കൊച്ചി: ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മത്സ്യതൊഴിലാളികള്‍ മരിക്കാനിടയായ കേസ് പത്ത് കോടി നഷ്ടപരിഹാരം നല്‍കി അവസാനിപ്പിക്കാന്‍ നീക്കം നടക്കുന്നു. എണ്ണക്കപ്പലായ എന്റിക്ക ലെക്‌സിയില്‍ നിന്നാണ് കടലില്‍പോയ മത്സ്യതൊഴിലാളികള്‍ വെടിയേറ്റ് മരിച്ചത്.
കൊല്ലം സ്വദേശി വാലന്റൈന്‍ ജലസ്റ്റിന്‍, കന്യാകുമാരി സ്വദേശി അജേഷ് പിങ്ക് എന്നിവരുടെ ആശ്രിതര്‍ക്ക് നാല് കോടി വീതവും ബോട്ടുടമ ഫ്രെഡിക്ക് രണ്ട് കോടിയും നല്‍കി കേസ് അവസാനിപ്പിക്കാനാണ് നീക്കം നടക്കുന്നത്.
ഇറ്റലി സര്‍ക്കാരും കേന്ദ്രവുമായാണ് ഇത്തരമൊരു ശ്രമം നടത്തുന്നത്. നേരത്തെതന്നെ സര്‍ക്കാര്‍തലത്തില്‍ ഇതിനായുള്ള ശ്രമങ്ങളുണ്ടായിരുന്നെങ്കിലും അവസാനഘട്ടത്തിലെത്തിയത് ഇപ്പോഴാണ്.
Be the first to write a comment.