സീസണിലെ അവസാന മല്‍സരത്തിന് തലേന്നാണ് അത്‌ലറ്റികോ മാഡ്രിഡ് കമ്മ്യുണിക്കേഷന്‍ ഡയരക്ടര്‍ റഫ അലീഗ് തന്നോട് നാളെ യാത്രയയപ്പ് മല്‍സരമാണെന്ന് അറിയിച്ചതെന്ന് സൂപ്പര്‍ താരം ലൂയിസ് സുവാരസ്. അപ്പോഴാണ് ക്ലബ് വിടണമെന്ന സത്യം അറിയുന്നത്. കോച്ച് ഡിയാഗോ സിമയോണി പോലും ഒന്നും പറഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് 35 വയസായി. ഇപ്പോഴും നന്നായി കളിക്കാനാവുന്നു. ബ്രസീല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ക്ഷണമുണ്ട്. പക്ഷേ യൂറോപ്പില്‍ തന്നെ തുടരാനാണ് മോഹമെന്ന് ലൂയിസ് സുവാരസ് വ്യക്തമാക്കി.