Connect with us

More

ചിലരെ തൊട്ടാല്‍ കൈപൊള്ളുമെന്ന് മനസ്സിലായത് അടുത്തിടെ: പരസ്യപ്രതികരണവുമായി ജേക്കബ് തോമസ്

Published

on

 

കൊച്ചി:പലരെയും തൊട്ടാല്‍ കൈപൊള്ളുമെന്ന് മനസ്സിലായത് അടുത്തിടെയാണെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. വിജിലന്‍സ് സ്ഥാനത്ത് നിന്നും നീക്കപ്പെട്ട ജേക്കബ് തോമസ് നീണ്ട മൗനം വെടിഞ്ഞ് പരസ്യപ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നു. ഉദ്യോഗസ്ഥ തലത്തിലല്ല, രാഷ്ട്രീയമായ അഴിമതിയാണ് കേരളത്തിലെ പ്രശ്‌നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ വിവിധ സംഘടനകള്‍ ചേര്‍ന്ന സംഘടിപ്പിച്ച ‘ അഴിമതി വിരുദ്ധ ഭരണം’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജേക്കബ് തോമസ്

ബന്ധുനിയമനത്തെ സംബന്ധിച്ചും ജേക്കബ് തോമസ് തുറന്നടിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഉദ്യോഗാര്‍ഥികള്‍ ക്യൂ നില്‍ക്കുമ്പോള്‍ ബന്ധുനിയമനം വേണമോയെന്ന് ജനങ്ങള്‍ സര്‍ക്കാറിനോട് ചോദിക്കണമെന്ന് ജേക്കബ് തോമസ് പറഞ്ഞു. ഇപി ജയരാജന്‍, പികെ ശ്രീമതി എന്നിവരുമായി ബന്ധപ്പെട്ട് വിവാദമായ ബന്ധുനിയമനങ്ങളെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചത്.

അടി കിട്ടുമോ എന്ന പേടിച്ച് മിണ്ടാതിരിക്കുന്നത് ഉചിതമല്ലെന്നും മുന്‍ വിജിലന്‍സ് ഡയറക്ടര്‍ തുറന്നു പറഞ്ഞു. നേരത്തേ, ഇപി ജയരാജന്റെ രാജി വരെ കൊണ്ടെത്തിച്ച വിവാദങ്ങള്‍ സര്‍ക്കാറിന്റെ പ്രതിച്ഛായ തകര്‍ത്തെന്ന വിലയിരുത്തലോടുകൂടെയാണ് ജേക്കബ് തോമസ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക അനഭിമതനായിത്തീരുന്നത്. തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അവധിയില്‍ പ്രവേശിക്കുകയായിരുന്നു.

തല്‍സ്ഥാനത്തേക്ക് ഇനി തിരിച്ചുവരുമോ എന്ന ചോദ്യത്തിന് താന്‍ തിരിച്ചു വരുമെന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്, അത് ഒരുപക്ഷേ സത്യമായിരിക്കുമെന്നും തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണെന്നും ജേക്കബ് തോമസ് മറുപടി പറഞ്ഞു.

ഇനിയും മൂന്ന് വര്‍ഷത്തിലേറെ സര്‍വീസ് ബാക്കിയുള്ള ജേക്കബ് തോമസ് ഇനി തിരിച്ചുവന്നേക്കില്ലെന്ന സൂചന നല്‍കി അധ്യാപനമുള്‍പ്പടെയുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കാനാണ് താല്പര്യമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

‘വ്യാജ നമ്പര്‍ പ്ലേറ്റ്‌ ഉപയോഗിച്ചുള്ള തട്ടിപ്പ് പെരുകുന്നു’; ജാഗ്രത നിര്‍ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്

കുറ്റം കൃത്യം ചെയ്യാന്‍ വേണ്ടി ഉപയോഗിച്ചതായി സംശയിക്കുന്ന നമ്പറില്‍ ഉള്ള ഒരു വാഹനം മലപ്പുറത്ത് നിലമ്പൂരിനടുത്ത് തന്നെ ഉണ്ട്

Published

on

കൊല്ലത്ത് നിന്നും കുട്ടിയെ തട്ടി കൊണ്ട് പോയ വാഹനം നിലമ്പൂര്‍ പരിധിയില്‍ ഉണ്ട് എന്ന വിവരം ലഭിച്ച സാഹര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം നടത്തി.സിസിടിവി ദൃശ്യങ്ങളില്‍ കണ്ട, കുറ്റം കൃത്യം ചെയ്യാന്‍ വേണ്ടി ഉപയോഗിച്ചതായി സംശയിക്കുന്ന നമ്പറില്‍ ഉള്ള ഒരു വാഹനം മലപ്പുറത്ത് നിലമ്പൂരിനടുത്ത് തന്നെ ഉണ്ട്.

ഉടമസ്ഥരുടെ കൈവശം തന്നെ, പക്ഷേ അവര്‍ ആരും ഇത് അറിഞ്ഞിട്ട് പോലും ഇല്ല എന്നതാണ് വസ്തുത.അതൊരു വെള്ള സ്വിഫ്റ്റ് ഡിസയര്‍ കാറാണ്..ഇതേ നമ്പര്‍ പ്ലേറ്റ് വെച്ച് ഇതേ പോലെ ഒരു കാര്‍ മറ്റെവിടെയോ ഓടുന്നുണ്ട് എന്ന് വ്യക്തം. ആ വാഹന നമ്പര്‍ ഉപയോഗിച്ചാണ് കുറ്റ കൃത്യം നടത്തിയത്.ഈ സാഹചര്യത്തില്‍ വാഹനഉടമകള്‍ക്കായി മോട്ടോര്‍ വാഹന വകുപ്പ് ജാഗ്രത നിര്‍ദേശം പുറത്തിറക്കി

Continue Reading

crime

അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഘം മറ്റ് കുട്ടികളെയും ലക്ഷ്യമിട്ടു; ദൃശ്യങ്ങള്‍ പുറത്ത്

കുട്ടികളെ തട്ടിക്കൊണ്ടുപോയ പ്രതികളെ കുറിച്ച് ഇപ്പോഴും പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല

Published

on

ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടികൊണ്ടുപോയ സംഘം മറ്റു കൂട്ടികളെയും ലക്ഷ്യമിട്ടിരുന്നതായി സൂചന. അബിഗേല്‍ സാറയെ തട്ടിക്കൊണ്ടു പോകുന്നതിന് ഒരു മണിക്കൂര്‍ മുന്‍പുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുട്ടികള്‍ കൂടുതലുള്ള സ്ഥലത്തെത്തുമ്പോള്‍ കാര്‍ വേഗത കുറക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പള്ളിക്കല്‍ മൂതല ഭാഗത്തെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

കുട്ടികളെ തട്ടിക്കൊണ്ടുപോയ പ്രതികളെ കുറിച്ച് ഇപ്പോഴും പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അബിഗേലിനെ തട്ടിക്കൊണ്ടുപോകുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് റോഡരികില്‍ ഒറ്റക്ക് നില്‍ക്കുകയായിരുന്ന കുട്ടിയുടെ അടുത്ത് കാര്‍ നിര്‍ത്തുന്നത് കാണാം. ഇത് കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്നാണ് പൊലീസിന്റെ നിഗമനം.

Continue Reading

GULF

യുഎഇ ദേശീയ ദിനാഘോഷം: ലുലു ‘അല്‍ ഇമാറത്ത് അവ്വല്‍’ സംരംഭത്തിന് തുടക്കം

ഇമാറാത്തി ഉല്‍പന്നങ്ങള്‍ക്കും കാര്‍ഷിക വിഭവങ്ങള്‍ക്കും പ്രോത്സാഹനം

Published

on

അബുദാബി: പ്രാദേശിക ഉല്‍പന്നങ്ങളെയും കര്‍ഷകരെയും പിന്തുണക്കാനായി ലുലു രാജ്യത്തെ എല്ലാ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളിലും ‘അല്‍ ഇമറാത്ത് അവ്വല്‍’ (യുഎഇ ഫസ്റ്റ്) സംരംഭം ആരംഭിച്ചു. ദുബൈ സിലികണ്‍ സെന്‍ട്രല്‍ മാളിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ദുബൈ സിലികണ്‍ ഒയാസിസ് ഡയറക്ടര്‍ ജനറല്‍ ഡോ. ജുമാ അല്‍ മത്‌റൂഷി, ലുലു ഗ്രൂപ് ചെയര്‍മാന്‍ യൂസഫലി എം.എ, ലുലു ഗ്രൂപ് സീനിയര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ യുഎഇ കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രി മര്‍യം ബിന്‍ത് മുഹമ്മദ് സഈദ് ഹാരിബ് അല്‍മിഹൈരി സംരംഭം ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനത്തിന് ശേഷം മന്ത്രിയും മറ്റ് വിശിഷ്ട വ്യക്തികളും ഡിസംബര്‍ 2ന് യുഎഇ ദേശീയ ദിനം വരെ പ്രദര്‍ശിപ്പിക്കുന്ന വിവിധ ‘അല്‍ ഇമറാത്ത് അവ്വല്‍’ സംരംഭങ്ങളുടെ പ്രദര്‍ശനവും വില്‍പനയും നടക്കുന്ന ഇടങ്ങള്‍ സന്ദര്‍ശിച്ചു.
രാജ്യത്തിനകത്തും ജിസിസി രാജ്യങ്ങളിലും യുഎഇയുടെ ഉല്‍പന്നങ്ങള്‍ വലിയൊരു ഉപഭോക്തൃ അടിത്തറയിലേക്ക് വിപണനം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി മര്‍യം അല്‍മിഹൈരി സംരംഭത്തെ പ്രശംസിച്ചു. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പിന്തുണക്കാനും കാര്‍ഷിക മേഖലയുടെ വികസനത്തിനും സംഭാവനയാവാനുള്ള ലുലു ഗ്രൂപ്പിന്റെ അശ്രാന്ത പരിശ്രമത്തെയും മന്ത്രി അഭിനന്ദിച്ചു .

യുഎഇ കാര്‍ഷികോല്‍പാദനത്തിന്റെയും വിവിധ ഭക്ഷ്യ ഉല്‍പന്നങ്ങളുടെയും വിപണനത്തില്‍ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളുടെ പങ്കാളിത്തത്തില്‍ അഭിമാനം പ്രകടിപ്പിച്ച യൂസഫലി എം.എ, ഈ മഹത്തായ രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയുടെ താക്കോല്‍ ഇമാറാത്തി കാര്‍ഷിക മേഖല മുഖേന സാധ്യമാണെന്നും; പ്രാദേശിക വ്യവസായത്തെയും അത് ശക്തിപ്പെടുത്തുമെന്നും അഭിപ്രായപ്പെട്ടു.
ഈ സംരംഭത്തിന്റെ ഭാഗമാകുന്നതില്‍ തങ്ങള്‍ വളരെ ആവേശഭരിതരാണെന്ന് പറഞ്ഞ അദ്ദേഹം, യുഎഇ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ എല്ലാ പിന്തുണയും നല്‍കുമെന്നും വ്യക്തമാക്കി.

ലുലു ഹൈപര്‍ മാര്‍ക്കറ്റ് പ്രസ്തുത ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യാനും പരിശീലനം, ഓപറേഷന്‍സ്, മാനേജ്‌മെന്റ്, പാക്കേജിംഗ്, മാര്‍ക്കറ്റിംഗ് എന്നിവയില്‍ ആവശ്യമായ പിന്തുണ നല്‍കാനും നിരവധി പ്രാദേശിക കമ്പനികളുമായും സ്ഥാപനങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ലുലു ബ്രാന്‍ഡില്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യാന്‍ യുഎഇയിലെ നിരവധി പ്രമുഖ ഭക്ഷ്യ ഉല്‍പന്ന ഫാക്ടറികളുമായി പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രഗല്‍ഭ യുഎഇ കവി ഡോ. ശിഹാബ് ഗാനിമും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

അതിനിടെ, യുഎഇയില്‍ നിന്ന് കാര്‍ഷികോല്‍പന്നങ്ങള്‍ സംഭരിക്കാനും പ്രോത്സാഹിപ്പിക്കാനുമായി യുഎഇ ആസ്ഥാനമായ എലൈറ്റ് അഗ്രോയുമായി ലുലു ഗ്രൂപ് ധാരണാപത്രം ഒപ്പുവച്ചു. എലൈറ്റ് അഗ്രോ സിഇഒ ഡോ. അബ്ദുല്‍ മുനീം അല്‍മര്‍സൂഖിയും ലുലു ഗ്രൂപ് സിഇഒ സൈഫി രൂപവാലയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ലുലു ഗ്രൂപ് എക്‌സി.ഡയറക്ടര്‍ അഷ്‌റഫ് അലി എംഎ, ഡയറക്ടര്‍ സലിം എംഎ, സിഒഒ സലിം വിഐ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Continue Reading

Trending