Connect with us

Video Stories

മഴ 27 ശതമാനം കുറവ് വെള്ള സംഭരണത്തിനായി ടാസ്‌ക് ഫോഴ്‌സ്

Published

on

 
മഴയുടെ കുറവ് മൂലം സംസ്ഥാനം നേരിടാന്‍ സാധ്യതയുള്ള ഗുരുതരമായ പ്രതിസന്ധി ഒഴിവാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. കരുതല്‍ നടപടികളുടെ ഭാഗമായി മഴവെള്ള സംഭരണം ലക്ഷ്യമാക്കി മൂന്ന് കര്‍മസേനകള്‍ (ടാസ്‌ക് ഫോഴ്‌സ്) രൂപീകരിക്കാന്‍ തീരുമാനിച്ചു.
തൃശൂരില്‍ വിജയകരമായി നടപ്പിലാക്കിയ ‘മഴപ്പൊലിമ’യുടെ മാതൃകയില്‍ തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തി മഴവെള്ളസംഭരണം സംസ്ഥാന വ്യാപകമായി നടത്താനുള്ളതാണ് ഒരു ടാസ്‌ക് ഫോഴ്‌സ്. തദ്ദേശ സ്വയംഭരണ സെക്രട്ടറി ഡോ. വി.കെ ബേബിക്കായിരിക്കും ഇതിന്റെ ചുമതല. തടയണകള്‍, റഗുലേറ്ററുകള്‍ എന്നിവ അടിയന്തരമായി റിപ്പയര്‍ ചെയ്യുന്നതിനും താല്‍ക്കാലിക തടയണകള്‍ നിര്‍മിക്കുന്നതിനുമാണ് രണ്ടാമത്തെ ടാസ്‌ക് ഫോഴ്‌സ്. കനാലുകള്‍, കുളങ്ങള്‍ എന്നിവ വൃത്തിയാക്കുന്നതിനും പരമാവധി മഴവെള്ളം സംഭരിക്കുന്നതിനുമാണ് മൂന്നാമത്തെ ടാസ്‌ക് ഫോഴ്‌സ്. രണ്ടും മൂന്നും രണ്ട് ടാസ്‌ക് ഫോഴ്‌സുകളുടെയും ചുമതല ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാളിനാണ്.
ടാസ്‌ക് ഫോഴ്‌സുകളുടെ പ്രവര്‍ത്തന പദ്ധതി അടിയന്തരമായി തയ്യാറാക്കണമെന്ന്നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആഗസ്റ്റ് 21ന് ചേരുന്ന യോഗത്തില്‍ പ്രവര്‍ത്തന പദ്ധതികള്‍ സമര്‍പ്പിക്കണം.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ആഗസ്ത് ഏഴ് വരെയുള്ള കണക്കുകള്‍ പ്രകാരം കേരളത്തില്‍ 27 ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയത്. പ്രധാന ജലവൈദ്യുത പദ്ധതികളുള്ള ഇടുക്കിയില്‍ 36 ശതമാനം മഴ കുറവാണ്. വയനാട്ടില്‍ 58 ശതമാനം കുറവ്. ഇടുക്കിയിലെ ജലസംഭരണികളില്‍ ഇപ്പോള്‍ 32 ശതമാനം വെള്ളമേയുള്ളു. ശരാശരി 20 ശതമാനം കുറവ്. ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ നല്ല മഴകിട്ടുകയാണെങ്കില്‍ പ്രതിസന്ധി ഒഴിവാകും. അടുത്ത മൂന്നാഴ്ച സാമാന്യം നല്ല മഴകിട്ടിയേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.
വെള്ളം കരുതലോടെ ഉപയോഗിക്കുന്നതിനും മഴവെള്ളം പരമാവധി ശേഖരിക്കാനുമുള്ള പ്രവര്‍ത്തനം അടിയന്തരമായി നടത്താന്‍ യോഗം തീരുമാനിച്ചു. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ പൊതുജന സമ്പര്‍ക്ക വകുപ്പുമായി സഹകരിച്ച് ദുരന്തനിവാരണ അതോറിറ്റി നടത്തും. യോഗത്തില്‍ മന്ത്രിമാരായ തോമസ് ഐസക്, ഇ. ചന്ദ്രശേഖരന്‍, എം.എം. മണി, മാത്യു ടി. തോമസ്, കെ. രാജു, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാള്‍, വാട്ടര്‍ അതോറിറ്റി എം.ഡി ഷൈനമോള്‍, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. എസ്. സുദേവന്‍, ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Video Stories

ആലത്തൂരിലെ ആര്‍എസ്എസ് നോതാവിനും ഭാര്യക്കും വോട്ട് തൃശൂരില്‍

ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്.

Published

on

ആലത്തൂർ മണ്ഡലത്തിലെ ആർഎസ്എസ് നേതാവിനും ഭാര്യക്കും തൃശൂരിൽ വോട്ട്. ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്. തൃശൂരിൽ വോട്ട് ചേർത്തത് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാൻ വേണ്ടിയായിരുന്നെന്ന് ഷാജി പറഞ്ഞു. രണ്ട് നമ്പറുകളിൽ വോട്ടർ തിരിച്ചറിയൽ കാർഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആർഎസ്എസ് നേതാവിന് രണ്ട് ഐ.ഡി കാർഡ് കണ്ടെത്തിയത്.

Continue Reading

kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു.

Published

on

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറകോട് എന്നീ ജില്ലകളിലെ ചില ഇടങ്ങളില്‍ ഇടത്തരം തോതില്‍ മഴ ലഭിക്കാനിടയുണ്ട്. കൂടാതെ, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും പ്രതീക്ഷിക്കുന്നു. നിലവില്‍ കണ്ണൂര്‍, കാസറകോട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നിലവിലുണ്ട്. ഇരു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് പിടിയില്‍

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.

Published

on

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.

വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.

Continue Reading

Trending