍ക്ക് പരിക്കേറ്റതായി ആരോഗ്യ വൃത്തങ്ങള്‍ പറഞ്ഞു.
ബഹുനില കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു ജറാദിന്റെ അപ്പാര്‍ട്ട്മെന്റ്. കുടുംബം വീട് ഒഴിയാമെന്ന് പറഞ്ഞെങ്കിലും സൈന്യം കെട്ടിടം മൊത്തം തകര്‍ക്കുകയായിരുന്നു. ജറാദ് നല്കിയ അപ്പീലുകള്‍ ഇസ്രാഈല്‍ കോടതി നിരസിച്ചതോടെയാണ് സൈന്യം വീട് തകര്‍ത്തത്.
kerala
നിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കിടയിൽ കൊച്ചിൻ രൂപതയുടെ നിയുക്ത മെത്രാൻ ഫാദർ ആന്റണി കാട്ടിപ്പറമ്പിലിനെ കൊച്ചി ബിഷപ്പ് ഹൗസിൽ സന്ദർശിച്ച് അഡ്വ. ഹാരിസ് ബീരാൻ എം.പി. എ ഐ സി സി ജന. സെക്രട്ടറി കെ സി വേണുഗോപാലിന്റെയും യു.ഡി.എഫ് നേതാക്കളുടെയും കൂടെയായിരിന്നു എം.പിയുടെ കൂടിക്കാഴ്ച.

രാഷ്ട്രീയവും സാംസ്കാരികവുമായ ഒരുപാട് കാര്യങ്ങൾ സംസാരിക്കാനും സമുദായങ്ങൾക്കിടയിലെ സ്നേഹവും സഹിഷ്ണുതയും കൂടുതൽ ദൃഢമാക്കുന്നതിനുള്ള കാഴ്ചപ്പാടുകൾ അദ്ദേഹവുമായി പങ്കുവെക്കാനും സാധിച്ചുവെന്ന് അഡ്വ. ഹാരിസ് ബീരാൻ മാധ്യമങ്ങളെ അറിയിച്ചു. പുതിയ മെത്രാനായി ഡിസംബർ 7ന് സ്ഥാനമേൽക്കുന്ന ഫാദർ ആന്റണി കാട്ടിപ്പറമ്പിലിനെ നേരിൽക്കണ്ട് ആശംസകൾ അറിയിക്കുന്നതിനോടൊപ്പം ഭാവിയിൽ പരസ്പരം എല്ലാ സഹായ സഹകരണങ്ങളും ഉറപ്പുവരുത്തതാനും സാധിച്ചതായി എം പി കൂട്ടിച്ചേർത്തു.

നിയുക്ത മൈത്രാന്റെ പ്രാതലിനുള്ള ക്ഷണം സ്വീകരിച്ചുകൊണ്ടാണ് കെ സി വേണുഗോപാലിന്റെയും ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യു ഡി എഫ് കൺവീനർ ഡൊമനിക് പ്രസന്റെഷൻ, മുസ്ലിം ലീഗ് കൊച്ചി മണ്ഡലം പ്രസിഡന്റ് അക്ബർ ബാദുഷ, കെ പി സി സി ജന. സെക്രട്ടറി അഭിലാഷ് തുടങ്ങിയ മുതിർന്ന നേതാക്കളുടെയും കൂടെ കൊച്ചി ബിഷപ്പ് ഹൗസിൽ സന്ദർശിച്ചത്.
india
വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു; പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍
ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍. എസ്ഐആറിന്റെ പേരില്‍ വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് കൊല്‍ക്കത്തയിലെ തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിന് മുന്നിലാണ് പ്രതിഷേധം. ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന് കൊല്‍ക്കത്ത പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. വലിയ രീതിയില്‍ സുരക്ഷ വീഴ്ചയുണ്ടായതായും തെരഞ്ഞെടുപ്പ് കമ്മീഷന് ചൂണ്ടിക്കാണിക്കുന്നു. പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കള്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമീഷന് ഓഫീസിലെത്തി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തുന്ന ഘട്ടത്തിലാണ് ബിഎല്‍ഒമാരുടെ പ്രതിഷേധമുണ്ടായത്.
അതേസമയം, ജോലിയെടുക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഇത്തരത്തില്‍ അടിച്ചമര്‍ത്തലും അമിതമായ ജോലി സമ്മര്‍ദ്ദവും ഒരുതരത്തിലും അംഗീകരിക്കാം സാധിക്കില്ലെന്നും പ്രതിഷേധിക്കുന്ന ബിഎല്‍ഒമാര്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആത്മഹത്യ ചെയ്തത്.
india
രാജ്യത്ത് പാചകവാതക വില സിലിണ്ടറിന്റെ വീണ്ടും കുറച്ചു
വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്.
രാജ്യത്ത് പാചകവാതക വില സിലിണ്ടറിന്റെ വീണ്ടും കുറച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്. അതേസമയം ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടര്‍ വില കുറക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായിട്ടില്ല. ഗാര്‍ഹിക സിലിണ്ടറിന് ഏറ്റവുമൊടുവില്‍ വില പരിഷ്കരിച്ചത് 2024 മാര്‍ച്ച് എട്ടിനാണ്.തുടര്‍ച്ചയായ രണ്ടാംമാസമാണ് പൊതുമേഖലാ എണ്ണവിതരണക്കമ്പനികള്‍ എല്‍.പി.ജി സിലിണ്ടന്റെ വില കുറച്ചത്.
നവംബര്‍ ഒന്നിന് വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് 5 രൂപ കുറച്ചിരുന്നു. പുതുക്കിയ വില ഇന്ന് പ്രാബല്യത്തില്‍ വരും. കൊച്ചിയില്‍ 1,587 രൂപ, തിരുവനന്തപുരത്ത് 1,608 രൂപ. കോഴിക്കോട്ട് 1,619.5 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
News20 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
Sports1 day agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
india22 hours agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി
-
kerala3 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

